• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കത്വ ഫണ്ട് തട്ടിപ്പിന് പിറകെ യുവതിയുടെ പരാതിയും; യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി രാജിവച്ചു, വിവാദം

മലപ്പുറം: തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കെ മുസ്ലീം ലീഗിനേയും മുസ്ലീം യൂത്ത് ലീഗിനേയും വീണ്ടും പ്രതിസന്ധിയിലാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈര്‍ രാജിവച്ചു.

മരിച്ചവരെ വീണ്ടും വീണ്ടും കൊല്ലുന്നത് എന്തിനാണ് നിങ്ങൾ? മനോരമ പത്രാധിപർക്ക് ഹഖ് മുഹമ്മദിന്റെ വിധവയുടെ കത്ത്

'പബ്ലിക് ഫിഗർ എന്നാൽ പബ്ലിക് പ്രോപ്പർട്ടി എന്നല്ല അർത്ഥം, തോണ്ടിയാൽ സ്പോട്ടിൽ റിയാക്റ്റ് ചെയ്യുന്ന ഇനമാണ്'

ഒരു യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുബൈറിന്റെ രാജി എന്നാണ് വിവരം. യൂത്ത് ലീഗോ മുസ്ലീം ലീഗോ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വിശദാംശങ്ങളും വിലയിരുത്തലുകളും...

കത്വ കേസ്

കത്വ കേസ്

കത്വ സംഭവത്തില്‍ വലിയ തോതില്‍ പിരിച്ച പണം തിരിമറി നടത്തി എന്ന ഞെട്ടിപ്പിക്കുന്ന ആരോപണം ആയിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് യൂത്ത് ലീഗിനെതിരെ ഉയര്‍ന്നത്. മുന്‍ യൂത്ത് ലീഗ് നേതാവ് തന്നെ ആയിരുന്നു ആരോപണം ഉന്നയിച്ചത്.

പോലീസ് കേസ്

പോലീസ് കേസ്

മുന്‍ യൂത്ത് ലീഗ് നേതാവ് യൂസഫ് പടനിലം ആയിരുന്നു കത്വ ഫണ്ട് തട്ടിപ്പ് സംബന്ധിച്ച ആരോപണം ഉന്നയിച്ചത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിനും സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിനും എതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

അപമര്യാദയായി പെരുമാറി

അപമര്യാദയായി പെരുമാറി

സഹപ്രവര്‍ത്തകയായ യുവതിയോട് അപമര്യാദയായി പെരുമാറി എന്നാണ് സികെ സുബൈറിനെതിരെയുള്ള പരാതി. യുവതി തന്നെയാണ് പരാതി ഉന്നയിച്ചത് എന്നാണ് വിവരം. കത്വ കേസുമായി ബന്ധപ്പെട്ടാണ് സുബൈര്‍ രാജിവച്ചത് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍.

പാര്‍ട്ടി ആവശ്യപ്പെട്ടു

പാര്‍ട്ടി ആവശ്യപ്പെട്ടു

യുവതിയുടെ പരാതിയെ തുടര്‍ന്ന് മുസ്ലീം ലീഗ് തന്നെയാണ് സികെ സുബൈറിന്റെ രാജി ആവശ്യപ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഖിലേന്ത്യാ പ്രസിഡന്റ് ഖാദര്‍ മൊയ്തീന് ആണ് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുള്ളത്. യുവതിയുടെ പരാതി പുറത്തെത്തും മുമ്പേ സുബൈറിനെ നീക്കാനായിരുന്നു ലീഗിന്റെ തീരുമാനം.

കടുത്ത പ്രതിരോധത്തില്‍

കടുത്ത പ്രതിരോധത്തില്‍

കടുത്ത പ്രതിരോധത്തില്‍

വലിയ എതിര്‍പ്പ്

വലിയ എതിര്‍പ്പ്

കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗിനെതിരെ അടിത്തട്ടില്‍ വലിയ പ്രതിഷേധമുണ്ട്. കത്വ, ഉന്നാവ് കേസുകളിലെ ഇരകളുടെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടിയായിരുന്നു യൂത്ത് ലീഗ് പണം പിരിച്ചെടുത്തത്. ഈ പണം തിരിമറി നടത്തി എന്നാണ് ആരോപണം.

സര്‍വ്വേ ഫലങ്ങള്‍

സര്‍വ്വേ ഫലങ്ങള്‍

ഇതിനിടെയാണ് ഏഷ്യാനെറ്റ് ന്യൂസ്- സി ഫോര്‍ പ്രീ പോള്‍ സര്‍വ്വേ ഫലവും പുറത്ത് വരുന്നത്. ഇത് പ്രകാരം വടക്കന്‍ കേരളത്തില്‍ മുസ്ലീം സമുദായവുമായി സിപിഎമ്മും എല്‍ഡിഎഫും കൂടുതല്‍ അടുക്കുകയാണ്. ബിജെപിയെ പ്രതിരോധിക്കാന്‍ എല്‍ഡിഎഫ് ആണ് മികച്ചത് എന്ന അഭിപ്രായ രൂപീകരണവും വടക്കന്‍ കേരളത്തില്‍ രൂപപ്പെടുന്നുണ്ട് എന്നാണ് വിവരം.

വലിയ പ്രതീക്ഷകള്‍

വലിയ പ്രതീക്ഷകള്‍

ഇത്തവണ വലിയ പ്രതീക്ഷയോടെ ആണ് മുസ്ലീം ലീഗ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. കൂടുതല്‍ സീറ്റുകള്‍ ലഭിക്കുമെന്ന പ്രതീക്ഷയും ഉണ്ട്. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കത്വ വിവാദത്തിന് പിറകെ, സികെ സുബൈര്‍ വിവാദവും കൂടി ആയതോടെ ലീഗ് നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. സ്ഥാനാര്‍ത്ഥി സാധ്യത കല്‍പിക്കുന്ന മറ്റൊരു യൂത്ത് ലീഗ് നേതാവിനെതിരേയും ചില ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

യോഗി വന്നപ്പോള്‍ കേരളത്തില്‍ വിരിഞ്ഞ 'മനുഷ്യ താമര'! ദേശീയ തലത്തില്‍ ബിജെപി പ്രചാരണം... പക്ഷേ, വന്‍ നുണ

സര്‍വ്വേയില്‍ സന്തോഷിച്ച് കോണ്‍ഗ്രസ്; യുഡിഎഫ് പ്രതീക്ഷ വാനോളം... ലീഗിന് അടിപതറിയാലും ലാഭം

English summary
Muslim Youth League National General Secretary CK Subair resigns
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X