Get Updates
Get notified of breaking news, exclusive insights, and must-see stories!

'അറക്കല്‍ ബീവിയെ കെട്ടാന്‍ വന്ന ആള്‍ക്ക് സമ്മതം, പക്ഷെ ബീവി സമ്മതിക്കണ്ടേ'; സുരേഷ് ഗോപിയോട് ഗോവിന്ദന്‍

ഒരാള്‍ തന്നെ രണ്ട് സീറ്റില്‍ മത്സരിച്ച് തോറ്റതല്ലേ ഇവിടെ. 30 സീറ്റ് പിടിച്ചാല്‍ സര്‍ക്കാരുണ്ടാക്കും എന്ന് പറഞ്ഞവരാണ് ബി ജെ പിക്കാര്‍ എന്നും അദ്ദേഹം പരിഹസിച്ചു.

sg

തിരുവനന്തപുരം: തൃശൂരിന് പിന്നാലെ കണ്ണൂരും എടുക്കുമെന്ന നടനും മുന്‍ രാജ്യസഭാ എം പിയുമായ സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ പരിഹസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്‍. കണ്ണൂര്‍ ആര്‍ക്ക് വേണമെങ്കിലും എടുക്കാം എന്നും എടുക്കുന്നതില്‍ പ്രശ്നമൊന്നുമില്ല എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ തീര്‍ച്ചയായും എടുക്കാം എന്നും എടുക്കുന്നതില്‍ കുഴപ്പമൊന്നുമില്ല എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. അറക്കല്‍ ബീവിയെ കെട്ടാന്‍, കെട്ടാന്‍ വന്ന ആള്‍ക്ക് പകുതി സമ്മതമായിരുന്നു എന്നും എന്നാല്‍ ബീവിക്ക് സമ്മതമില്ലായിരുന്നു എം വി ഗോവിന്ദന്‍ പറഞ്ഞു.

അതാണ് കാര്യം. സിനിമാ ഡയലോഗ് കൊണ്ടൊന്നും കേരളം രക്ഷപ്പെടില്ല എന്നും എം വി ഗോവിന്ദന്‍ സുരേഷ് ഗോപിയോടായി പറഞ്ഞു പറഞ്ഞു. സിനിമാ ഡയലോഗുകള്‍ തട്ടിവിട്ടാല്‍, അതൊക്കെയാണ് ജയിക്കാന്‍ പോകുന്ന മാര്‍ഗമെന്ന് പറഞ്ഞാല്‍ കേരളം അംഗീകരിക്കില്ല.

ഒരാള്‍ രണ്ട് സീറ്റില്‍ മത്സരിച്ച ചരിത്രം ഇവിടെയുണ്ടല്ലോ എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ജയിക്കുമെന്ന് എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ പറയാറുണ്ട് എന്നും കഴിഞ്ഞ തവണ 30 സീറ്റ് പിടിച്ചാല്‍ സര്‍ക്കാരുണ്ടാക്കും എന്ന് പറഞ്ഞവരാണ് ബി ജെ പിക്കാര്‍ എന്നും അദ്ദേഹം പരിഹസിച്ചു.

suresh

എന്നിട്ടോ ഉണ്ടായിരുന്ന സീറ്റും പോകുകയും വോട്ട് ശതമാനം കുറഞ്ഞെന്നും എം വി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയ ലഹളയും കലാപമില്ലാതെ സമാധാനത്തോടെ ജനങ്ങള്‍ ജീവിക്കുന്ന സംസ്ഥാനം കേരളമാണ് എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും സുരക്ഷിതമായ സംസ്ഥാനമാണ് കേരളം.

കേരളത്തെ സൊമാലിയയോട് ഉപമിച്ച, ആരോഗ്യരംഗത്ത് ഉത്തര്‍പ്രദേശില്‍ നിന്നും പാഠം പഠിക്കാന്‍ ആഹ്വാനം ചെയ്ത, കേരളം സുരക്ഷിതമല്ലെന്ന് ആക്ഷേപിച്ച്് മഹാബലിയെ പോലും ചവിട്ടി താഴ്ത്താന്‍ ആഹ്വാനം ചെയ്ത ബി ജെ പിയെ പിന്തുണക്കാന്‍ അഭിമാനബോധമുള്ള ഒരു മലയാളിയും തയ്യാറാകില്ല എന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തൃശൂരില്‍ അമിത് ഷാ പങ്കെടുത്ത യോഗത്തില്‍ സംസാരിക്കവെ ആണ് സുരേഷ് ഗോപി മത്സരിക്കാനുള്ള ആഗ്രഹം പറഞ്ഞത്. തൃശൂരും കണ്ണൂരും തനിക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട് എന്നും എന്നാല്‍ താന്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ രണ്ട് പേര്‍ക്ക് മാത്രമെ അവകാശമുള്ളൂ എന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+