ഉത്തരേന്ത്യയിലെ മുസ്ലീങ്ങൾ മുസ്ലീം ലീഗിനെ ആഗ്രഹിക്കുന്നു; സികെ സുബൈർ

  • Posted By: നാസർ
Subscribe to Oneindia Malayalam

മലപ്പുറം: ഈ ആസുരകാലത്ത് ഉത്തരേന്ത്യയിലെ മുസ്ലിംകളും ദളിതരും മുസ്ലിം ലീഗിനെ വാരിപ്പുണരാന്‍ ആഗ്രഹിക്കുകയാണെന്നു മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ പ്രസ്താവിച്ചു. മുസ്ലിം യൂത്ത് ലീഗ് താനൂര്‍ മുന്‌സിപ്പല്‍ സമ്മേളന പ്രഖ്യാപന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വടക്കേ ഇന്ത്യയിലെ മുസ്ലിംകളില്‍ എഴുപത് ശതമാനവും ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.

മുസ്ലിം ലീഗിന്റെയും ഇ ടിയുടെയും തലോടല്‍ അവര്‍ അനുഭവിച്ചറിയുകയാണിന്ന്. ഖാഇദേമില്ലത്തിന്റെ ആശയങ്ങള്‍ക്ക് ഏറെ പ്രസക്തിയുള്ള കാലമാണ് ഇതെന്നും സുബൈര്‍ പറഞ്ഞു. താനൂര്‍ മുനിസിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളനം 2018 ഏപ്രില്‍ 4 5 6 തിയ്യതികളില്‍ നടക്കുമെന്നു ഹര്‍ശാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം പ്രഖ്യാപിച്ചു.

muslim league

താനൂര്‍ മുന്‍സിപ്പല്‍ മുസ്ലിം യൂത്ത് ലീഗ് സമ്മേളന പ്രഖ്യാപന സംഗമം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ ഉദ്ഘാടനം ചെയ്യുന്നു.


'നാടിന്റെ നന്മക്ക് യുവ മനസ്സുണരുന്നു' എന്നതാണ് സമ്മേളന പ്രമേയം.സമ്മേളനത്തിന്റെ ഭാഗമായി യൂണിറ്റ് ശാക്തീകരണങ്ങള്‍, രക്തദാന സംഗമം, മേഖലാ സംഗമങ്ങള്‍, തലമുറ സംഗമം, തൊഴിലാളി സമ്മേളനം, പ്രൊഫഷണല്‍ മീറ്റ്, പ്രതിഭകളെ ആദരിക്കല്‍, വിദ്യാര്‍ത്ഥി സമ്മേളനം,
കലാകായിക സായാഹ്നം, യുവതി സംഗമം, പ്രതിനിധി സമ്മേളനം, പ്രകടനം, പൊതുസമ്മേളനം എന്നിവ നടക്കും.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പ്രഖ്യാപന സമ്മേളനത്തില്‍ സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ കുട്ടി അഹമ്മദ് കുട്ടി പ്രമേയ പ്രഖ്യാപനം നടത്തി.അബ്ദുറഹിമാന്‍ രണ്ടത്താണി ഇ. അഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.ഉസ്മാന്‍ താമരത്തും മുഖ്യപ്രഭാഷണം നടത്തി. നിസാം ഒട്ടുംപുറം അദ്ധ്യക്ഷത വഹിച്ചു. , കെഎന്‍ മുത്തുക്കോയ തങ്ങള്‍, എംപി അശ്‌റഫ്, പി.അലി, ടിപിഎം അബ്ദുല്‍ കരീം, റിഷാദ് തങ്ങള്‍, ജാഫര്‍ ചാഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.


English summary
muslim league try to open a new way to north India

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്