റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മ്മിച്ച വീട് കൈമാറി

  • Posted By:
Subscribe to Oneindia Malayalam

കുടക്: കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി കുടക് കൊട്ടംപാടി ആസാദ് നഗറില്‍ നിര്‍മ്മിച്ചുനല്‍കിയ വീടിന്റെ താക്കോല്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ കൈമാറി.

ജയലളിതയുടെ മരണം: ശശികലയ്ക്കും അപ്പോളോ ആശുപത്രിക്കും ജുഡീഷ്യൽ കമ്മീഷന്റെ നോട്ടീസ്

മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മുഖ്യാതിഥിയായിരുന്നു. ജില്ലാ പ്രസിഡണ്ട് എം സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ റഹ്മാന്‍ സ്വാഗതം പറഞ്ഞു.

muslimleague

എം എല്‍ എമാരായ പി ബി അബ്ദുല്‍ റസാഖ്, എന്‍.എ നെല്ലിക്കുന്ന്, മുന്‍മന്ത്രി സി ടി അഹമ്മദലി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിനാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. ജില്ലാ ലീഗ് കമ്മിറ്റി 12.5 ലക്ഷം രൂപയുടെ സ്ഥലം വിലക്കുവാങ്ങിയാണ് 18 ലക്ഷം രൂപ ചെലവഴിച്ച് വീട് നിര്‍മ്മിച്ചു നല്‍കിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Muslim league handover the house to riyaz mauli's family

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്