'അപ്പോഴത്തെ ഒരു സ്പിരിറ്റിൽ പറഞ്ഞത്', എംജി ജയരാജന്റെ ബിൻ ലാദൻ പരാമർശത്തോട് എംവി ഗോവിന്ദൻ

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ നൗഫല്‍ ബിന്‍ യൂസഫിനെ ബിന്‍ലാദന്റെ പേര് പറഞ്ഞ് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ അധിക്ഷേപിച്ച സംഭവത്തില്‍ പ്രതികരണവുമായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രസംഗത്തിന്റെ അപ്പോഴത്തെ ഒരു സ്പിരിറ്റിലാണ് ജയരാജന്‍ അങ്ങനെ പറഞ്ഞത് എന്നും അക്കാര്യം താന്‍ ജയരാജനുമായി സംസാരിച്ചുവെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസിന് എതിരെ കണ്ണൂരില്‍ സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കവെയാണ് നൗഫല്‍ ബിന്‍ യൂസഫിനെ എംവി ജയരാജന്‍ കുപ്രസിദ്ധ ഭീകരനായ ഒസാമ ബിന്‍ ലാദനുമായി ഉപമിച്ചത്. നൗഫല്‍ ബിന്‍ യൂസഫിനെ നൗഫല്‍ ബിന്‍ ലാദന്‍ എന്ന് വിളിക്കണോ എന്നാണ് സിപിഎം ജില്ലാ സെക്രട്ടറി ചോദിച്ചത്. ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണൂര്‍ ബ്യൂറോ റിപ്പോര്‍ട്ടറാണ് നൗഫല്‍ ബിന്‍ യൂസഫ്. മയക്കുമരുന്നിന് എതിരെയുളള പരമ്പരയില്‍ നൗഫല്‍ നടത്തിയ അഭിമുഖം വ്യാജമായി നിര്‍മ്മിച്ചതാണ് എന്ന് ആരോപിച്ചായിരുന്നു കണ്ണൂരിലെ സിപിഎം പ്രതിഷേധ പരിപാടി.
പേര് കൊണ്ടോ നിറം കൊണ്ടോ ഒരാളെ വേര്‍തിരിച്ച് കാണിക്കുന്നതിനോട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിപ്പ് ഇല്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പേരില്‍ ബിന്‍ ഉണ്ട് എന്നത് വെച്ച് പറഞ്ഞ് പോയതാണ് എന്നും അതില്‍ വംശീയത ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞത്. താന്‍ അത് ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് ജയരാജന്‍ കൃത്യമായി പറഞ്ഞിട്ടുണ്ടെന്നും പിന്നെ എന്തിനാണ് മറ്റൊരു തരത്തില്‍ ആലോചിക്കുന്നത് എന്നും എംവി ഗോവിന്ദന്‍ ചോദിച്ചു. സിപിഎമ്മിന്റെ പ്രതിരോധ ജാഥയ്ക്കിടെ എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍.












Click it and Unblock the Notifications