കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിപ്പാ രാജകുമാരി ഇപ്പോള്‍ കൊവിഡ് റാണി; ആരോഗ്യമന്ത്രിയെ പരിഹസിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. കൃത്യമായി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് പകരം പേരെടുക്കാന്‍ വേണ്ടിയുള്ള പരിശ്രമം മാത്രമാണ് മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്ന് മുല്ലപ്പള്ളി വിമര്‍ശിച്ചു.

കോഴിക്കോട് നിപ്പ ബാധിച്ചപ്പോള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇടക്ക് വന്ന പോകുന്ന ആള്‍ മാത്രമായിരുന്നു ആരോഗ്യ മന്ത്രിയെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

mullappally

കോഴിക്കോട് നിപ്പാ പ്രതിരോധ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഗസ്റ്റ് ആര്‍ടിസ്റ്റ് റോളില്‍ വന്നു പോകുക മാത്രമാണ് ആരോഗ്യ മന്ത്രി ചെയ്തിരുന്നതെന്നും മുല്ലപ്പള്ളി വിമര്‍ശിച്ചു.

Recommended Video

cmsvideo
Rahul Gandhi won't celebrate birthday in view of coronavirus, Ladakh clash | Oneindia Malayalam

നിപ്പാ രാജകുമാരി എന്ന പേരിന് ശേഷം കൊവിഡ് റാണി എന്ന പദവിക്ക് വേണ്ടിയുള്ള മത്സരമാണ് ഇപ്പോള്‍ ആരോഗ്യമന്ത്രി നടത്തുന്നതെന്നും മുല്ലപ്പള്ളി പരിഹസിച്ചു. പ്രവാസികളെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അവഗണിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍. വൈകീട്ട് അഞ്ച് മണി വരെയാണ് ഉപവാസം.

അതേസമയം നിപയും കൊവിഡും ആശങ്ക പരത്തിയിരുന്ന കാലത്ത് കെകെ ശൈലജയുടെ നേതൃത്വത്തിലുള്ള കേരളത്തിലെ ആരോഗ്യ വകുപ്പിന് ദേശീയ തലത്തിലടക്കം വലിയ പ്രശംസ നേടിയിരുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂരും മന്ത്രിയുടെ സംയോജിതമായ ഇടപെടലുകളെ പ്രശംസിച്ചിരുന്നു.രാജ്യത്തെ തന്നെ ഏറ്റവും മികച്ച മന്ത്രിയാണ് കെകെ ശൈലജയെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

അതേസമയം കേരളത്തില്‍ ഇന്നലെ 97 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 89 പേര്‍ ഇന്ന് കൊവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് ഒരു മരണവും ഉണ്ടായി. കണ്ണൂര്‍ സ്വദേശിയായ എക്‌സൈസ് ഡ്രൈവര്‍ സുനില്‍ ആണ് മരിച്ചത്.പാലക്കാട്-14, കൊല്ലം-13, കോട്ടയം-11, പത്തനംതിട്ട-11, ആലപ്പുഴ-9, എറണാകുളം-6, തൃശൂര്‍-6, ഇടുക്കി- 6, തിരുവന്തപുരം-5, കോഴിക്കോട് 5, മലപ്പുറം-4, കണ്ണൂര്‍ -4, കാസര്‍കോട് -3 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് പോസിറ്റീവ് ആയവരുടെ ജില്ല തിരിച്ചുളള കണക്ക്.

 10 ഇന്ത്യൻ സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോർട്ട്; പ്രതികരിക്കാതെ കേന്ദ്രസർക്കാർ 10 ഇന്ത്യൻ സൈനികരെ ചൈന വിട്ടയച്ചതായി റിപ്പോർട്ട്; പ്രതികരിക്കാതെ കേന്ദ്രസർക്കാർ

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം; പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന്

രാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്;മൂന്നിടത്ത് ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടം; കൊവിഡ് ജാഗ്രതയുംരാജ്യസഭാ തെരഞ്ഞെടുപ്പ് ഇന്ന്;മൂന്നിടത്ത് ബിജെപിയും കോണ്‍ഗ്രസും കടുത്ത പോരാട്ടം; കൊവിഡ് ജാഗ്രതയും

English summary
Mullappally Ramachandran Slams KK Shylaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X