ലീഗിന് വേണ്ടെങ്കില്‍ വേണ്ടെന്ന് മുരളീധരന്‍

മൂന്നോ നാലോ സീറ്റ് ചോദിക്കാനുള്ള അര്‍ഹത മുസ്ലിം ലീഗിനുണ്ട്. അര്‍ഹതയെച്ചൊല്ലി ഇവിടെ ആര്‍ക്കും സംശയമൊന്നുമില്ല. പക്ഷേ വിട്ടുവീഴ്ച കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമായി ലീഗ് കരുതരുത്. യാഥാര്‍ത്ഥ്യങ്ങള്‍ മറന്നുകൊണ്ട് സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചാല്‍ അത് മുന്നണി സംവിധാനത്തെ ദുര്‍ബലപ്പെടുത്തും. കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മുന്നണി സംവിധാനം പ്രധാനപ്പെട്ടതാണ്.
മുന്നണിയില്‍ സീറ്റിനായുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദം ഉന്നയിക്കുകയാണ് മുസ്ലിം ലീഗ്. മുന്‍പും ഇത്തരത്തില്‍ കൂടുതല്‍ സീറ്റുകള്‍ക്ക് അവകാശവാദമുന്നയിച്ച് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ലീഗിന് സാധിച്ചിട്ടുണ്ട്. ലീഗിന്റെ ഈ നിലപാടിനെതിരെ പരസ്യമായി അഭിപ്രായം പറയുന്ന രണ്ടാമത്തെ നേതാവാണ് മുരളീധരന്‍. നേരത്തെ ആര്യാടന്‍ മുഹമ്മദ് ലീഗിനെതിരെ ചുട്ട മറുപടിയുമായി രംഗത്തുവന്നിരുന്നു.
മുസ്ലിം ലീഗ് മാത്രമല്ല, കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ്, സോഷ്യലിസ്റ്റ് ജനത തുടങ്ങിയ സഖ്യകക്ഷികളും ഇത്തവണ കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഇടതുമുന്നണി വിട്ട് സോഷ്യലിസ്റ്റ് ജനത യു ഡി എഫില്‍ എത്തിയത് തന്നെ ഒരു സീറ്റ് തര്‍ക്കത്തിന്റെ ഫലമായാണ്. ഒന്നില്‍ കൂടുതല്‍ സീറ്റിന് തങ്ങള്‍ക്ക് അര്‍ഹതയുണ്ട് എന്ന് മാണിസാര്‍ ഒൡും തെളിഞ്ഞും പറയാന്‍ തുടങ്ങിയിട്ടും ഏറെ നാളായി.












Click it and Unblock the Notifications