കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രി പോരെന്ന് രാഹുലിനോട് മുരളി

Google Oneindia Malayalam News

ദില്ലി: കെ മുരളീധരനും സഹോദരി പത്മജ വേണുഗോപാലും രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി മാറിയില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തന ശൈലിയെങ്കിലും മാറ്റിയാലേ പറ്റൂ എന്ന് മുരളി കോണ്‍ഗ്രസ് പാര്‍ട്ടി വൈസ് പ്രസിഡണ്ടിനെ ധരിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കെ പി സി സി പ്രസിഡണ്ടിനെ മുഖ്യമന്ത്രി വിശ്വാസത്തില്‍ എടക്കുന്നില്ലെന്നും മുരളിക്ക് പരാതിയുണ്ട്.

കോണ്‍ഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള മുകുള്‍ വാസ്‌നിക് എന്നിവര്‍ക്ക് മുരളീധരന്‍ കത്തയച്ചിട്ടുമുണ്ട്. കേരളത്തിലെ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടണം എന്നാവശ്യപ്പെട്ടാണ് മുരളി നേതാക്കള്‍ക്ക് കത്തയച്ചിരിക്കുന്നത്.

K muralidharan

നയപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കുമ്പോള്‍ മുഖ്യമന്ത്രി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചന നടത്തുന്നില്ല, എന്‍ എസ് എസും എസ് എന്‍ ഡി പിയും പോലുള്ള സാമുദായിക സംഘടനകളെ ഇണക്കി നിര്‍ത്തുന്നില്ല എന്നിങ്ങനെ പോകുന്നു മുഖ്യമന്ത്രിക്കെതിരായ മുരളിയുടെ പരാതികള്‍.

തട്ടിപ്പുകേസുകളില്‍ പെട്ട് സര്‍ക്കാരിന്റെ പ്രതിച്ഛായ മങ്ങിയിരിക്കുകയാണ്. എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിച്ച് ഇത് വീണ്ടെടുക്കണം. ഇല്ലെങ്കില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പച്ച തൊടില്ല എന്നും മുരളി ഹൈക്കമാന്‍ഡിന് നല്‍കിയ കത്തില്‍ ആശങ്കപ്പെടുന്നു. നേരത്തെ സോളാര്‍ കേസിലും ഇടതുമുന്നണിയുടെ ഉപരോധ സമരത്തിലും സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കടുത്ത വിമര്‍ശനങ്ങളാണ് മുരളി ഉന്നയിച്ചിരുന്നത്.

English summary
Senior Congress leader K muralidharan and sister Padmaja have met party vice president Rahul Gandhi in Delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X