കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിന്‍റെ മൃതദേഹം ഖബറടക്കാന്‍ മഹല്ല് കമ്മിറ്റി വാങ്ങിയത് 20000 രൂപ!

  • By Meera Balan
Google Oneindia Malayalam News

കോട്ടക്കല്‍: പ്രസവത്തില്‍ മരിച്ച കുഞ്ഞിന്‍റെ മൃതദേഹം മറവ് ചെയ്യുന്നതിന് മഹല്ല് കമ്മിറ്റി ഈടാക്കിയ തുകയെപ്പറ്റി വിവാദം. നവജാത ശിശുവിന്‍റെ മൃതദേഹം മറവ് ചെയ്യാന്‍ ഇരുപതിനായിരം രൂപയാണ് ആട്ടീരി മഹല്ല് മുസ്ലീം ജമാഅത്ത് കമ്മിറ്റി ഈടാക്കിയത്. കമ്മിറ്റിയുടെ രസീത് ഉള്‍പ്പടെ കഴിഞ്ഞ ദിവസങ്ങളില്‍ ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വാര്‍ത്ത പ്രചരിയ്ക്കുന്നത്.

മഹല്ല് കമ്മിറ്റിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാണ്. വന്‍തുക ഈടാക്കിയതിനെതിരെ കുഞ്ഞിന്റെ ബന്ധുക്കള്‍, ആട്ടീരി സലഫി കമ്മിറ്റി എന്നിവര്‍ നിയമ നടപടിയ്‌ക്കൊരുങ്ങുകയാണ്.

aateeri

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയോടെയാണ് ആട്ടീരി ഉമ്മാട്ട് ഹംസയുടെ സഹോദരി ഹാബി പ്രസവിച്ചത്. കുഞ്ഞ് ഗര്‍ഭപാത്രത്തില്‍ വച്ച് തന്നെ മരിച്ചിരുന്നു. ഒറ്റപ്പാലത്തുള്ള ഭര്‍തൃവീട്ടിലെത്തിച്ച് ഖബറടക്കാന്‍ പ്രയാസമായതിനാല്‍ ആട്ടീരി പള്ളിക്കമ്മിറ്റിയുമായി ബന്ധുക്കള്‍ ബന്ധപ്പെട്ടു.

ആദ്യം എതിര്‍ത്തെങ്കിലും പണം നല്‍കിയാല്‍ മറവ് ചെയ്യാമെന്ന ധാരണയിലെത്തി. 20000 രൂപയാണ് കമ്മിറ്റിക്കാര്‍ ആവശ്യപ്പെട്ടത്. മൂന്നടി മണ്ണിന് ഇരുപതിനായിരം രൂപ വാങ്ങുകയും മൃതദേഹത്തോട് അനാദരവ് കാട്ടുകയും ചെയ്ത കമ്മിറ്റിയ്‌ക്കെതിരെ മനുഷ്യാവകാശ കമ്മീഷനേയും സമീപിയ്ക്കാനൊരുങ്ങുകയാണ് ബന്ധുക്കള്‍. വരിസംഖ്യ അടയ്ക്കാത്തവരും പള്ളിയുമായി സഹകരിയ്ക്കാത്തവരുമായിതിനാലാണ് തുക ഈടാക്കിയതെന്നാണ് പള്ളി ഭാരവാഹികള്‍ പറയുന്നത്.

English summary
Muslim Mahallu Committee's action against family is questioned by believers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X