കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതില്‍ കൊട്ടിയടയ്ക്കാതെ മുസ്ലിം ലീഗ്; ലക്ഷ്യം കൂടുതല്‍ സീറ്റ്... സാദിഖലി തങ്ങളുടെ പ്രതികരണം ഇങ്ങനെ

Google Oneindia Malayalam News

കോഴിക്കോട്: സിപിഎമ്മുമായി മുസ്ലിം ലീഗ് സഖ്യമുണ്ടാക്കിയാല്‍ കേരള രാഷ്ട്രീയം പൂര്‍ണമായി മാറും. സംസ്ഥാനത്ത് ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്താന്‍ വഴിയൊരുങ്ങും. കോണ്‍ഗ്രസ് കൂടുതല്‍ ദുര്‍ബലമാകും. ബിജെപിക്ക് കരുത്ത് വര്‍ധിക്കാനാണ് സാധ്യത. ഇക്കാര്യങ്ങളെല്ലാം രാഷ്ട്രീയം നിരീക്ഷക്കുന്ന ഏതൊരു വ്യക്തിക്കും അറിയാം.

എന്നാല്‍ സിപിഎമ്മിനൊപ്പം പോകാന്‍ മുസ്ലിം ലീഗിന് തടസം വിശ്വാസമാണ്. മതനിരാസം പറയുന്ന ഇടതുപക്ഷവും മതവിശ്വാസം പറയുന്ന മുസ്ലിം ലീഗും എങ്ങനെ ഒന്നിക്കുമെന്നതാണ് ചോദ്യം. എന്നാല്‍ എന്തും സംഭവിക്കാമെന്ന തോന്നലുണ്ടാക്കുന്നതിന് പിന്നില്‍ മുസ്ലിം ലീഗിന് മറ്റൊരു ലക്ഷ്യമുണ്ടത്രെ....

1

മുസ്ലിം ലീഗിനെ വര്‍ഗീയ കക്ഷിയെന്ന് പലപ്പോഴും ഇടതുപക്ഷ നേതാക്കള്‍ ആക്ഷേപിച്ചിട്ടുണ്ട്. എന്നാല്‍ അടുത്ത കാലത്തായി ഇതില്‍ മാറ്റം വന്നിരിക്കുന്നു. മുസ്ലിം ലീഗിനെ കുറിച്ച് മറിച്ചുള്ള അഭിപ്രായമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ അടുത്തിടെ പറഞ്ഞത്. ഇതില്‍ മുസ്ലിം ലീഗ് നേതൃത്വം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

2

കേരള കോണ്‍ഗ്രസ് ബിജെപിക്കൊപ്പം പോകാന്‍ സാധ്യതയുണ്ടെന്ന പ്രചാരണം വന്ന വേളയിലാണ് സിപിഎം നേതൃത്വം ഇടപെട്ട് അവരെ ഇടതുപക്ഷത്തെത്തിച്ചത്. ഇതോടെ മധ്യകേരളത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി എന്ന് മാത്രമല്ല, ബിജെപിയുടെ മോഹവും പൊലിഞ്ഞു. മലബാറില്‍ മുസ്ലിം ലീഗില്ലെങ്കില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടി നേരിടേണ്ടി വരും. കേരള കോണ്‍ഗ്രസിനെ പിടിച്ച പോലെ മുസ്ലിം ലീഗിനെയും സിപിഎം പിടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

3

മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം ഇടതുപക്ഷവുമായി രാഷ്ട്രീയ വിയോജിപ്പുകള്‍ കുറവാണ്. എന്നാല്‍ വിശ്വാസപരമായ വിയോജിപ്പാണ് കൂടുതല്‍. നിരീശ്വര വാദം പ്രചരിപ്പിക്കുന്ന സിപിഎം നിലപാടിനെ മുസ്ലിം ലീഗിന്റെ അണികള്‍ വരെ എതിര്‍ക്കുന്നു. കെഎം ഷാജി, എംകെ മുനീര്‍ ഉള്‍പ്പെടെയുള്ള ലീഗിലെ ഒരു വിഭാഗം സിപിഎമ്മിനോട് അനുനയം വേണ്ട എന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

