Get Updates
Get notified of breaking news, exclusive insights, and must-see stories!

റേഡിയോ ജോക്കിയുടെ കൊലപാതകം; അക്രമികള്‍ ജില്ലയ്ക്ക് പുറത്തുള്ളവര്‍!! കാത്തിരുന്ന് വെട്ടിനുറുക്കി!!

രാജേഷിനെ നീരീക്ഷിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി ക്വട്ടേഷന്‍ സംഘത്തിന് സഹായി ഉണ്ടായിരുന്നു

തിരുവനന്തപുരം: കിളിമാനൂരില്‍ മുന്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊന്ന സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. രാജേഷിനെ നിരന്തരം ഇവര്‍ പിന്തുടര്‍ന്നതായും കാത്തുനിന്ന ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ഖത്തര്‍ വ്യവസായിയുടെ നിര്‍ദേശപ്രകാരമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്നും ഇതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂരകൃത്യം ക്വട്ടേഷന്‍ സംഘം എങ്ങനെയാണ് നടത്തിയതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.

കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ആലപ്പുഴ ജില്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ് കൊല നടത്തിയതെന്ന് പോലീസിന് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു. ഇവരുടെ കാറിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. കൊലയാളികള്‍ കൊല്ലം ഭാഗത്തേക്ക് രക്ഷപ്പെട്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

രഹസ്യമായി നിരീക്ഷിച്ചു

രഹസ്യമായി നിരീക്ഷിച്ചു

ക്വട്ടേഷന്‍ സംഘം പ്രൊഫഷണലുകളെ പോലെയാണ് ഇടപെട്ടതെന്ന് സൂചനയുണ്ട്. ഇവര്‍ കൃത്യം നടത്താനായി നീണ്ട ആസൂത്രണം നടത്തിയിരുന്നു. രാജേഷ് ഒരിക്കലും രക്ഷപ്പെടരുതെന്ന് ഇവര്‍ നിര്‍ബന്ധമുണ്ടായിരുന്നു. ഇതിനായി ഇവര്‍ ഇയാളെ നിരന്തരം രഹസ്യമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. സംഭവദിവസം മടവൂര്‍ മുല്ലക്കര ക്ഷേത്രം മുതല്‍ ഇയാളുടെ പിന്നാലെ ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു. രാജേഷ് സംഘത്തിനെ മനസിലാക്കി കടന്നുകളയാതിരിക്കാന്‍ ഇവര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. രാജേഷിനെ നീരീക്ഷിച്ച വിവരങ്ങള്‍ നല്‍കുന്നതിനായി ഇവര്‍ സഹായി ഉണ്ടായിരുന്നു. അതുകൊണ്ട് രാജേഷിന്റെ കൊലപാതകത്തില്‍ ഇവര്‍ ഒരു പിഴവു പോലും സംഭവിച്ചില്ല. അതേസമയം ഇവര്‍ ജില്ലയ്ക്ക് പുറത്തുനിന്നുള്ളവരാണെന്ന് പോലീസ് പറയുന്നു. നേരത്തെയുള്ള സംശയം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.

ക്ഷേത്രത്തിലെ സംഗീത പരിപാടി

ക്ഷേത്രത്തിലെ സംഗീത പരിപാടി

26ന് രാജേഷിന്റെ ഗാനമേള മുല്ലക്കര ക്ഷേത്രത്തില്‍ നടക്കുന്നത് ഇവര്‍ നേരത്തെ മനസിലാക്കിയിരുന്നു. ഇത് അവസരമായി ഇവര്‍ എടുത്തെന്ന് പോലീസ് പറയുന്നു. രാത്രി 10 മണിക്കാണ് ഗാനമേള നടന്നത്. ഇത് കഴിയുന്നത് വരെ പ്രതികള്‍ ക്ഷേത്രത്തിന് സമീപം കാത്തുനിന്നിരുന്നു. ഒരു മണിക്കാണ് സംഗീത പരിപാടി അവസാനിച്ചത്. ഇതിന് ശേഷം രാജേഷ് വീട്ടിലേക്ക് പോകുമ്പോള്‍ ഇവര്‍ പിന്തുടര്‍ന്നു. ഇതിനിടെ രാജേഷ് സ്റ്റുഡോയില്‍ കയറി. തുടര്‍ന്ന് ക്വട്ടേഷന്‍ സംഘം രാജേഷിന് വേണ്ടി കാത്തുനിന്നു. തിരിച്ചെത്തിയപ്പോള്‍ ഇയാളെ വെട്ടിനുറുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അതേസമയം രാജേഷ് ഗാനമേളയ്ക്ക് ശേഷം സ്റ്റുഡിയോയില്‍ വരുമെന്ന് സംഘത്തിന് ആരോ പറഞ്ഞുകൊടുത്തെന്നാണ് സൂചന. രാജേഷിനെ നന്നായി പരിചയമുള്ള ആരെങ്കിലുമാകാം ഇതിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്. അങ്ങനെയാണെങ്കില്‍ ഇയാളെ കണ്ടെത്താനായാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവാകും.

ചുവപ്പ് നിറത്തിലുള്ള കാര്‍

ചുവപ്പ് നിറത്തിലുള്ള കാര്‍

ക്വട്ടേഷന്‍ സംഗം സഞ്ചരിച്ചിരുന്ന ചുവപ്പ് മാരുതി സ്വിഫ്റ്റ് കാര്‍ കഴിഞ്ഞ ദിവസം അടൂരില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഈ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പോലീസ് പറയുന്നു. ഈ കാര്‍ അക്രമികള്‍ നേരത്തെ ഉപേക്ഷിച്ചിരുന്നു. സിസിടിവിയില്‍ നിന്നാണ് ഈ കാറിനെ കുറിച്ച് പോലീസ് വിവരങ്ങള്‍ കണ്ടെത്തിയത്. സംഭവസ്ഥലത്ത് കൂടി ഈ കാര്‍ പലപ്രാവശ്യം കടന്നുപോയതായി മനസിലായിരുന്നു. കായംകുളം സ്വദേശിയുടെ പേരിലുള്ളതാണ് വാഹനം. ഇത് വാടകയ്ക്ക് കൊടുക്കുകയും പല കൈമാറ്റത്തിലൂടെ ക്വട്ടേഷന്‍ സംഘത്തിന് ലഭിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം കസ്റ്റഡിയില്‍ എടുത്ത മൂന്നുപേരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. രാജേഷിന്റെ ഗള്‍ഫിലുള്ള പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവാണ് ക്വട്ടേഷന്‍ കൊടുത്തതെന്ന് പോലീസ് ഉറപ്പിച്ചിരിക്കുകയാണ്. സംഭവസമയത്ത് ഈ സ്ത്രീയുമായി ഫോണില്‍ സംസാരിക്കുകയായിരുന്നു രാജേഷ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+