Get Updates
Get notified of breaking news, exclusive insights, and must-see stories!

കെപിഎ മജീദ് രാജ്യസഭയിലേക്ക്; സമദാനിക്ക് ലോക്‌സഭാ സീറ്റ്, ഷാജി പെരിന്തല്‍മണ്ണയില്‍, മുസ്ലിം ലീഗ് പട്ടിക

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ഥി പട്ടികക്ക് അന്തിമ രൂപമായി. ഇന്ന് ഉച്ചയ്ക്ക് ശേഷം പാണക്കാട് വച്ച് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെയും ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലെയും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടുണ്ട്. വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാനും തീരുമാനിച്ചു. പുതുമുഖങ്ങള്‍, സിറ്റിങ് എംഎല്‍എമാര്‍, പരിചയ സമ്പന്നര്‍ എന്നിവര്‍ക്കെല്ലാം പ്രാതിനിധ്യമുള്ളതാകും മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടികയെന്ന് നേതാക്കള്‍ സൂചിപ്പിച്ചു. സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ ഇങ്ങനെ....

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശിവരാത്രി ആഘോഷചിത്രങ്ങള്‍ കാണാം

വഹാബിന് പകരം മജീദ്

വഹാബിന് പകരം മജീദ്

പിവി അബ്ദുല്‍ വഹാബിന്റെ രാജ്യസഭാംഗത്വ കാലാവധി ഏപ്രില്‍ 12ന് അവസാനിക്കുകയാണ്. അദ്ദേഹം ഒരുപക്ഷേ രാജ്യസഭയിലേക്ക് ഇനി മല്‍സരിച്ചേക്കില്ല. മഞ്ചേരി നിയമസഭാ മണ്ഡലത്തില്‍ വഹാബ് മല്‍സരിക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് രാജ്യസഭാംഗമാകും.

സമദാനി ലോക്‌സഭയിലേക്ക്

സമദാനി ലോക്‌സഭയിലേക്ക്

മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംപി അബ്ദുസമദ് സമദാനി മല്‍സരിക്കുമെന്നാണ് നേതാക്കളില്‍ നിന്നുള്ള വിവരം. ഇന്നലെ മലപ്പുറത്ത് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നിരുന്നു. സമദാനി ഉള്‍പ്പെടെയുള്ളവര്‍ അടങ്ങുന്നതാണ് ഈ സമിതി. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍ തന്നെ മല്‍സരിക്കും.

കെഎം ഷാജി പെരിന്തല്‍മണ്ണയില്‍

കെഎം ഷാജി പെരിന്തല്‍മണ്ണയില്‍

മഞ്ഞളാംകുഴി ഇനി പെരിന്തല്‍മണ്ണയില്‍ മല്‍സരിക്കില്ല. തന്റെ പഴയ തട്ടികമായ മങ്കടയിലേക്ക് മാറും. ഈ സാഹചര്യത്തില്‍ കെഎം ഷാജി പെരിന്തല്‍മണ്ണയില്‍ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം. മണ്ഡലത്തില്‍ മുസ്ലിം ലീഗിലുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രവര്‍ത്തകരുമായി നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തും.

യുഎ ലത്തീഫിന് ഇത്തവണ അവസരം

യുഎ ലത്തീഫിന് ഇത്തവണ അവസരം

അഡ്വ. യുഎ ലത്തീഫിന്റെ പേരാണ് മലപ്പുറം മണ്ഡലത്തില്‍ കേള്‍ക്കുന്നത്. നേരത്തെ കുഞ്ഞാലിക്കുട്ടി ലോക്‌സഭയില്‍ മല്‍സരിക്കാന്‍ വേണ്ടി വേങ്ങര മണ്ഡലം ഒഴിഞ്ഞപ്പോള്‍ ലത്തീഫിനെ പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റുകയും കെഎന്‍എ ഖാദറിനെ മല്‍സരിപ്പിക്കുകയുമായിരുന്നു.

മുനീര്‍ കൊടുവള്ളിയില്‍ തന്നെ

മുനീര്‍ കൊടുവള്ളിയില്‍ തന്നെ

എംകെ മുനീര്‍ ഇനിയും കോഴിക്കോട് സൗത്തില്‍ മല്‍സരിക്കില്ലെന്നാണ് സൂചന. അദ്ദേഹം കൊടുവള്ളിയിലേക്ക് മാറിയേക്കും. കൊടുവള്ളിയിലെ പ്രാദേശിക പ്രതിഷേധം തണുപ്പിക്കാന്‍ ലീഗ് നേതൃത്വം ഇടപെടും. മണ്ഡലം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം. സൗത്തില്‍ നജീബ് കാന്തപുരത്തിനാണ് സാധ്യത കല്‍പ്പിക്കുന്നത്.

കോഴിക്കോട് വനിതയ്ക്ക് സാധ്യത

കോഴിക്കോട് വനിതയ്ക്ക് സാധ്യത

കോഴിക്കോട് സൗത്തില്‍ നജീബ് കാന്തപുരത്തിന് പുറമെ, വനിതാ സ്ഥാനാര്‍ഥിയെയും പരിഗണിക്കുന്നു. അഡ്വ. നൂര്‍ബിന റഷീദ്. കുല്‍സു ടീച്ചര്‍ എന്നിവര്‍ക്കാണ് വനിതകള്‍ക്കുള്ള അവസരം ലഭിക്കുക. പരിചയ സമ്പന്നരായ വനിതള്‍ മല്‍സരിച്ചാല്‍ മതി എന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം.

 പികെ ഫിറോസ് താനൂരില്‍

പികെ ഫിറോസ് താനൂരില്‍

യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ പേര് താനൂര്‍ മണ്ഡലത്തിലാണ് പരിഗണിച്ചത്. മുസ്ലിം ലീഗിന്റെ ഉറച്ച മണ്ഡലമാണ് താനൂര്‍. എന്നാല്‍ കഴിഞ്ഞ തവണ അബ്ദുറഹ്മാന്‍ രണ്ടത്താണി ഇവിടെ തോറ്റിരുന്നു. മണ്ഡലം തിരിച്ചുപിടിക്കലാണ് ഫിറോസിനെ ഇറക്കുന്നതിന്റെ ലക്ഷ്യം.

Recommended Video

cmsvideo
    കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക | Oneindia Malayalam
    യോഗം ഇന്ന് ചേരും, ശേഷം പ്രഖ്യാപനം

    യോഗം ഇന്ന് ചേരും, ശേഷം പ്രഖ്യാപനം

    സ്ഥാനാര്‍ഥികള്‍ ആര് എന്നത് സംബന്ധിച്ച് അന്തിമ രൂപമായിട്ടുണ്ട്. ഇന്ന് രാവിലെ ഉന്നതാധികാര സമിതി വീണ്ടും യോഗം ചേരും. ഉച്ചയ്ക്ക് ശേഷം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. ഹൈദരലി ശിഹാബ് തങ്ങള്‍, കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, പിവി അബ്ദുല്‍ വഹാബ്, സാദിഖലി തങ്ങള്‍, സമദാനി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

    സൗന്ദര്യ റാണിയായി നടി ഭാവന: ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+