മരംമുറിക്കേസ്: ശാലിനിയോട് പകതീരാതെ സർക്കാർ; സെക്രട്ടറിയേറ്റിൽ നിന്ന് തട്ടിയത് വിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ വിവാദ മരംമുറിക്കേസിൽ വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയ ഉദ്യോഗസ്ഥയ്ക്ക് നേരെ വീണ്ടും സർക്കാർ നടപടി. ഏറ്റവും ഒടുവിൽ ഡെപ്യൂട്ടി സെക്രട്ടറി ഒ ജി ശാലിനിയെ സെക്രട്ടറിയറ്റിൽ നിന്ന് സ്ഥലംമാറ്റുകയാണ് ചെയ്തത്. തുടർന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ അസിസ്റ്റന്റ് ഡയറക്ടർ തസ്തികയിലേക്കാണ് നിയമിച്ചിട്ടുള്ളത്.
മുട്ടിലിനെ മറംമുറിയുമായി ബന്ധപ്പെട്ട നോട്ട് ഫയലുകൾ വിവരാവകാശം വഴി നൽകിയതിന് പിന്നാലെ ശാലിനിയോട് സർക്കാർ അവധിയിൽ പോകാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗുഡ് സർവീസ് എൻട്രിയും റദ്ദാക്കിയിരുന്നു. മൂന്നാമതായാണ് സെക്രട്ടറിയേറ്റിൽ നിന്ന് സ്ഥലംമാറ്റുന്ന നടപടി. മികച്ച സേവനത്തിന് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ശാലിനിയ്ക്ക് ഗുഡ് സർവീസ് എൻട്രി നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഉത്തരവിറക്കിയ ചീഫ് സെക്രട്ടറിയാണ് മൂന്ന് മാസത്തിന് ശേഷം ഇതേ ഉദ്യോഗസ്ഥയുടെ ജോലിയിലുള്ള ആത്മാർത്ഥത ചോദ്യം ചെയ്തുകൊണ്ട് രംഗത്തെത്തിയത്. തുടർന്ന് ഗുഡ് സർവീസ് എൻട്രി റദ്ദാക്കുകയും ചെയ്തിരുന്നു.

മുട്ടിലിലെ മരംമുറി വിവാദത്തോടെ സെക്രട്ടറിയറ്റിലെ റവന്യൂ വകുപ്പിലെ ഉദ്യോസ്ഥർക്ക് സർക്കാർ കൂട്ടസ്ഥലമാറ്റം നൽകിയിരുന്നു. മരംമുറിക്ക് അനുവാദം നൽകാനുള്ള സർക്കാർ നീക്കം ക്രമവിരുദ്ധമാണെന്ന് വിലിയിരുത്തിയ അഡീഷണൽ സെക്രട്ടറി ഗിരിജ കുമാറിയെയും സ്ഥലംമാറ്റിയിരുന്നു. ഇവരെ ഉന്നത വിദ്യാഭ്യാസ വകുപ്പിലേക്കാണ് സ്ഥലം മാറ്റിയിട്ടുള്ളത്. ഇതിന് പുറമേ സെക്രട്ടറ്റിലെ ആക്ഷൻ കൌൺസിൽ കൺവീനറും സെക്രട്ടറിയറ്റ് അസോസിയേഷൻ പ്രസിഡന്റുമായ അഡീഷണൽ സെക്രട്ടറി ബെൻസിയ്ക്കും സ്ഥലംമാറ്റ ഉത്തരവ് കൈമാറിയിട്ടുണ്ട്. റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറി സന്തോഷ് കുമാറിനെ തദ്ദേശ വകുപ്പിലേക്കും സ്ഥലംമാറ്റിയിട്ടുണ്ട്.
ഉപ്പും മുളകിലെ അശ്വതി നായരുടെ വൈറലായ ചിത്രങ്ങള്‍












Click it and Unblock the Notifications