Get Updates
Get notified of breaking news, exclusive insights, and must-see stories!

തമ്മിലടി മൂടിവയ്ക്കാൻ മുസ്ലിം ലീഗ് വേളത്ത് അക്രമമഴിച്ചു വിടുന്നു സിപിഎം

കുറ്യാടി: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സി.പി.എം.ന്റെ പ്രചരണ സാമഗ്രികൾ നശിപ്പിച്ചു കൊണ്ട് നാട്ടിൽ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം ലീഗ് ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് സി.പി.എം.ചേരാപുരം ലോക്കൽ കമ്മറ്റി കുറ്റപ്പെടുത്തി. സമാധാന യോഗങ്ങളിൽ മുസ്ലീം ലീഗ് ഒറ്റപ്പെടുകയായിരുന്നു. സി.പി.എം.ചേരാപുരം ലോക്കൽ സമ്മേള നത്തിന്റെ ഭാഗമായി കാക്കുനിയിൽ സ്ഥാപിച്ച പ്രചരണ സാമഗ്രികൾ വ്യാപകമായി നശിപ്പിക്കുകയായിരുന്നു.

സമ്മേളന റാലിയിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ട്ടിച്ചതിനു പുറമെ സമ്മേളനത്തിനു ശേഷം കാക്കുനി ബ്രാഞ്ച് കമ്മറ്റി ഓഫീസായി പ്രവർത്തിക്കുന്ന കേളു വേട്ടൻ സ്മാരക മന്ദിരം കരി ഓയിൽ ഒഴിച്ച് വികൃതമാക്കി. ചാലിൽ പാറയിൽ രണ്ടു തവണയായി പതിനാറോളം പാർട്ടിയുടെ കൊടികൾ അഗ്നിക്കിരയാക്കി.പഞ്ചായത്തിലെ മുസ്ലിം ലീഗിനകത്തെ ഗ്രൂപ്പുകൾ തമ്മിലുള്ള പോരാട്ടം എല്ലാ അതിർവരമ്പുകളും ലംഘിച്ച് തമ്മിൽ തല്ലി നിൽക്കുകയാണ്.നമ്പാം വയലിൽ മുസ് ലിം ലീഗ് കൗൺസിലർക്ക് മർദ്ദനമേറ്റ സംഭവം വരെ ഉണ്ടായി.

communist

പാർട്ടിയിൽ ലീഗിനെ ബാധിക്കുന്ന ഇത്തരം ഗുരുതരമായ വിഷയങ്ങൾ ഉണ്ടാകുന്ന സന്ദർഭങ്ങളിൽ മുസ്ലിം ലീഗ് അക്രമമഴിച്ചുവിടുകയാണ് ചെയ്യുന്നത്.കാക്കുനിയുടെ വിവിധ ഭാഗങ്ങളിൽ ബസ് കാത്തിരിപ്പ് കേന്ദ്രം എന്ന വ്യാജേന കളിപ്പന്തലുകൾ കെട്ടിക്കു അവ നശിപ്പിച്ചെന്നപേരിൽ പോർവിളി പ്രകടനങ്ങൾ മുസ്ലിം ലീഗ് തുടരുകയാണ്.ഇപ്പോൾ നേതൃ പദവിയിൽ ഇല്ലാത്ത ഒരു മുൻ നേതാവാണ് പ്രദേശത്തെ ഇത്തരം സമൂഹ വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.

വ്യാപകമായ നഷ്ടങ്ങൾ ഉണ്ടായിട്ടും സി.പി.എം. സമാധാനം പുലർന്നു കാണാൻ ആത്മാർത്ഥമായി പരിശ്രമിക്കുക മാത്രമെ ചെയ്തിട്ടുള്ളു. യഥാർത്ഥ വസ്തുതതകൾ ഇതായിരിക്കെ മുസ്ലിം ലീഗ് നടത്തുന്ന അപവാദ പ്രചരണങ്ങൾ ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, സമാധാനം നിലനിൽക്കുന്ന വേളത്തെ കലുഷിതമാക്കാനുള്ള മുസ്ലിം ലീഗ് ശ്രമത്തെ ജനങ്ങൾ തിരിച്ചറിയണമെന്നും ലോക്കൽ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. സമാധാനം തകർക്കുന്നവർക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കണമെന്നും സി.പി.എം.ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+