രാഹുലിനെ തോൽപ്പിക്കാൻ കൂട്ട് നിന്നാൽ ലീഗിന് ബിജെപി ഒരു സംസ്ഥാനം തന്നെ എഴുതിത്തരും, ചെയ്യില്ലെന്ന് കെഎം ഷാജി
മലപ്പുറം: മുസ്ലീം ലീഗ് രാഹുല്‍ ഗാന്ധിയുടെ ഒപ്പം നില്‍ക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി. നാഷണല്‍ ഹെരാള്‍ജ് കേസിന്റെ പേരില്‍ സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് കെഎം ഷാജിയുടെ പ്രതികരണം. ഇന്ത്യയിലെ ഫാസിസത്തിനുളള രണ്ട് ശത്രുക്കള്‍ രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണെന്നും കെഎം ഷാജി പറഞ്ഞു.
മുസ്ലീം ലീഗിനെ സംബന്ധിച്ച് അധികാരത്തേക്കാള്‍ പ്രധാനം വലത് ഫാസിസത്തിനെതിരെ പൊരുതാന്‍ രാഹുല്‍ ഗാന്ധിക്കൊപ്പം നില്‍ക്കുക എന്നതാണ്. രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കാന്‍ ബിജെപിയുടെ കൂടെ നില്‍ക്കാന്‍ മുസ്ലീം ലീഗ് തയ്യാറാവുകയാണ് എങ്കില്‍ രാജ്യത്തെ ഒരു സംസ്ഥാനം തന്നെ ബിജെപി ലീഗിന് എഴുതിത്തരുമെന്നും എന്നാല്‍ ലീഗ് അത് ചെയ്യില്ലെന്നും കെഎം ഷാജി വ്യക്തമാക്കി.

ഈ രാജ്യത്ത് മുസ്ലീം ലീഗിന്റെ രാഷ്ട്രീയ ദൗത്യത്തിന്റെ വലുപ്പം മനസ്സിലാക്കണമെങ്കില്‍ ഈ ഒരു കാര്യം മാത്രം ഓര്‍ത്താല്‍ മതിയാകും. കൊക്കിന് ജീവനുളളിടത്തോളം കാലം മുസ്ലീം ലീഗ് ഫാസിസത്തിന് കൂട്ട് നില്‍ക്കില്ലെന്നും കെഎം ഷാജി കൂട്ടിച്ചേര്‍ത്തു. ഏത് പക്ഷത്ത് നിന്നാലും അധികാരം കിട്ടിയാല്‍ പോലെ എന്ന് പലരും ചോദിക്കുന്നുണ്ട്. എന്ന് മുതല്‍ക്കാല്‍ ലീഗിന് അധികാരം ഒരു മാനദണ്ഡമായി മാറിയത് എന്ന് കെഎം ഷാജി ചോദിച്ചു.
മുസ്ലീം ലീഗിന് അധികാരം ഒരു മാനദണ്ഡമല്ല. ലഭിക്കുമായിരുന്ന അധികാരം വേണ്ടെന്ന് പറഞ്ഞതാണ് പാണക്കാട് കുടുംബം. ലീഗിനെ പാണക്കാട് കുടുംബം നയിക്കുമ്പോള്‍ അധികാരം കാട്ടി ഒപ്പം നിര്‍ത്താമെന്ന് സിപിഎം കരുതേണ്ട. കോണ്‍ഗ്രസിനൊപ്പം നില്‍ക്കുക എന്നത് ശിഹാബ് തങ്ങള്‍ ജാഗ്രതയോടെ എടുത്ത തീരുമാനമാണ്. മാത്രമല്ല സിപിഎമ്മിനോട് വിയോജിക്കുക എന്നത് തങ്ങളുടെ സാംസ്‌ക്കാരിക വിഷയം കൂടിയാണ്. സിപിഎമ്മിനൊപ്പം നിന്നാല്‍ അധികാരം കിട്ടിയേക്കാം എന്നതല്ലാതെ ഒരു ഗുണവും ഉണ്ടാകില്ലെന്നും കെഎം ഷാജി പറഞ്ഞു.
'എജ്ജാതി ഈ നോട്ടം'; നോട്ടവും ലുക്കും..ആരാധകരെ വീഴ്ത്തി മാളവിക,പുതിയ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications