കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുട്ടില്‍ മരം മുറി: സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Google Oneindia Malayalam News

കൊച്ചി: വിവാദമായ മുട്ടില്‍ മരം കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഡെല്‍ഹി മലയളിയായ പി പുരുഷോത്തമന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളിയത്. നിലവിലെ അന്വേഷണ സംഘം കേസ് ഫലപ്രദമായി അന്വേഷിക്കുന്നുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു ഇത് അംഗീകരിച്ചുകൊണ്ടാണ് സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഹൈക്കോടതി തള്ളിയത്.

'ഇത് ഇഷയല്ല'; ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യയ്ക്കെതിരെ ബോഡി ഷെയ്മിംങ്ങ്'ഇത് ഇഷയല്ല'; ബിഗ് ബോസ് താരം അനൂപ് കൃഷ്ണന്റെ വധു ഐശ്വര്യയ്ക്കെതിരെ ബോഡി ഷെയ്മിംങ്ങ്

പട്ടയ ഭൂമിയിലെ വിവാദ മരംമുറി കേസില്‍ ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണന്നും നിലവില്‍ സിബിഐ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ് ഹൈക്കോടതിയില്‍ വിശദീകരിച്ചു.ക്രൈംബാഞ്ച് മേധാവിയുടെ അന്വേഷണത്തിന് പുറമെ വനംവകുപ്പിന്‍റെ നേതൃത്വത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്.

 keralahc

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

രണ്ട് അന്വേഷണങ്ങളും ഫലപ്രദമായി മുന്നോട്ട് പോവുകയാണ്. ഈ കേസ് ഏറ്റെടുക്കാന്‍ നിയമപരമായി സിബിഐക്ക് കഴിയില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതോടെ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു. അതേസമയം മരം മുറി വിഷയത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി പ്രധിഷേധ ധര്‍ണ്ണ നടത്തി.

കടലറിഞ്ഞ്... പുഴയറിഞ്ഞ്...; ഹംസ നന്ദിനിയുടെ ഗ്ലാമറസ് ഫൊട്ടോസ് കാണാം

Recommended Video

cmsvideo
PT Thomas statement against Pinarayi Vijayan | Oneindia Malayalam

English summary
muttil tree case:kerala High court rejects plea for CBI probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X