ഗവർണറുടെ ട്വീറ്റിനെതിരെ എംവി ജയരാജൻ!! ശരിയായില്ലെന്ന് വിമർശനം

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: തിരുവനന്തപുരത്തെ സിപിഎം-ആർഎസ്എസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ ഗവർണർ പി സദാശിവം വിളിച്ചു വരുത്തിയ സംഭവത്തിൽ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എംവി ജയരാജൻ. മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയെന്ന ട്വീറ്റിനെതിരെയാണ് വിമർശനം.

മുഖ്യമന്ത്രിയെ വിളിച്ച് വരുത്തിയെന്ന ട്വീറ്റ് ശരിയായില്ലെന്ന് എംവി ജയരാജൻ പറഞ്ഞു. ഗവർണറുടെ പരാമര്‍ശം കൂടിക്കാഴ്ചയുടെ അന്തസത്തയ്ക്ക് ചേർ‌ന്നതല്ലെന്ന് ജയരാജൻ പറഞ്ഞു. നടന്ന ചർച്ചയുടെ സ്പിരിറ്റിന് അനുസരിച്ചായിരുന്നില്ല ഗവർണറുടെ ട്വീറ്റെന്ന് ജയരാജൻ കുറ്റപ്പെടുത്തി.

mv jayarajan

മുഖ്യമന്ത്രി ഗവർണറെ അങ്ങോട്ടുപേയി കണ്ടതിൽ തെറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ജനാധിപത്യ രീതിയിൽ അധികാരത്തിൽ വന്ന സർക്കാരിനെ അട്ടിമറിക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്ന് ജയരാജൻ ആരോപിച്ചു. അത്തരക്കാർക്കെതിരെ ജനങ്ങൾ രംഗത്ത് വരണമെന്നും ജയരാജൻ പറഞ്ഞു.

കൊലപാതകത്തിന്റെ പേരിൽ സർക്കാരിനെ പിരിച്ചിവിടുകയാണെങ്കിൽ ആദ്യം ആദിത്യനാഥിന്റെ യുപി സർക്കാരിനെയാണ് പിരിച്ചു വിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ഗവർണറുടെ ട്വീറ്റിനെ വിമർശിച്ച് കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു.

ഗവർണറുടെ നടപടി ഫെഡറൽ സംസ്ഥാനത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ക്രമസമാധാനം സംസ്ഥാന സർക്കാരിന്റെ പരിധിയിൽ വരുന്നതാണെന്നും അതിൽ തലയിടാൻ ആരെയും അനുവദിക്കില്ലെന്നും കോടിയേരി വ്യക്തമാക്കിയിരിക്കുന്നു. ഗവർണർക്ക് ഉപദേശകന്റ റോൾ മാത്രമാണുള്ളതെന്നും കോടിയേരി പറയുന്നു.പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ വിമർശനം.

English summary
mv jayarajan against governor's tweet.
Please Wait while comments are loading...