കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉരുട്ടി കൊലക്കേസ്: ഉദയകുമാറിനെ സ്റ്റേഷനിലെത്തിച്ച് മടങ്ങിയെന്ന് സാക്ഷി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ഉരുട്ടി കൊലക്കേസിലെ പ്രതി ജിതകുമാർ കൊല്ലപ്പെട്ട ഉദയകുമാറിനെ സ്റ്റേഷനിൽ എത്തിച്ച ഉടനെ മടങ്ങിയെന്ന് കേസിലെ മഹസ്സർ സാക്ഷി ഷിബു കോടതിയിൽ മൊഴി നൽകി.പ്രതി ഭാഗം സാക്ഷിയായാണ് ഷിബു പ്രത്യേക സി.ബി.എെ കോടതിയിൽ എത്തിയത്.

ശ്രീകണ്ഠേശ്വരം പാർക്കിൽ ഇരുന്ന ഉദയകുമാർ പോലീസിനെ കണ്ട് ഒാടി.ഇയാളെ ജിതകുമാർ ഒാടിച്ച് പിടിച്ചു. തന്റെ ഒാട്ടോ റിക്ഷയിലാണ് സ്റ്രേഷനിലേയ്ക്ക് കൊണ്ടു പോയത്. ഉദയകുമാറിന്റെ കെെവശം ഉണ്ടായിരുന്ന പണത്തെ സംബന്ധിച്ച് ചോദിച്ചപ്പോൾ പരസ്പര വിരുദ്ധമായി പറഞ്ഞത് കൊണ്ടാണ് സ്റ്റേഷനിലേയ്ക്ക് കൊണ്ടു പോയതെന്നും സാക്ഷി കോടതിയെ അറിയിച്ചു. സ്റ്റേഷനിൽ എത്തിയ ഉടൻ ഉദയകുമാറിനെ അവിടെ ഏൽപ്പിച്ച് ഉടൻ വഞ്ചിയൂർ ഭാഗത്തേയ്ക്ക് പ്രതി പോയതായും ഷിബു കോടതിയെ അറിയിച്ചു. പ്രോസിക്യൂഷൻ സാക്ഷിയായിരുന്ന ഇയാൾ കൂറുമാറും എന്ന ഭയത്താലാണ് പ്രോസിക്യൂഷൻ ഇയാളെ സാക്ഷിയായി വിസ്തരിയ്ക്കാതെ ഒഴിവാക്കിയത് . പ്രതിഭാഗത്തിന്റെ ആവശ്യ പ്രകാരം പ്രതിഭാഗം സാക്ഷിയായാണ് ഇയാളെ വിസ്തരിച്ചത്.

pic

ഫോർട്ട് സി.എെ ആയിരുന്ന ഇ.കെ. സാബുവിന്റെ മുൻ അസിസ്റ്റന്റ് റെെറ്രർ വി.പി. മോഹനനെയും പ്രതിഭാഗം സാക്ഷിയായി വിസ്തരിച്ചു. സി.ബി.എെ പ്രതിയാക്കിയിരുന്ന ഇയാളെ കോടതി പിന്നീട് ഒഴിവാക്കുകയായിരുന്നു.സി.എെ യുടെ ഒാഫീസിൽ ഇന്നുവരെ ഒരുപ്രതികളെയും കൊണ്ടുവന്ന് ചോദ്യം ചെയ്യുകയോ ഉപദ്രവിയ്ക്കുകയോ ചെയ്തിട്ടില്ലെന്ന് ഇയാൾ കോടതിയെ അറിയിച്ചു. ക്രെെം ബ്രാഞ്ചിന് ഇയാൾ നൽകിയ മൊഴിയിൽ ഉദയകുമാറിനെ പ്രതികൾ ഉപദ്രവിയ്ക്കുന്നതും ഉദയകുമാർ നിലവിളിയ്ക്കുന്നതും കേട്ടിരുന്നതായിട്ടാണ് ഉളളത്.ആദ്യ വിചാരണയിൽ ഈ മൊഴി മാറ്രി പറഞ്ഞിരുന്ന ഇയാളെ വിചാരണ കോടതി കൂറുമാറ്റിയിരുന്നു. സംഭവ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഏക ദൃക് സാക്ഷിയായിരുന്നു മോഹനൻ. സി.ബി.എെ അന്ന്വേഷണത്തിൽ ഇയാളെ പ്രതിയാക്കിയിരുന്നെങ്കിലും വ്.ക്തമായ തെളിവ് നൽകാതെ ഇയാൾക്ക് രക്ഷപ്പെടാനുളള പഴുത് സി.ബി.എെ തന്നെ ഒരുക്കുകയായിരുന്നു. പ്രത്യേക സി.ബി.എെ കോടതി ഇയാളെ പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയതിനെതിരെ സി.ബി.എ ഹെെക്കോടതിയിൽ അപ്പീൽ പോയിരുന്നില്ലെന്ന കാര്യവും ഇയാൾ കോടതിയിൽ പറഞ്ഞു.

കോടതിയിൽ കൂറുമാറുന്നത് എന്താണെന്ന് തനിയ്ക്ക് അറിയില്ലെന്ന് പറഞ്ഞ മോഹനൻ കോടതി നിലപാട് കടുപ്പിച്ചതോടെ വിചാരണക്കോടതി തന്നെ കൂറുമാറ്റക്കാരനായി പ്രഖ്യാപിച്ചതായി സി.ബി.എെ കോടതിയെ അറിയിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷന്റെ തൊട്ട് അടുത്താണ് ഗാന്ധിപാർക്കും കിഴക്കേകോട്ട ബസ്റ്രാൻഡും എന്ന വിചിത്രമായ മൊഴിയും ഇയാൾ കോടതിയിൽ നൽകി.

പ്രതിഭാഗം സാക്ഷി വിസ്താരം പൂർത്തിയായതിനാൽ ഇരുഭാഗത്തിനും വാദം പറയുന്നതിനായി കേസ് ഈ മാസം 20 യിലേയ്ക്ക് മാറ്റി.

English summary
Murder case accused escaped
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X