ചെന്നിത്തലയുടെ 'പടയൊരുക്കം' മലപ്പുറത്ത് വിജയിപ്പിച്ചത് മുസ്ലിംലീഗ്, ഇനി പാലക്കാട്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് എതിരേയുള്ള ജനവികാരം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കം മലപ്പുറം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്ന്(തിങ്കള്‍) പാലക്കാട്. മൂന്നു ദിവസം മലപ്പുറത്ത് പര്യടനം നടത്തിയ ജാഥയ്ക്കു മുസ്ലിംലീഗ് പ്രവര്‍ത്തകരെ അകമൊഴിഞ്ഞ പിന്തുണ ലഭിച്ചതായി ജാഥാഭാരവാഹികള്‍ പറഞ്ഞു. ലീഗ് പ്രവര്‍ത്തകരുടെ വലിയ പ്രവാഹമാണു ജാഥ മലപ്പുറത്ത് വലിയ വിജയമാകാന്‍ കാരണമായത്.

യുഡിഎഫിന്റെ സിഗ്നേച്ചര്‍ ക്യാമ്പയ്‌നിലൂടെ ലക്ഷ്യംവെക്കുന്നത് ഗിന്നസ് റെക്കോഡ് 'ലക്ഷ്യം ഒരു കോടി ഒപ്പുകള്‍'

വള്ളുവനാടിന്റെ ആസ്ഥാന നഗരിയായ പെരിന്തല്‍മണ്ണയിലാണ് പടയൊരുക്കത്തിന്റെ ജില്ലാ തല സമാപനയോഗം നടന്നത്. പതിനായിരക്കണക്കിന് യുഡിഎഫ് പ്രവര്‍ത്തകര്‍ പെരിന്തല്‍മണ്ണയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തു. കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ സമാപന യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് നിയോജകമണ്ഡലം ചെയര്‍മാന്‍ സി. സേതുമാധവന്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി എംപി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, വി.ഡി. സതീശന്‍ എംഎല്‍എ, മഞ്ഞളാംകുഴി അലി എംഎല്‍എ, കെ. സുധാകരന്‍, ജോണി നെല്ലൂര്‍, എന്‍. സൂപ്പി, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ഡിസിസി പ്രസിഡന്റ് വി.വി. പ്രകാശ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, കെ.പി. മുസ്തഫ, അഷ്‌റഫ് കോക്കൂര്‍, പി. ബാബുരാജ്, സമദ് മങ്കട, ഷാജി കട്ടൂപ്പാറ തുടങ്ങിയവര്‍ സംസാരിച്ചു.

vandur

വണ്ടൂരില്‍ പടയൊരുക്കത്തിന് നല്‍കിയ സ്വീകരണച്ചടങ്ങിനിടെ രമേശ്‌ചെന്നിത്തലയെ എടുത്തുയര്‍ത്തുന്ന പ്രവര്‍ത്തകര്‍.

ഏറനാടിന്റെ ആസ്ഥാന നഗരിയായ മഞ്ചേരിയിലായിരുന്നു സമാപന ദിവസത്തെ ആദ്യ സ്വീകരണ യോഗം. മലപ്പുറത്ത് നിന്നും മഞ്ചേരിയിലേക്ക് പ്രതിപക്ഷ നേതാവിനെ സ്വീകരിച്ച് ആനയിക്കാന്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരെത്തി. മഞ്ചേരിയില്‍ നടന്ന സ്വീകരണ യോഗം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. മഞ്ചേരി നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ടി.പി. വിജയകുമാര്‍ അധ്യക്ഷനായിരുന്നു. എം.ഐ. ഷാനവാസ് എംപി, എ.പി. അനില്‍കുമാര്‍ എംഎല്‍എ, എം. ഉമ്മര്‍ എംഎല്‍എ, പി. ഹമീദ് മാസ്റ്റര്‍ എംഎല്‍എ, ജോണി നെല്ലൂര്‍, വി.ഡി. സതീശന്‍ എംഎല്‍എ, ആര്‍എസ്പി കേന്ദ്ര കമ്മിറ്റി അംഗം കെ.എസ്. സനല്‍കുമാര്‍, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, ഇസ്ഹാഖ് കുരിക്കള്‍, അസീസ് ചീരാന്തൊടി, വല്ലാഞ്ചിറ മുഹമ്മദാലി, സബാഹ് പുല്‍പ്പറ്റ, സലീം കുരുവമ്പലം, എം. റഹ്മത്തുള്ള, അഡ്വ. ബീന ജോസഫ്, പറമ്പന്‍ റഷീദ്, രോഹില്‍ നാഥ്, വി. സുധാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

pmna

പടയൊരുക്കത്തിന്റെ മലപ്പുറം ജില്ലാതല സമാപനം നടന്ന പെരിന്തല്‍മണ്ണയില്‍ ജാഥാ ക്യാപ്റ്റന്‍ രമേശ് ചെന്നിത്തലയെ കിരീടംവെച്ച് ആദരിച്ച ശേഷം, മഞ്ഞളാംകുഴിഅലി എം.എല്‍.എയോടും കെ.പി.എ മജിദിനോടും കൂടെ പൂമാല അണിയിച്ചപ്പോള്‍.

