കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും നിയമന വിവാദം; മന്ത്രി ജലീലിന് കുരുക്ക്!! വിടാതെ യൂത്ത് ലീഗ്, മന്ത്രിക്കെതിരെ കോടതിയിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
മന്ത്രിക്കെതിരെ യൂത്ത് ലീഗ് കോടതിയിലേക്ക് | Oneindia Malayalam

തിരുവനന്തപുരം: മന്ത്രി കെടി ജലീലിന് കുരുക്ക് മുറുകുന്നു. ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ബന്ധുവിനെ ചട്ടം ലംഘിച്ച് നിയമിച്ചുവെന്ന ആരോപണത്തിന് പിന്നാലെ മറ്റൊരു നിയമനവും വിവാദമാകുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ച് നിയമനം നടത്തിയെന്നാണ് പുതിയ ആരോപണം.

ന്യൂനപക്ഷ കോര്‍പറേഷനിലെ നിയമന വിവാദത്തില്‍ യൂത്ത് ലീഗ് നിയമ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജലീലിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് യൂത്ത് ലീഗ്. കോടതി ഇടപെടല്‍ കൂടി വരുന്നതോടെ ജലീല്‍ വെട്ടിലാകും. വിശദാംശങ്ങള്‍ ഇങ്ങനെ....

വിവാദം കോടതിയിലേക്ക്

വിവാദം കോടതിയിലേക്ക്

മന്ത്രി ജലീല്‍ ബന്ധുവിനെ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്റെ ജനറല്‍ മാനേജറായി നിയമിച്ചുവെന്നാണ് ആദ്യ ആരോപണം. ഇക്കാര്യത്തില്‍ മന്ത്രി നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറയുന്നു. മന്ത്രിക്കെതിരെ കോടതിയെ സമീപിക്കാനാണ് യൂത്ത് ലീഗിന്റെ തീരുമാനം. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും.

 എല്ലാ നിയമനങ്ങളും... അറുപതോളം

എല്ലാ നിയമനങ്ങളും... അറുപതോളം

ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ബന്ധു നിയമനം ഉള്‍പ്പെടെ മന്ത്രിയുടെ വകുപ്പിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കമമെന്നാണ് യൂത്ത് ലീഗിന്റെ ആവശ്യം. കുടുംബ ശ്രീയില്‍ മന്ത്രി ജലീലിന്റെ നിര്‍ദേശ പ്രകാരം അറുപതോളം നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്.

വിജിലന്‍സിനെ സമീപിച്ചെങ്കിലും

വിജിലന്‍സിനെ സമീപിച്ചെങ്കിലും

അനധികൃത നിയമന വിഷയത്തില്‍ യൂത്ത് ലീഗ് വിജിലന്‍സിനെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. തുടര്‍ന്നാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്. അതിനിടെയാണ് ഹജ്ജ് കമ്മിറ്റി ഓഫീസില്‍ അനധികൃത നിയമനം നടന്നുവെന്ന പുതിയ ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേ കുറിച്ച് തനിക്കറിയില്ലെന്ന് മന്ത്രി പറയുന്നു.

പുതിയ വിവാദം ഇങ്ങനെ

പുതിയ വിവാദം ഇങ്ങനെ

സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ ചട്ടം ലംഘിച്ച് നിയമനം നടന്നുവെന്നാണ് പുതിയ ആരോപണം. കരിപ്പൂരിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ്. ഇവിടെ നാല് ക്ലാര്‍ക്ക് തസ്തികയാണുള്ളത്. ഇതില്‍ മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ ജോലി ചെയ്യുന്നവരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കണമെന്നാണ് ചട്ടം. ഈ ചട്ടം പാലിക്കാതെയാണ് നിയമനം നടന്നിരിക്കുന്നത്.

 മന്ത്രി പറയുന്നു

മന്ത്രി പറയുന്നു

സര്‍ക്കാര്‍ ജീവനക്കാരിയല്ലാത്ത നിലമ്പൂര്‍ സ്വദേശിനിയെ ക്ലര്‍ക്കായി നിയമിച്ചിട്ടുണ്ട്. ഈ നിയമനമാണ് വിവാദമായിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ഈ നിയമം നടന്നിരിക്കുന്നത്. ഇപ്പോഴും നിലമ്പൂര്‍ സ്വദേശിനി ജോലിയില്‍ തുടരുന്നുണ്ട്. ഇതേ കുറിച്ച് തനിക്ക് ഒന്നുമറിയില്ലെന്ന മന്ത്രി ജലീല്‍ പ്രതികരിച്ചു.

കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്; ഉത്തരേന്ത്യ ശരണമാക്കാന്‍ ബിജെപി, രാഹുലും മോദിയും നേര്‍ക്കുനേര്‍കര്‍ണാടക മോഡലുമായി കോണ്‍ഗ്രസ്; ഉത്തരേന്ത്യ ശരണമാക്കാന്‍ ബിജെപി, രാഹുലും മോദിയും നേര്‍ക്കുനേര്‍

English summary
Muslim Youth League going to court against Minister KT Jaleel, news allegation against minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X