4

സിപിഎം മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചിട്ടില്ല. എങ്കിലും ഇരുവിഭാഗത്തെയും ചില നേതാക്കള്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞുതുടങ്ങിയിട്ടുണ്ട്. അതോടയാണ് വിഷയം സജീവമായത്. മുസ്ലിം ലീഗ് ഈ അവസരം സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്നാണ് മറ്റൊരു വിവരം. കൂടുതല്‍ സീറ്റുകള്‍ കൈവശപ്പെടുത്താന്‍ അവര്‍ ഉപയോഗിക്കും.

5

വടകര ലോക്‌സഭാ സീറ്റ് വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെടാനാണ് സാധ്യത. മുസ്ലിം ലീഗിന്റെ പിന്തുണയില്ലെങ്കില്‍ ഈ സീറ്റില്‍ കോണ്‍ഗ്രസിന് ജയം അസാധ്യമാണ്. ഇക്കാര്യം എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ക്ക് ഒരുപോലെ അറിയാം. അതുകൊണ്ടുതന്നെ വടകര സീറ്റ് ആവശ്യപ്പെടുകയാണെങ്കില്‍ ലീഗിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചേക്കില്ല.

6

വടകര എംപി കെ മുരളീധരന്‍ മുസ്ലിം ലീഗുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന കോണ്‍ഗ്രസ് നേതാവാണ്. മുസ്ലിം ലീഗ് മണ്ഡലം ആവശ്യപ്പെട്ടാല്‍ അതിനെ അദ്ദേഹം എതിര്‍ക്കാനിടയില്ല. ഒരുപക്ഷേ, കെ സുധാകരന്റെ കണ്ണൂര്‍ മണ്ഡലത്തിലേക്ക് കെ മുരളീധരന്‍ അടുത്ത തവണ മാറാനും സാധ്യതയുണ്ട്. കെ സുധാകരന്‍ ഉള്‍പ്പെടെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഡല്‍ഹി വിട്ട് തിരുവനന്തപുരത്ത് ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്.

599 ദിര്‍ഹം മതി... ഇന്ത്യക്കാര്‍ക്ക് പ്രത്യേക പാക്കേജ്; യുഎഇ വിസിറ്റ് വിസ പുതുക്കാന്‍ പാക്കേജുകള്‍599 ദിര്‍ഹം മതി... ഇന്ത്യക്കാര്‍ക്ക് പ്രത്യേക പാക്കേജ്; യുഎഇ വിസിറ്റ് വിസ പുതുക്കാന്‍ പാക്കേജുകള്‍

7

നിലവില്‍ സിപിഎം മുസ്ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് സാദിഖലി തങ്ങള്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ക്ഷണിക്കുമ്പോള്‍ നിലപാട് എടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ക്ഷണിക്കാത്ത സാഹചര്യത്തില്‍ എന്തിന് അഭിപ്രായം പറയണം എന്ന ന്യായമായ ചോദ്യമാണ് അദ്ദേഹത്തിന്റേത്. എന്നാല്‍ എല്‍ഡിഎഫിനൊപ്പം പോകില്ലെന്ന് സാദിഖലി തങ്ങള്‍ സംശയത്തിന് ഇടയില്ലാത്ത വിധം പ്രതികരിച്ചതുമില്ല. ഇടതുപക്ഷത്തേക്ക് പോയാല്‍ മുസ്ലിം ലീഗിന് വടകര സീറ്റ് ലഭിക്കുമെന്ന് ഉറപ്പാണ്.

രാത്രി ആരും കാണാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട്; ജയിലില്‍ കിടന്ന സംഭവത്തെ കുറിച്ച് നടന്‍ ബാബുരാജ്രാത്രി ആരും കാണാതെ പൊട്ടിക്കരഞ്ഞിട്ടുണ്ട്; ജയിലില്‍ കിടന്ന സംഭവത്തെ കുറിച്ച് നടന്‍ ബാബുരാജ്

English summary
Muslim League Not Ready to Close The Door Before CPM; These Are Reasons, Trending News
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X