കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദളിതരായ തങ്ങളെ യുഡിഎഫും എല്‍ഡിഎഫും പൊതുചടങ്ങുകളില്‍ നിന്നും മാറ്റിനിര്‍ത്തുന്നതായി മുസ്ലിംലീഗിന്റെ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണിക്കൃഷ്ണന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: യുഡിഎഫ്-എല്‍ഡിഎഫ് മുന്നണികള്‍ പട്ടികജാതിക്കാരുടെ പേരുകള്‍ ഉദ്ഘാടന ഫലകങ്ങളില്‍ വരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചടങ്ങുകളില്‍ അധ്യക്ഷരാക്കാന്‍ അനുവദിക്കില്ലെന്നും മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍. പട്ടികജാതിക്കാരനായ താന്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിട്ടും പൊതുപരിപാടിയില്‍നിന്നും ഒഴിവാക്കപ്പെട്ടത് ഇതിന്റെ ഭാഗമാണെന്നും എ.പി ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍പങ്കെടുത്താണ് എ.പി ഉണ്ണിക്കൃഷ്ണന്റെ പ്രതികരണം.

പ്രതിദിനം രണ്ട് ജിബി നല്‍കിക്കൊണ്ട് വോഡഫോണ്‍: ഡാറ്റാ പ്ലാനുകള്‍ അടിമുടി പരിഷ്കരിച്ച് കമ്പനി
ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ഒഴിവാക്കി സി പി എംകാരനായ വാര്‍ഡ് മെംബറെ കൊണ്ട് ഒതായി പെരകമണ്ണ ഹൈസ്‌കൂളിലെ കെട്ടിട ശിലാസ്ഥാപന പദ്ധതി ഉദ്ഘാടനം ചെയ്യിക്കാന്‍ തീരുമാനിച്ചതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ചൊടിപ്പിച്ചത്. ഉദ്ഘാടന വേദിയിലേക്ക് കടത്താതെ തടഞ്ഞതിനെ തുടര്‍ന്ന് റോഡരികില്‍ നിന്നാണ് ഇദ്ദേഹം പദ്ധതി ഉദ്ഘാടനം ചെയ്തത്. ഈ പ്രസംഗത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകഴിഞ്ഞു.

ap

എന്നാല്‍ യു ഡി എഫിനെ താന്‍ വിമര്‍ശിച്ചുവെന്ന ആരോപണത്തില്‍ കഴമ്പില്ലെന്ന വിശദീകരണവുമായി എ പി ഉണ്ണികൃഷ്ണന്‍ പിന്നീട് രംഗതെത്തി. ദളിതനായ തന്നെ കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാന്‍ സ്‌കൂള്‍ പി ടി എയ്ക്കും, പ്രദേശത്തെ സി പി എം നേതാക്കള്‍ക്കും താല്‍പര്യമില്ലാത്തതിനാലാണ് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.

തനിക്ക് പകരം മന്ത്രിമാരെ ആരെയെങ്കിലും കൊണ്ട് ഉദ്ഘാടനം ചെയ്യിക്കാനാണ് അവര്‍ ശ്രമിച്ചത്. ഒരു ഫലകത്തില്‍ പോലും പട്ടിക ജാതിക്കാരന്റെ പേര് വരരുതെന്ന വാശിയിലാണ് സി പി എം.

എ പി അനില്‍കുമാര്‍ എം എല്‍ എയെ അടക്കം പരിപാടിയില്‍ നിന്ന് തടഞ്ഞ പാരമ്പര്യമാണ് ഉള്ളത്. അത് അദ്ദേഹം ദളിതനായത് കൊണ്ടാണെന്ന് എ പി ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ദളിതര്‍ക്കെതിരായ സി പി എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ഏവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സി പി എമ്മിന്റെ ദളിത് സ്നേഹത്തില്‍ ആത്മാര്‍ഥത ഇല്ലെന്നും എ പി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. സ്‌കൂളിലേക്ക് കടക്കാന്‍ സമ്മതിക്കാതെ തന്നെ തടഞ്ഞ പോലീസിനെതിരെ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ നേരത്തെ പറഞ്ഞ പ്രസംഗത്തില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും ഒരുപോലെ കുറ്റപ്പെടുത്തി സംസാരിച്ച മുസ്ലിംലീഗിന്റെ

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്റെ പ്രസ്ഥാവനെയെ ചൊല്ലി പാര്‍ട്ടിയില്‍ പുതിത വിവാദം തിരിതെളിയിച്ചിരിക്കുകയാണ്.

(ഫോട്ടോ അടിക്കുറിപ്പ്)

യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികളെ വിമര്‍ശിച്ച് സംസാരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍.

(വീഡിയോ അടിക്കുറിപ്പ്)

യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികളെ വിമര്‍ശിച്ച് സംസാരിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്കൃഷ്ണന്‍.

English summary
Muslim league District panchayath president AP Unnikrishnan about avoiding the Thangals from programs by LDF and UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X