• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രായത്തെയും രൂപത്തെയും ഇകഴ്ത്തി പറയുന്നത് നമുക്ക് ഇപ്പോഴും തമാശയാണ്; സിദ്ധാര്‍ത്ഥിനെതിരെ മുരളി തുമ്മാരുകുടി

തിരുവനന്തപുരം: മെട്രോ മാന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശനത്തെ പരിഹസിച്ച് തെന്നിന്ത്യന്‍ സിനിമ താരം സിദ്ധാര്‍ത്ഥ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സാങ്കേതിക വിദഗ്ദനായി രാജ്യത്ത് സംഭാവന നല്‍കിയ ഈ ശ്രീധരന്റെ ആരാധകനാണ് താനെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഒരു പത്ത് പതിനഞ്ച് വര്‍ഷം കൂടി കാത്തിരിക്കാമായിരുന്നു എന്നാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇപ്പോഴിതാ നടന്‍ സിദ്ധാര്‍ത്ഥിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് യുഎന്‍ ദുരന്ത ലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി. സിദ്ധാര്‍ത്ഥിന്റെ പരാമര്‍ശത്തിലെ വിയോജിപ്പ് ഫേസ്ബുക്ക് പോസ്റ്റിലാണ് മുരളി തുമ്മാരുകുടി രേഖപ്പെടുത്തിയത്.

താരങ്ങളുടെ വന്‍പട; ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം അവാര്‍ഡ് ചടങ്ങിന്റെ ചിത്രങ്ങള്‍

 പ്രായവും തമാശയും

പ്രായവും തമാശയും

"Big fan of E. Sreedharan sir and his service to our country as a technocrat. So excited he has joined the BJP and wants to be the next CM of Kerala. I'm just apprehensive that it might be a little premature. He could have waited 10-15 years IMHO. He's only 88 after all."ശ്രീ ഇ ശ്രീധരൻ കേരള രാഷ്ട്രീയത്തിലേക്ക് വരുന്നതിനെ പറ്റി തെന്നിന്ത്യൻ സിനിമാതാരം സിദ്ധാർഥിന്റെ കമന്റാണ്.

ഇപ്പോഴും നമുക്ക് തമാശയാണ്

ഇപ്പോഴും നമുക്ക് തമാശയാണ്

അത് ലൈക്ക് ചെയ്തിരിക്കുന്നത് പന്തീരായിരം പേര്‍. അത് പരിഹാസം ആണെന്ന് റിപ്പോര്‍ട്ട് ചെയ്ത പത്രത്തിന് പോലും തീര്‍ത്തും അപഹാസ്യമായ, തെറ്റായ പരിഹാസം ആണെന്ന് പറയാന്‍ തോന്നിയില്ല. കാരണം ഒരാളുടെ പ്രായത്തെ ചൊല്ലി, രൂപത്തെ ചൊല്ലി, ഭാഷയെ പറ്റി ഒക്കെ ഇകഴ്ത്തി പറയുന്നത് ഇപ്പോഴും നമുക്ക് തമാശയാണ്.

സിനിമയിലെ കോമഡി ട്രാക്ക്

സിനിമയിലെ കോമഡി ട്രാക്ക്

ഇത്തരത്തില്‍ മറ്റുള്ളവരുടെ രൂപം, ദേശം, ലിംഗം, പ്രായം, അംഗപരിമിതികള്‍ ഇതിനെ ഒക്കെ പറ്റി തമാശ പറയാന്‍ പറ്റിയില്ലെങ്കില്‍ നമ്മുടെ ടി വി യിലെ കോമഡി പരിപാടികളും സിനിമയിലെ കോമഡി ട്രാക്കും ഒക്കെ നിന്ന് പോകും.

എതിര്‍പ്പുള്ളവര്‍ ഉണ്ടാകാം

എതിര്‍പ്പുള്ളവര്‍ ഉണ്ടാകാം

അത്തരത്തില്‍ ഉള്ള 'തമാശകള്‍' കേട്ട് വളര്‍ന്ന ഒരു സമൂഹത്തിന് ഒരാളുടെ പ്രായം വച്ച് അയാളെ പരിഹസിക്കുന്നത് ലൈക്ക് ചെയ്യേണ്ട തമാശയായി തോന്നും. ശ്രീ ഇ ശ്രീധരന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ പറ്റിയും അദ്ദേഹം അതിന് തിരഞ്ഞെടുത്ത രാഷ്ട്രീയ പാര്‍ട്ടിയെ പറ്റിയും എതിര്‍പ്പുള്ളവര്‍ ഉണ്ടാകാം.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ്

ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ്

പക്ഷെ അതിന് അദ്ദേഹത്തിന്റെ പ്രായത്തെ പറ്റി തമാശ പറയുന്നത് നമ്മള്‍ ഇരുപത്തി ഒന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നതെന്നും ഈ കാലത്ത് സംസ്‌കാരമുള്ള ഒരു മനുഷ്യന്‍ എങ്ങനെയാണ് പെരുമാറേണ്ടതെതെന്നും മനസ്സിലാക്കാത്തവരാണ്. ഇത്തരം ട്വീറ്റുകള്‍ക്ക് ലൈക്ക് അടിക്കാന്‍ തോന്നുന്നവര്‍ എപ്പോഴെങ്കിലും 'ageism: എന്നൊരു വാക്ക് ഗൂഗിള്‍ ചെയ്ത് നോക്കണം. ഇല്ലെങ്കില്‍ ഒരിക്കല്‍ അത് നിങ്ങളെ തേടിയും എത്തും.

മുഖ്യമന്ത്രിയായി ഉമ്മൻചാണ്ടിയോ പിണറായിയോ? ഇ ശ്രീധരനും പിന്നിൽ കെ സുരേന്ദ്രൻ, 24 ന്യൂസ് സർവ്വേ ഫലം

ആഴക്കടൽ മത്സ്യബന്ധന വിവാദം: ഫിഷറീസ് മന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യയല്ലെന്ന് ശോഭാ സുരേന്ദ്രൻ

തെക്കന്‍ കേരളത്തിലും എൽഡിഎഫ്; പിണറായി സര്‍ക്കാരിന് ഭരണത്തുടര്‍ച്ച പ്രവചിച്ച് ഏഷ്യാനെറ്റ് സർവ്വേ

ജോസ് വന്നത് നേട്ടമാകില്ല, ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയത് കോണ്‍ഗ്രസിന് കുതിപ്പുണ്ടാക്കും, സര്‍വേ ഫലം!

cmsvideo
  Sidharth criticize e sreedharan

  English summary
  Muralee Thummarukudy against actor Siddharth who mock Metroman E Sreedharan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X