കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലാൻ വന്നവന് മാപ്പ് നല്‍കിയ നബിയെ പ്രതികാരം പഠിപ്പിച്ചയാളാക്കി: പോപ്പുലർ ഫ്രണ്ടിനെതിരെ പണ്ഡിതർ

Google Oneindia Malayalam News

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നേതാവിനെതിരെ രൂക്ഷ വിമർശനവുമായി എസ് എസ് എഫ് ദേശീയ പ്രസിഡന്റ് ഡോ മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് കോഴിക്കോട് ജനമഹാസമ്മേളനത്തിൽ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും പോപ്പുലർ ഫ്രണ്ട് നേതാവുമായി അഫ്‌സല്‍ ഖാസിമി നടത്തിയ പ്രംസഗത്തിനെതിരെയാണ് മുഹമ്മദ് ഫാറൂഖ് നഈമിയുടെ വിമർശനം.

ബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരിബിഗ് ബോസില്‍ പ്രേക്ഷകർക്ക് കൂടുതല്‍ ഇഷ്ടമായത് എന്റെ ആ രീതി: ബ്രില്യന്റായിരുന്നുവെന്നും ധന്യ മേരി

പ്രവാചകന്റെ ജീവിതത്തിലെ സഹിഷ്ണുതയുടെ അധ്യായങ്ങളെ പോലും വളച്ചൊടിച്ച് അപകടകരമായി ഉദ്ധരിക്കുന്നവർ അദ്ദേഹത്തിന്റെ ചരിത്രത്തെയും വ്യക്തിത്വത്തെയും പരസ്യമായി ആക്ഷേപിക്കുകയാണ് ചെയ്യുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഫേസ്ബുക്കില്‍ പങ്കുവെച്ച മുഹമ്മദ് ഫാറൂഖ് നഈമിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

നബിയുടെ ജീവിതത്തിലെ സഹിഷ്ണുതയുടെ അധ്യായങ്ങളെ പോലും

''നബിയുടെ ജീവിതത്തിലെ സഹിഷ്ണുതയുടെ അധ്യായങ്ങളെ പോലും വളച്ചൊടിച്ച് അപകടകരമായി ഉദ്ധരിക്കുന്നവർ നബിയുടേയും ചരിത്രത്തെയും വ്യക്തിത്വത്തെയും പരസ്യമായി ആക്ഷേപിക്കുകയാണ് ചെയ്യുന്നത്. അനുയായികളെ ആവേശം കൊള്ളിക്കാൻ തിരുജീവിതത്തെ വക്രീകരിക്കുന്നത് മാപ്പർഹിക്കുന്ന കുറ്റമല്ല'' - മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം ഫേസ്ബുക്കില്‍ കുറിച്ചു

കൊല്ലാൻ വന്നവന്റെ വാള് വീണ് കിട്ടിയപ്പോൾ

കൊല്ലാൻ വന്നവന്റെ വാള് വീണ് കിട്ടിയപ്പോൾ മാപ്പു കൊടുത്ത നബിയെ പ്രതികാരം പഠിപ്പിച്ച നബിയായി അവതരിപ്പിക്കുന്നവർ സ്വന്തം താത്പര്യത്തിനായി മതത്തെ ദുരുപുയോഗം ചെയ്യുകയാണ്. ഇസ്‌ലാമിനെയും സമുദായത്തെയും എതിർക്കുന്നവർക്കു വാള് കൊടുക്കുകയാണ് ഇവർ ചെയ്യുന്നതെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേർത്തു.

എസ്‌ കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂരും

അതേസമയം പോപ്പുലർ ഫ്രണ്ട് നേതാവിന്റെ പ്രസംഗത്തിനെതിരെ എസ്‌ കെ എസ് എസ് എഫ് നേതാവ് സത്താര്‍ പന്തല്ലൂരും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചു എന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ചു അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതിയെന്നാണ് അദ്ദേഹം കുറിച്ചത്.

മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പ്രവാചകൻ്റെ ഉടവാള്

''മരച്ചുവട്ടിൽ വിശ്രമിക്കുകയായിരുന്ന പ്രവാചകൻ്റെ ഉടവാള് മോഷ്ടിച്ചെടുത്തു 'നിന്നെ ഇപ്പോൾ ആരു രക്ഷിക്കും' എന്നു ചോദിച്ചു പ്രവാചകനെ വകവരുത്താൻ ശ്രമിച്ച ഗ്രാമീണൻ്റെ കഥ പ്രസിദ്ധമാണ്. പ്രവാചകൻ്റെ ധീരതക്കും ആത്മീയ ശക്തിക്കും മുന്നിൽ ശത്രുവിൻ്റെ കയ്യിൽ നിന്ന് ആ വാള് വീണപ്പോൾ, പ്രവാചകൻ അതെടുത്ത് 'നിന്നെ ഇപ്പോൾ ആരു രക്ഷിക്കും ' എന്ന് ചോദിക്കുന്നുണ്ട്. അതോടെ ശത്രുപതറുകയും 'നീ മാത്രമേ രക്ഷിക്കാനുള്ളൂ' എന്ന് പറഞ്ഞു വിലപിക്കുകയും ചെയ്യുന്നുണ്ട്. കാരുണ്യക്കടലായ മുഹമ്മദ് നബി(സ) അതോടെ അയാളെ വെറുതെ വിടുന്നു. ഇതാണ് ചരിത്രം.''-സത്താർ പന്തല്ലൂർ ഫേസ്ബുക്കില്‍ കുറിച്ചു.

പക്ഷേ, വൈകാരിതയും തീവ്രചിന്തയും ഇളക്കി വിടുന്ന

പക്ഷേ, വൈകാരിതയും തീവ്രചിന്തയും ഇളക്കി വിടുന്ന പോപ്പുലർ ഫ്രണ്ടിൻ്റെ ഇമാമിന് ഈ ചരിത്രം മുഴുവൻ വേണ്ട. പ്രവാചകൻ തിരിച്ചടിക്കാൻ ശ്രമിച്ചു എന്നു തോന്നിപ്പിക്കുന്നയിടം വരെ എത്തിച്ചു അണികളിൽ പൊട്ടിത്തെറിക്കാനുള്ള വീര്യം ഉണ്ടാക്കിയാൽ മാത്രം മതി. ചരിത്രത്തിൽ ബാക്കിയുള്ളത് സഹിഷ്ണുതയുടെ കഥയാണ്. അത് ഇവർക്ക് വേണ്ട. തീവ്രഭാവ സംഘങ്ങളുടെ എക്കാലത്തെയും ശൈലി ഇതാണ്. ചരിത്രത്തിൻ്റെ ഏതെങ്കിലും കോണുകളിൽ വാളുകൾ ശബ്ദിക്കുന്നതിൻ്റെയും ആയുധങ്ങൾ സംസാരിക്കുന്നതിൻ്റെയും മുഴക്കങ്ങൾ ഉണ്ടോ എന്ന് തിരയുക മാത്രമാണ് ഇവരുടെ പണി. അതിൻ്റെ അപ്പുറവും ഇപ്പുറവും ക്ഷമയുടെ, സഹിഷ്ണുതയുടെ, വിട്ടുവീഴ്ചയുടെ ഒരായിരം പാഠങ്ങൾ കാണും. അതൊന്നും ഇവർക്ക് വേണ്ട. ചോരച്ചാലുകൾ മാത്രം കിനാവു കാണുന്നവർ എന്നും ഇങ്ങനെയാണ്. അവരെ സമൂഹം തിരിച്ചറിയുമെന്നും സത്താർ പന്തല്ലൂർ കൂട്ടിച്ചേർത്തു.

'ബിഗ് ബോസ് നിർത്തിയതിനും കാരണം സൂര്യ, ശപിച്ചു': പ്രപഞ്ച ശക്തിയില്‍ തുറന്ന് പറച്ചിലുമായി സൂര്യ'ബിഗ് ബോസ് നിർത്തിയതിനും കാരണം സൂര്യ, ശപിച്ചു': പ്രപഞ്ച ശക്തിയില്‍ തുറന്ന് പറച്ചിലുമായി സൂര്യ

English summary
Muslim scholars criticized the Popular Front for referring to the Prophet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X