'മരുമകൻ മാത്രമാക്കുന്നവരോട്'സത്യത്തിൽ നിങ്ങളൊരു 30 വർഷം അകത്തായിരുന്നോ..!? ';എംവി ജയരാജൻ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനേയും മന്ത്രി പിഎ മുഹമ്മദ് റിയാസിനേയും ബന്ധപ്പെട്ട് കോൺഗ്രസ് എംഎൽഎ കെ ബാബു നിയമസഭയൽ നടത്തിയ പരാമർശം വലിയ ബഹളങ്ങൾക്ക് വഴിവെച്ചിരുന്നു. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്നുമായിരുന്നു ബാബു പറഞ്ഞത്. എന്നാൽ പ്രതിപക്ഷത്തിന്റെ ഇത്തരം വിമർശനങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.. വായിക്കാം
കൊവിഡ് പ്രതിരോധം, സാമ്പത്തിക ഉത്തേജനം... കന്നി ബജറ്റുമായി കെഎന്‍ ബാലഗോപാല്‍: ചിത്രങ്ങള്‍ കാണാം

30 വർഷങ്ങളായി അകത്തായിരുന്നോ
കഴിഞ്ഞദിവസവും നിയമസഭയിൽ ഉയർന്നുവന്ന ചർച്ചയിൽ ഒന്ന് മന്ത്രി സ. പി. എ മുഹമ്മദ് റിയാസിനെക്കുറിച്ചാണ്. സ. പിണറായിയുടെ മരുമകൻ ആയതുകൊണ്ടാണ് അദ്ദേഹത്തിന് മന്ത്രി സ്ഥാനം കിട്ടിയത് എന്നാണ് വാദം. മുമ്പ് അഞ്ച് തവണ എം. എൽ. എ ആയവരുൾപ്പടെ ഒരു പക്വതയും കൂടാതെ കെ. എസ്. യു - എം. എസ്. എഫ് കാലത്തുനിന്ന് ഒട്ടും മുന്നോട്ട് പോകാതെയെന്നോണം ഇങ്ങനെ പറയാമോ..!? അവരോട്, എനിക്ക് ചോദിക്കാനുള്ളത് -" നിങ്ങൾ കഴിഞ്ഞ 30 വർഷങ്ങളായി അകത്തായിരുന്നോ..? " എന്നാണ്.

838 വോട്ടിന്
കേരളത്തിൽ കഴിഞ്ഞ 30 വർഷമായി സ. റിയാസ് സജീവമായി രാഷ്ട്രീയ രംഗത്തുണ്ട്. 2009 ൽ അദ്ദേഹം കോഴിക്കോടുനിന്ന് പാർലമെന്റിലേക്ക് മത്സരിച്ച എൽ. ഡി. എഫ് സ്ഥാനാർത്ഥിയാണെന്നെങ്കിലും ഓർക്കണ്ടെ..!? അതായത്, 12 വർഷം മുമ്പ് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കളിലൊരാളായ ശ്രീ എം. കെ രാഘവനെതിരെ ലോകസഭയിലേക്ക് മത്സരിച്ചപ്പോൾ സ. മുഹമ്മദ് റിയാസ് വിജയത്തിമ്പോളമെത്തിയാണ് അന്ന് പരാജയപ്പെട്ടത്. വെറും 838 വോട്ടിനായിരുന്നു ആ പരാജയം.

അച്ഛന്റെ മേൽവിലാസത്തിലല്ല
അച്ഛന്റെ മേൽ വിലാസത്തിലല്ല അന്ന് സ. റിയാസ് മത്സരിച്ചത്. ഡി. വൈ. എഫ്. ഐയുടെ നേതാവ്, സി. പി. ഐ.എമ്മിന്റെ കോഴിക്കോട്ടെ നേതാവ് എന്നനിലയിൽ ആയിരുന്നു. ഇന്ന്, അദ്ദേഹം ഡി. വൈ. എഫ്. ഐയുടെ അഖിലേന്ത്യാ അധ്യക്ഷനാണ്. സി. പി. ഐ. എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്. 12 വർഷങ്ങൾക്കിപ്പുറം ഇത്രയൊക്കെ രാഷ്ട്രീയ വളർച്ച അദ്ദേഹത്തിനുണ്ടായിട്ടും അതൊന്നും തങ്ങൾക്ക് അറിയില്ലെന്ന മട്ടിൽ സംസാരിക്കുന്നവർ തീർച്ചയായും അവരുടെ മനസ്സും ചിന്തയും കഴിഞ്ഞ കുറേ വർഷങ്ങളായി ഇരുട്ടറയിൽ തന്നെയായിരുന്നോ എന്നാണ് തോന്നിപ്പോകുന്നത്.

കല്യാണവും ബിരിയാണിയും
മുസ്ലീം ലീഗ് നേതാവ്, റിയാസിന്റെ രാഷ്ട്രീയ ചരിത്രം മറന്ന് മുഖ്യമന്ത്രിയുടെ മകളെ കല്യാണം കഴിച്ചത് മാത്രമേ ഓർക്കുന്നുള്ളൂ എന്ന് വരുന്നത് മനസ്സിലാക്കാം..! കാരണം അവർക്ക് കല്യാണവും ബിരിയാണിയും വീക്ക്നെസ്സാണ്. പാർലമെന്റിൽ എത്ര വലിയ കാര്യമുണ്ടായാലും അതിനേക്കാൾ വലുതാണ് കല്യാണമെന്ന്, നിർണ്ണായക ഘട്ടത്തിലും പാർലമെന്റിലെത്താതെ തെളിയിച്ച ലീഗ് നേതാവിന്റെ അനുയായിക്ക് നിയമസഭയിലും കല്യാണക്കാര്യം മാത്രമേ പറയാനുണ്ടാകൂ എന്നത് നമ്മൾ മനസ്സിലാക്കണം.

അബോധാവസ്ഥയിൽ ആയിപ്പോകരുതല്ലോ
എന്നാൽ, കോൺഗ്രസ്സ് നേതാവ് ബാറിൽ വീണപോലെ അബോധാവസ്ഥയിൽ ആയിപ്പോകരുതല്ലോ..!? മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പഠിക്കാനെന്നോണം കടലിൽ ചാടിയ നേതാവുണ്ടെങ്കിലും കോൺഗ്രസ്സിന്റെ രാഷ്ട്രീയ നിലവാരം താഴ്ത്തിക്കെട്ടാനല്ലല്ലോ പരിശ്രമിക്കേണ്ടത്. പ്രതിപക്ഷ എം. എൽ. എ എന്നനിലയിൽ അന്തസ്സോടെ രാഷ്ട്രീയനയം പറയാൻ ഇവർക്ക് സാധുക്കുമോ..!?
- എം വി ജയരാജൻ












Click it and Unblock the Notifications