കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീറാം വെങ്കിട്ടരാമനോട് സര്‍ക്കാര്‍ ചെയ്തത് പ്രതികാരം; മാറ്റിയത് തുല്ല്യ തസ്തികയിലേക്കെന്ന് രേഖകള്‍

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ പൊളിഞ്ഞു. ദേവികുളം മുന്‍ സബ് കളക്ടറാണ് ശ്രീറാം വെങ്കിട്ടരാമന്‍. മൂന്നാറിലെ വിവാദമായ കയ്യേറ്റമൊഴിപ്പിക്കലില്‍ സിപിഐയും സിപിഐഎമ്മും തമ്മില്‍ കടുത്ത ഭിന്നതകള്‍ നിലനില്‍ക്കവെയാണ് ശ്രീറാമിന്റെ സ്ഥലം മാറ്റം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ സ്ഥലം മാറ്റം പ്രതികാര നടപിടിയാണെന്ന് ആരോപണം ഉണ്ടായിരുന്നു.

കഴിഞ്ഞ ജൂലൈയിലാണ് മൂന്നാര്‍ സബ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സര്‍ക്കാര്‍ നിയമിച്ചത്. പ്രൊമോഷനോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയതെന്നായിരുന്നു സര്‍്കാര്‍. എന്നാല്‍ ഈ വാദം പൊളിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. പൊതുഭരണ വകുപ്പ് അണ്ടര്‍ സെക്രട്ടറി കെ.രാജേശ്വരി വിവരാവകാശത്തിന് നല്‍കിയ മറുപടിയില്‍ എ ഗ്രേഡ് സബ് കളക്ടറും എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനവും തുല്യ തസ്തികകളാണെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

അനുവദനീയ തസ്തികകളുടെ ലിസ്റ്റ്

അനുവദനീയ തസ്തികകളുടെ ലിസ്റ്റ്

കേന്ദ്ര പര്‍സണല്‍ മന്ത്രാലയത്തിന്റെ നോട്ടിഫിക്കേഷന്‍ പ്രകാരം ഐഎഎസ് കേരള കേഡറിലെ നിലവിലെ അനുവദനീയ തസ്തികകളുടെ ലിസ്റ്റ് പ്രകാരമാണിതെന്നും വിവരാവകാശത്തില്‍ പറയുന്നുണ്ട്.

സ്ഥാനകയറ്റം അഞ്ച് വര്‍ഷത്തിന് ശേഷം

സ്ഥാനകയറ്റം അഞ്ച് വര്‍ഷത്തിന് ശേഷം

ഐഎഎസ് ചട്ടപ്രകാരം ഇനി അഞ്ചുവര്‍ഷത്തിന് ശേഷം മാത്രമെ ശ്രീറാമിന് ഇനി സ്ഥാനക്കയറ്റം ലഭിക്കുകയുളളൂ. ഇതാണ് സര്‍ക്കാര്‍ വളച്ചൊടിച്ചത്.

എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍

എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍

കഴിഞ്ഞ ജൂലൈയിലാണ് മൂന്നാര്‍ സബ് കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ എംപ്ലോയ്മെന്റ് ട്രെയിനിങ് ഡയറക്ടര്‍ സ്ഥാനത്തേക്കാണ് സര്‍ക്കാര്‍ നിയമിച്ചത്.

സര്‍ക്കാര്‍വാദം തെറ്റ്

സര്‍ക്കാര്‍വാദം തെറ്റ്

ശ്രീറാമിന് പ്രമോഷനാണ് നല്‍കിയതെന്ന വാദത്തിലായിരുന്നു സര്‍ക്കാര്‍ ഉറച്ചുനിന്നത. എന്നാല്‍ സര്‍ക്കാരിന്റെ ഈ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതും.

സിപിഐ-സിപിഎം ഭിന്നത

സിപിഐ-സിപിഎം ഭിന്നത

മൂന്നാറിലെ വിവാദമായ കയ്യേറ്റമൊഴിപ്പിക്കലില്‍ സിപിഐയും സിപിഎമ്മും തമ്മില്‍ കടുത്ത ഭിന്നതകള്‍ നിലനില്‍ക്കവെയാണ് ശ്രീറാമിന്റെ സ്ഥലം മാറ്റം ഉണ്ടായത്. ഈ സമയം തന്നെ ഇത് പ്രതികാര നടപടിയാണെന്ന്് പ്രതിപക്ഷം ആരോപിച്ചിരുന്നു.

English summary
Munnar Subcollector Sriram Venkitaraman's transfer is revenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X