ജഡ്ജിമാര്‍ അവരുടെ പണി നടത്തിയാല്‍ മതി: കമാല്‍ പാഷയ്ക്ക് മുസ്ലീം സംഘടനകളുടെ ഭീഷണി,ഞെട്ടിക്കുന്ന കാരണം
കോഴിക്കോട്: ഹൈക്കോടതി ജസ്റ്റ്‌സ് കമാല്‍ പാഷയ്‌ക്കെതിരെ മുസ്ലീം സംഘടനകള്‍ രംഗത്ത്. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന സെമിനാറില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ്് വിവിധ മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയത്. വിവാദ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞിങ്കില്‍ സമുദായ കമാല്‍ പാഷയെ ബഹിഷ്‌കരിക്കുമെന്ന് ദക്ഷിണ കേരള ജം ഇയ്യത്തുള്‍ ഉലുമയുടെ ഭീഷണി മുഴക്കിയിട്ടുണ്ട്.
ഞായറാഴ്ച കോഴിക്കോട് നടന്ന ഗാര്‍ഹിക പീഡന നിരോധന നിയമം എന്ന വിഷയത്തെ കുറിച്ച് നടന്ന സെമിനാറില്‍ കമാല്‍ പാഷ മുസ്ലിം വ്യക്തി നിയമത്തില്‍ നിയമമില്ലെന്നും വിവേചനം മാത്രമേ ഉള്ളുവെന്നും ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി മുസ്ലീം പണ്ഡിതരും സംഘടനകളും രംഗത്തെത്തിയത്. കമാല്‍ പാഷ നടത്തിയ പരാമര്‍ശങ്ങള്‍ വിവരക്കേടും യുക്തിരഹിതവുമാണെന്ന് ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

ഖുര്‍ആന്‍ നിയമമാണ് മുസ്ലീം വ്യക്തിനിയമമായി വരേണ്ടത്. എന്നാല്‍ യുക്തിക്ക് നിരക്കാത്ത വാദങ്ങളാണ് കമാല്‍ പാഷ ഉന്നയിച്ചതെന്ന് കുറിപ്പില്‍ പറയുന്നു. ജഡ്ജിമാര്‍ അവരുടെ പണി നടത്തിയാല്‍ മതി. കമാല്‍ പാഷ ശരീഅത്ത് നിയമങ്ങളെ പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ്. ഈ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്നും പത്രകുറിപ്പില്‍ പറയുന്നു.
ഇതേ സമയം കമാല്‍ പാഷയുടെ പരാമര്‍ശത്തിനെതിരെ സുപ്രഭാതം ദിന പത്രത്തിലും മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. കമാല്‍ പാഷയ്ക്ക് മതപാണ്ഡ്യത്യത്തിന്റെ കുറവുണ്ട്. പൊതു വേദികളില്‍ മുസ്ലീം സമുദായത്തെ താഴ്്ത്താനാണ് ഉന്നതര്‍ ശ്രമിക്കുന്നത്.സ്ത്രീക്ക് നാലുഭര്‍ത്താക്കന്‍ മാരായി കൂടായെന്ന കമാല്‍ പാഷയുടെ ചോദ്യം പ്രകൃതി വിരുദ്ധമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡില്‍ പരിഞ്ജാനമുള്ളവര്‍ ഇസ്ലാമിക ശരീഅത്ത് അറിഞ്ഞുകൊള്‌ലണമെന്നില്ലെന്ന് പരിഹാസത്തോടെ മുഖപ്രസംഗത്തില്‍ പറയുന്നു.












Click it and Unblock the Notifications