മുരളീധരന്റെ പരാതിയില്‍ ജേക്കബ് തോമസ് നടപടിയെടുക്കുമോ? മുഖ്യനും പാര്‍ട്ടി സെക്രട്ടറിയും കുടുങ്ങും?
തിരുവനന്തപുരം: നിയമം നടപ്പാക്കുന്ന കാര്യത്തില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുന്ന ജേക്കബ് തോമസിന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം വി മുരളീധരന്‍ നല്‍കിയ പരാതിയില്‍ നടപടി സ്വീകരിക്കുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവരുടെ സമ്പാദ്യം അന്വേഷിക്കണമെന്ന് ആവശ്യപെട്ടാണ് വി മുരളീധരന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് പരാതി നല്‍കിയത്.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍,മന്ത്രി ഇപി ജയരാജന്‍, മുന്‍ ആരോഗ്യമന്ത്രിയും എംപിയുമായ പികെ ശ്രീമതി എന്നിവരുടെ മക്കളുടെ ഇടപാടുകളും സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണമെന്നതാണ് വി മുരളീധരന്‍ പരാതിയില്‍ പ്രധാനമായും ആവശ്യപ്പെടുന്നത്.മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് ഇപ്പോള്‍ എന്ത് അന്വേഷണം നേരിടേണ്ടി വന്നാലും അത് അദ്ദേഹത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍ കഴിഞ്ഞ ഇടത്പക്ഷ സര്‍ക്കാരിന്റെ കാലത്ത് ആക്ഷേപങ്ങള്‍ നേരിട്ട സംഭവങ്ങളുടെ അടിവേര് വിജിലന്‍സ് തികഞ്ഞാല്‍ അത് വലിയ കുരുക്കായി മാറും.

സാമ്രാജ്യം
കോടിയേരിയുടെ രണ്ട് മക്കളും പ്രത്യേകിച്ചൊരു തൊഴിലിലും ഏര്‍പ്പെടാതെയാണ് വിദേശത്ത് ബിസിനസ്സ് സാമ്രാജ്യം വളര്‍ത്തിയെടുത്തതെന്നും ശ്രീമതി ടീച്ചറുടെ മകന് വിദേശത്ത് വന്‍ ബിസിനസ്സ് സംരംഭങ്ങളുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ബിനാമി
കോടിയേരിയുടെ മകനും ശ്രീമതി ടീച്ചറുടെ മകനും ബിനാമിയെ വെച്ച് നടത്തിയിരുന്ന മരുന്ന് കമ്പനി കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന് മരുന്നുകള്‍ വിറ്റതായുള്ള ആക്ഷേപവും അന്വേഷിക്കണമെന്ന് മുരളീധരന്‍ ആവശ്യപ്പെട്ടു.

സിഇഒ
പിണറായിയുടെ മകള്‍ സ്വന്തമായി ഐടി കമ്പനി നടത്തുന്നത് സംബന്ധിച്ച് പരാമര്‍ശിച്ച പരാതിയില്‍ കോടിയേരിയുടെ മകന്‍ വൈസ് പ്രസിഡന്റായിരുന്ന കമ്പനിയില്‍ സിഇഒ ആയിരുന്നു പിണറായിയുടെ മകളെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പ്രതിപക്ഷം
വിജിലന്‍സ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കെതിരായ അന്വേഷണം പ്രഖ്യാപിച്ചാല്‍ വിജിലന്‍സ് വകുപ്പ് പിണറായി ഒഴിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും.

രേഖാമൂലം
പരാതി വിജിലന്‍സിന് രേഖാമൂലം ലഭിച്ചതിനാല്‍ വിജിലന്‍സിന് അന്വേഷിക്കാതിരിക്കാന്‍ കഴിയില്ല. കഴമ്പില്ലെന്ന് കണ്ട് എഴുതി തള്ളണമെങ്കില്‍ പോലും പ്രാഥമിക പരിശോധന നടത്തിയേ മതിയാകൂ.












Click it and Unblock the Notifications