ഇതിനു ശേഷം സീതിഹാജിയുടെ നാടായ എടവണ്ണയിലേക്ക്. ആദ്യതവണ എംഎല്‍എയായി നിയമസഭയില്‍ എത്തിയ തനിക്ക് സീതിഹാജി നല്‍കിയ പിന്തുണ പ്രസംഗത്തില്‍ രമേശ് ചെന്നിത്തല ഓര്‍ത്തെടുത്തു. മലയോര മേഖലയുടെ വികസനത്തിന് രമേശ് ചെന്നിത്തല മന്ത്രിയായിരുന്ന കാലയളവില്‍ നല്‍കിയ പിന്തുണയ്ക്ക് പ്രാദേശിക നേതാക്കളും നന്ദി പറഞ്ഞു. എം.പി. മുഹമ്മദ് അധ്യക്ഷനായിരുന്നു. എം.ഐ. ഷാനവാസ് എംപി സ്വീകരണയോഗം ഉദ്ഘാടനം ചെയ്തു. പി.കെ. ബഷീര്‍ എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, എ.പി. അനില്‍കുമാര്‍ എംഎല്‍എ, ജോണി നെല്ലൂര്‍, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി, പി.പി. സഫറുള്ള, എം.സി. മായിന്‍ഹാജി, പി. ബാപ്പുട്ടി, സിയാദ് മാലങ്ങാടന്‍, വി.ഇ. കരീം തുടങ്ങിയവര്‍ സംസാരിച്ചു.

കിഴക്കന്‍ ഏറനാട്ടിലും പടയൊരുക്കത്തിന് ലഭിച്ചത് ഉജ്ജ്വല സ്വീകരണം. ബൈക്ക് റാലിയും വാദ്യമേള ഘോഷങ്ങളുമൊരുക്കി നിലമ്പൂരില്‍ പ്രതിപക്ഷ നേതാവിനെ സ്വീകരിച്ചു. അസുഖബാധിതനായി വിശ്രമിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും നിലമ്പൂരിന്റെ മുന്‍ എംഎല്‍എയുമായി ആര്യാടന്‍ മുഹമ്മദ് ഫോണിലൂടെ ആശംസകള്‍ കൈമാറിയത് പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാക്കി. നിയോജകമണ്ഡലം യുഡിഎഫ് ചെയര്‍മാന്‍ ഇസ്മായില്‍ മൂത്തേടം അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുള്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. വി.ഡി. സതീശന്‍ എംഎല്‍എ, എ.പി. അനില്‍കുമാര്‍ എംഎല്‍എ, ആര്യാടന്‍ ഷൗക്കത്ത്, വി.എസ്. ജോയ്, എന്‍.എ. കരീം, കെ. ഗോപിനാഥ്, പി. ജേക്കബ്, പാലോളി മെഹബൂബ്, വി.എ. കരീം, ഒ.ടി. ജയിംസ്, ടി.പി. അഷ്‌റഫലി, പത്മിനി ഗോപിനാഥന്‍, യു. അബൂബക്കര്‍, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

ആവേശോജ്ജ്വല സ്വീകരണമാണ് യുഡിഎഫിന്റെ കോട്ടയായ വണ്ടൂരില്‍ പടയൊരുക്കത്തിന് ലഭിച്ചത്. പ്രവര്‍ത്തകരെ ഉള്‍ക്കൊള്ളാനാകാതെ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞു. യുഡിഎഫ് മണ്ഡലം ചെയര്‍മാന്‍ കെ. കുഞ്ഞാപ്പു ഹാജി അധ്യക്ഷത വഹിച്ചു. പി.വി. അബ്ദുള്‍ വഹാബ് എംപി ഉദ്ഘാടനം ചെയ്തു. എ.പി. അനില്‍കുമാര്‍ എംഎല്‍എ, വി.ഡി. സതീശന്‍ എംഎല്‍എ, വി.കെ. ഇബ്രാഹിം കുഞ്ഞ് എംഎല്‍എ, കെ. സുധാകരന്‍, ജോണി നെല്ലൂര്‍, വി.എ.കെ. തങ്ങള്‍, യുഡിഎഫ് ചെയര്‍മാന്‍ പി.ടി. അജയ്‌മോഹന്‍, കണ്‍വീനര്‍ യു.എ. ലത്തീഫ്, ജാഥാ കോഡിനേറ്റര്‍ ഇ. മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു.

English summary
Muslim League assisted for the accomplishment of ''padayorukkam''; Next in palakkad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്