കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീം ലീഗിന് വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം കെമാല്‍പാഷമാര്‍ വളര്‍ന്നിട്ടില്ലെന്ന് ലീഗ്

ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന പ്രസ്താവനയായി മാത്രമെ കേരളീയ സമൂഹം കാണുന്നുള്ളൂവെന്ന് ലീഗ് സംയുക്ത പ്രവ്‌സ്താവനയില്‍ വ്യക്തമാക്കി

Google Oneindia Malayalam News

തിരുവനന്തപുരം: തങ്ങളെ വർഗീയ പാർട്ടിയായ ചിത്രീകരിച്ച മുൻ ഹൈക്കോട് ജഡ്ജിക്ക് മറുപടി നൽകി മുസ്ലിം ലീഗ്. മുസ്ലീം ലീഗിന്റെ രാഷ്ട്രീയവും സംഘടനാ സംവിധാനവും എന്താണെന്ന് മനസിലാക്കാന്‍ കെമാൽ പാഷയുടെ കോട്ടിന്റെ പിന്‍ബലം മാത്രം പോരെന്ന് അവർ പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനെ കിട്ടാത്ത മുന്തിരി പുളിക്കും എന്ന പ്രസ്താവനയായി മാത്രമെ കേരളീയ സമൂഹം കാണുന്നുള്ളൂവെന്ന് ലീഗ് സംയുക്ത പ്രവ്‌സ്താവനയില്‍ വ്യക്തമാക്കി.

ഓലയുമായി ചേര്‍ന്ന് കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍-ചിത്രങ്ങള്‍ കാണാം

KM 1


"ഏഴരപതിറ്റാണ്ടിന്റെ മുസ്ലീം ലീഗ് രാഷ്ട്രീയത്തെ ഇഴകീറി പരിശോധിച്ച് വര്‍ഗീയ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മാത്രം കെമാല്‍പാഷമാര്‍ വളര്‍ന്നിട്ടില്ല. കെമാല്‍പാഷയുടെ ചില മോഹങ്ങള്‍ നടക്കാതെ പോയതിന് മുസ്ലീം ലീഗിന്റെ മേല്‍ കുതിര കയറരുത്."

KM 2

എറണാകുളം ജില്ലയില്‍ മുസ്ലീം ലീഗിന്റെ സീറ്റിംഗ് സീറ്റായ കളമശ്ശേരിയില്‍ യുഡിഎഫില്‍ ആര് മത്സരിക്കും എന്ന് തീരുമാനിക്കാനുള്ള അധികാരം ലീഗിന് മാത്രമാണെന്നും പ്രസ്താവനയില്‍ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം തനിക്ക് അനുകൂലമായില്ലെന്നതിന്റെ പേരില്‍ ലീഗിനെ വര്‍ഗീയ കക്ഷിയായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ്. മലയാളിയുടെ മതേതര മനസ്സിനെ വേദനിപ്പിക്കുന്ന രാഷ്ട്രീയ ഇടപെടലുകള്‍ മുസ്ലീം ലീഗിന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്ന് കെമാല്‍ പാഷക്ക് വസ്തുതകള്‍ നിരത്തി ആരോപിക്കാന്‍ കഴിയുമോയെന്നും പ്രസ്താവനയിൽ ചോദിക്കുന്നു.

KM 3

വർഗീയ പാർട്ടിയായ ലീഗിനെ ചുമന്ന് കോൺഗ്രസ് അധപതിച്ചു എന്ന് കെമാൽ പാഷ കഴിഞ്ഞ ദിവസം പറഞ്ഞത്. "അവരൊരു ബാധ്യതയാണ് കോണ്‍ഗ്രസിന്. കാരണം അഴിമതികള്‍ എന്തു മാത്രമാണ്. കാരണം, മരിച്ചു പോയൊരു പെണ്‍കുട്ടിയുടെ പേരില്‍ പണം പിരിക്കുക. കോടിക്കണക്കിന് രൂപ പിരിക്കുക. അതിനെ കുറച്ച് കണക്കൊന്നുമില്ല. അവിടെ ആര്‍ക്കുമൊന്നും കൊടുത്തിട്ടുമില്ല. ലീഗ് മുസ്ലിംകളെ പ്രതിനിധീകരിക്കുന്നില്ല." കെമാൽ പാഷ പറഞ്ഞു.

KM 4

നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പിന്തുണയില്‍ മുസ്ലിം ലീഗിന്റെ സിറ്റിങ് സീറ്റായ കളമശേരിയിൽ നിന്ന് കെമാൽ പാഷ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിനായി യുഡിഎഫ് നേതാക്കളെ സമീപിക്കുകയും ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി അദ്ദേഹം പാണക്കാടെത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കാണുകയും ചെയ്തിരുന്നു. എന്നാല്‍ കെമാല്‍ പാഷയ്ക്ക് മത്സരിക്കാന്‍ ലീഗ് സീറ്റ് നല്‍കിയില്ല.

Recommended Video

cmsvideo
Biriyaani director Sajin Babu on islamophobia and his scrutiny of the muslim community
KM 5

വിവാദ പരാമർശത്തിന് പിന്നാലെ ഇക്കാര്യങ്ങളെല്ലം കുത്തി പൊക്കിയിരിക്കുകയാണ് ലീഗ് പ്രവർത്തകർ. മുസ്ലിം ലീഗിന് തല്‍കാലം കമാല്‍ പാഷയുടെ മതേതര സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും. ഒരു നിയമസഭാ സീറ്റാണത്രേ കമാല്‍ പാഷയുടെ മതേതര സര്‍ട്ടിഫിക്കറ്റിന്റെ വിലയെന്നുമാണ് ലീഗ് പ്രവർത്തകർ ഇതിനോട് പ്രതികരിച്ചത്.

കിടിലന്‍ ലുക്കില്‍ ആരതി വെങ്കിടേഷ്, പുതിയ ചിത്രങ്ങള്‍ കാണാം

English summary
Muslim League against Kemal Pasha on communal party statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X