Get Updates
Get notified of breaking news, exclusive insights, and must-see stories!

'എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല'; മുരളി പെരുന്നല്ലിക്കെതിരെ വിമർശനം

തിരുവനന്തപുരം; ധനാഭ്യർത്ഥന ചർച്ചയ്ക്കിടെ മണലൂർ എം എൽ എ മുരളി പെരുന്നല്ലിയുടെ ജയ് ഭീം മുദ്രാവാക്യത്തിനെതിരെയുള്ള പരാമർശത്തിൽ പ്രതിഷേധം ശക്തം. നിയമസഭയില്‍ ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെയായിരുന്നു എം എൽ എയുടെ പരാമർശം.സജി ചെറിയാന്‍റെ രാജിയെ കുറിച്ച് സംസാരിക്കുന്നതിനിടെ പ്രതിപക്ഷം നിയമസഭയില്‍ 'ജയ് ഭീം'എന്ന് വിളിച്ചിരുന്നു. ഇതോടെ പ്രതിപക്ഷം ഉദ്ദേശിച്ചത് പാലാരിവട്ടത്തെ ബീമാണോ എന്നായിരുന്നു എം എല്‍ എ പരിഹസിച്ചത്.

ഇപ്പോഴിതാ എംഎൽഎയുടെ പരാമർശത്തിനെതിരെ രൂക്ഷവിമർശനുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. 'മുരളിയിലോ , സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അംബേദ്ക്കർ വിരുദ്ധതയും, ഭരണഘടനാ വിരോധവും , ഡാങ്കേ തൊട്ട് ഇഎംഎസ് വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്', രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കം.

'കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ';എന്തൊരു അഴക്..അനുശ്രീയുടെ വൈറൽ ചിത്രങ്ങൾ

1

"ജയ് ഭീം " എന്ന് UDF MLA മാർ വിളിച്ച് കേൾക്കുമ്പോൾ അത് ഏത് "പാലത്തിന്റെ ബീം" ആണെന്നുള്ള ചോദ്യം ചോദിച്ചിരിക്കുന്നത് CPIM ന്റെ MLA മുരളി പെരുന്നെല്ലിയാണ്.
അതും ആ ചോദ്യം ചോദിച്ചിരിക്കുന്നത് അംബേദ്ക്കർ തയ്യാറാക്കിയ ഭരണഘടനയുടെ 326 മത് ആർട്ടിക്കിൾ പ്രകാരം നടന്ന തിരഞ്ഞെടുപ്പിൽ മത്സരിച്ച്, ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത്, ഭരണഘടന പ്രകാരം സമ്മേളിച്ച നിയമസഭാ സമ്മേളനത്തിൽ ഇരുന്നുകൊണ്ടാണ് ഈ അധിക്ഷേപം ....

2

മുരളിയിലോ , സജി ചെറിയാനിലോ മാത്രം പരിചിതമായതല്ല കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഈ അംബേദ്ക്കർ വിരുദ്ധതയും, ഭരണഘടനാ വിരോധവും , ഡാങ്കേ തൊട്ട് EMS വരെ അത് ഒരു പ്രത്യയശാസ്ത്രമായി കൊണ്ട് നടന്നവരാണ്. അതിൽ അതിരൂക്ഷവും ആഴത്തിൽ വേരുകളുള്ളതുമായ സവർണ്ണ ബോധം കൂടിയുണ്ട്. അതുകൊണ്ടാണല്ലോ 2022 വരെ ദളിതനെ കയറ്റാതിരുന്ന സവർണ്ണക്ഷേത്രമായി പോളിറ്റ് ബ്യൂറോ മാറിയത്.

3

മുരളി സഖാവെ, 'ജയ് ഭീം ഏതെങ്കിലും പാലത്തിന്റെ ബീമല്ല, അത് ഇന്ത്യാ മഹാരാജ്യത്തിന്റെയും , ഭരണഘടനയുടെയും, ജനാധിപത്യത്തിന്റെയും, മതേതരത്വത്തിന്റെയും എല്ലാം ഉറപ്പുള്ള ബീമാണ് ......
മുരളി പെരുന്നല്ലിക്ക് എത്ര പെരുന്നല്ലിക്കാ തളം വെച്ചാലും ആ ജാതി ഭ്രാന്ത് മാറില്ല , കാരണം മുരളി ലക്ഷണമൊത്ത സഖാവാണ്,രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.

4

അതേസമയം സംവിധായകൻ ഡോ ബിജുവും എംഎൽഎയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന ഒരു നാടായി മാറിയിരുക്കുന്നു കേരളമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.'ജയ് ഭീം എന്നാൽ പാലാരിവട്ടം പാലത്തിന്റെ ബീം ആണോ എന്ന സംശയം നിയമസഭയിൽ ഉന്നയിക്കുന്ന ഒരു ജനപ്രതിനിധി .
ഇത്രമാത്രം വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ആളുകൾ ജനപ്രതിനിധികൾ ആകുന്ന ഒരു നാടായി മാറിയിരിക്കുന്നു കേരളം .
വിവരമില്ലായ്‌മ മാത്രമല്ല ഇത് ഉള്ളിലിരുപ്പ് അറിയാതെ പുറത്തു വരുന്നത് കൂടിയാണ് .
കേരളത്തിന്റെ രാഷ്ട്രീയ നിലവാരം അടിയന്തിരശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടതുണ്ട്', ഡോ ബിജു കുറിച്ചു .

5

എംഎൽഎയുടെ പരാമർശത്തിനിടെ നിയമസഭയിൽ തന്നെ നേതാക്കൾ കടുത്ത വിമർശനം ഉയർത്തിയിരുന്നു. അംബേദ്കറെ അപമാനിച്ച മുരളി പെരുനല്ലി മാപ്പ് പറയണമെന്നായിരുന്നു മണ്ണാർക്കാട് എംഎൽഎ ശംസുദ്ധീൻ ആവശ്യപ്പെട്ടത്. അംബേദ്കറെ അപമാനിക്കുന്ന ഇത്തരത്തിലുള്ള പരാമർശങ്ങൾ ഒരു കാരണവശാലും സഭയിൽ അനുവദിക്കരുതെന്ന് ടി സിദ്ധിഖ് പറഞ്ഞു. എന്നാൽ താന്‍ അംബേദ്ക്കറെ അപമാനിച്ചിട്ടില്ലെന്നും മറിച്ച് നിയമസഭയ്ക്കകത്ത് വിളിച്ച മുദ്രാവാക്യത്തെ സംബന്ധിച്ചാണ് സംസാരിച്ചതെന്നുമായിരുന്നു എം എൽ എയുടെ വിശദീകരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+