വീട്ടമ്മയിൽ നിന്ന് 40 ലക്ഷം തട്ടിയെടുത്ത വിരുതനെ പൊലീസ് കുരുക്കി

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം:തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയുടെ കൈയില് നിന്നും പല തവണയായി 40 ലക്ഷത്തോളം രൂപ തട്ടിയെടുത്ത വിരുതനെ പൊലീസ് പിടികൂടി. മൾട്ടിലെവൽ ഓൺലൈൻ മാർക്കിറ്റിംഗിന് ചേര്ന്നാല് കൂടുതല് തുക കമ്മീഷനായി ലഭിക്കുമെന്ന് പറഞ്ഞാണ് ഇയാള് വീട്ടമ്മയുടെ പക്കല് നിന്നും പണം തട്ടിയത്.പാലക്കാട് തേനൂർ പറളി അറബിക് കോളേജിന് പിറകുവശം ലക്ഷംവീട് കോളനിയിൽ തെയ്യത്തിൻതൊടി വീട്ടിൽ ശ്യാമപ്രസാദാണ് (31) വഞ്ചിയൂർ പൊലീസിന്റെ പിടിയിലായത്.

ചെന്നൈ ആസ്ഥാനമായുള്ള മൾട്ടിലെവൽ മാർക്കറ്റിംഗ് കമ്പനിയുടെ പാലാക്കാട്ടെ സെയിൽസ് ഗ്രൂപ്പ് ലീഡറാണ് ശ്യാമപ്രസാദ്. സെയിൽസ് ഗ്രൂപ്പ് വിപുലീകരിച്ച് കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നും പറഞ്ഞാണ് തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മയിൽ നിന്ന് 40 ലക്ഷം രൂപ പലതവണകളായി ഇയാൾ കൈപ്പറ്റിയത്. തുടർന്ന് ഒളിവിൽപോയ പ്രതിക്കെതിരെ വീട്ടമ്മ പരാതി നൽകി.

policecap

തിരുവനന്തപുരം സിറ്റി പൊലീസ് മേധാവി പ്രകാശിന്റെ നിർദ്ദേശപ്രകാരം ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഷാനിഹാന്റെ നേതൃത്വത്തിൽ വഞ്ചിയൂർ സി.ഐ സുരേഷ് വി നായർ, എസ്.ഐ മിഥുൻ, എസ്.സി.പി.ഒ അശോക് കുമാർ, സി.പി.ഒ പ്രശാന്ത് എന്നിവർ ചേർന്ന് പാലക്കാട് നിന്നാണ് പ്രതിയെ പിടികൂടിയത്.ഇയാള് ഇത്തരത്തില് മറ്റാരെയെങ്കിലും കബളിപ്പിച്ച് പണം തട്ടിയോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
multilevel online marketing in thiruvnathapuram, one arrested

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്