Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാറ്റുള്ളപ്പോൾ തൂറ്റുക എന്ന സിദ്ധാന്തം സ്തംഭിച്ച്‌ നിൽക്കുന്ന ഈ കാലത്തോ.!?';കേന്ദ്രത്തിനെതിരെ ജയരാജൻ

തിരുവനന്തപുരം;തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ, പെട്രോൾ-ഡീസൽ-പാചകവാതക വിലപോലെ കോവിഡ്‌ വാക്സിനും രാജ്യത്ത്‌ വിലകൊടുത്ത്‌ വാങ്ങണം എന്ന സ്ഥിതിയായിരിക്കുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. സെറം ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിക്ക്‌ സംസ്ഥാനങ്ങളെ കൊള്ളയടിക്കാൻ അവസരമുണ്ടാക്കുകയല്ല കേന്ദ്രസർക്കാർ ചെയ്യേണ്ടത്‌. കേന്ദ്രസർക്കാർ, ഈ മഹാമാരിക്കാലത്തെങ്കിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാനാണ്‌ തയ്യാറാകേണ്ടത്‌. ജനങ്ങൾക്കാകെ സൗജന്യമായി വാക്സിൻ നൽകുമെന്ന വാക്ക്‌ പാലിക്കാനാണ്‌ തയ്യാറാകേണ്ടത്‌.3000കോടി മുടക്കി പ്രതിമ നിർമ്മിക്കുന്നതിന്‌ പകരം സർക്കാർ ഉടമസ്ഥതയിൽ ഇത്തരം മരുന്ന് നിർമ്മാണവും വിതരണവും ഒപ്പം ഓക്സിജൻ പ്ലാന്റുമെല്ലാം നിർമ്മിക്കുകയാണ്‌ ചെയ്യേണ്ടിയിരുന്നതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

mv jayarajan

കോർപ്പറേറ്റ്‌ വത്ക്കരണകാലത്ത്‌ കോവിഡ്‌ വാക്സിനും ലാഭം കണ്ടെത്താനുള്ള ഉത്പ്പന്നമാവുമോ എന്ന സംശയം അന്നേ ഉണ്ടായി. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞപ്പോൾ, പെട്രോൾ-ഡീസൽ-പാചകവാതക വിലപോലെ കോവിഡ്‌ വാക്സിനും രാജ്യത്ത്‌ വിലകൊടുത്ത്‌ വാങ്ങണം എന്ന സ്ഥിതിയായിരിക്കുന്നു. വോട്ടുവേണം പക്ഷേ ജനങ്ങളെ വേണ്ട എന്ന ബി ജെ പി നയം തീർച്ചയായും തിരുത്തപ്പെടേണ്ടത്‌ തന്നെയാണ്‌.

കേന്ദ്രസർക്കാരിന്‌ 150 രൂപയ്ക്ക്‌ കിട്ടിയ കോവിഡ്‌ വാക്സിൻ, സംസ്ഥാനങ്ങൾ 400 രൂപയ്ക്ക്‌ വാങ്ങണം. സ്വകാര്യ മേഖലയിൽ കിട്ടണമെങ്കിൽ ഇതേ മരുന്ന് ഒരു ഡോസിന്‌ വില 600 നൽകണം. 20 % ലാഭമെടുക്കാം എന്നത്‌ മാന്യമായ കച്ചവടം. ഉത്പ്പാദന ചെലവുതന്നെയായി 150 രൂപ കണക്കാക്കിയാലും 180 രൂപയ്ക്ക്‌ സംസ്ഥാനങ്ങൾക്ക്‌ കിട്ടണ്ടെ. മാത്രമല്ല, കാറ്റുള്ളപ്പോൾ തൂറ്റുക എന്ന സിദ്ധാന്തം ആർക്കും ജോലിക്കുപോലും പോകാൻ വയ്യാതെ സ്തംഭിച്ച്‌ നിൽക്കുന്ന ഈ കാലത്താവാമോ..!?

സെറം ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡ്‌ എന്ന കമ്പനിക്ക്‌ സംസ്ഥാനങ്ങളെ കൊള്ളയടിക്കാൻ അവസരമുണ്ടാക്കുകയല്ല കേന്ദ്രസർക്കാർ ചെയ്യേണ്ടത്‌. കേന്ദ്രസർക്കാർ, ഈ മഹാമാരിക്കാലത്തെങ്കിലും ജനങ്ങളോടുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാനാണ്‌ തയ്യാറാകേണ്ടത്‌. ജനങ്ങൾക്കാകെ സൗജന്യമായി വാക്സിൻ നൽകുമെന്ന വാക്ക്‌ പാലിക്കാനാണ്‌ തയ്യാറാകേണ്ടത്‌.3000കോടി മുടക്കി പ്രതിമ നിർമ്മിക്കുന്നതിന്‌ പകരം സർക്കാർ ഉടമസ്ഥതയിൽ ഇത്തരം മരുന്ന് നിർമ്മാണവും വിതരണവും ഒപ്പം ഓക്സിജൻ പ്ലാന്റുമെല്ലാം നിർമ്മിക്കുകയാണ്‌ ചെയ്യേണ്ടിയിരുന്നത്‌.

കോർപ്പറേറ്റുകൾക്ക്‌ പണം മാത്രമാണ്‌ പ്രധാനം; പെരുകുന്ന ലാഭം മാത്രമാണ്‌ ലക്ഷ്യം. അവർക്ക്‌ മനുഷ്യദുരിതം പ്രശ്നമല്ലെന്നത്‌ ഇടയ്ക്കിടെയുള്ള ഇന്ധനവിലക്കയറ്റം ഉൾപ്പടെ അനുഭവമായി മുന്നിലുണ്ടല്ലോ. ഫലത്തിൽ, ജനങ്ങളെ കൊള്ളയടിക്കാൻ രാജ്യത്തെ സർക്കാർ ആസൂത്രകരായിക്കൂട. കോർപ്പറേറ്റുവത്ക്കരണമോ സ്വകാര്യവത്ക്കരണമോ അല്ല, പൊതുവത്ക്കരണമാണ്‌ നാടിന്റെ നയമാവേണ്ടത്‌ എന്ന് ഇനിയെങ്കിലും തിരിച്ചറിഞ്ഞ്‌, രാജ്യത്ത്‌ പൊതുമേഖലയെ ശക്തിപ്പെടുത്തുന്ന നയം നടപ്പാക്കണം.

കേരളത്തിൽ പൊതുമേഖലയിൽ ഓക്സിജൻ പ്ലാന്റുള്ളതുകൊണ്ടാണ്‌ ജീവവായു ഉൾപ്പടെ അധികമായി ഉത്പ്പാദിപ്പിക്കാനും മറ്റ്‌ സംസ്ഥാനങ്ങൾക്ക്‌ ഉൾപ്പടെ നൽകാനും സാധിക്കുന്നത്‌. 2020 ഒക്ടോബർ 10 ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത കെ. എം എം. എല്ലിന്റെ പുതിയ ഓക്സിജൻ പ്ലാന്റിൽ നിന്നും കോവിഡ്‌ പ്രതിരോധത്തിന്‌ സജ്ജമായി അധികമായുൾപ്പടെ ഓക്സിജൻ കേരളത്തിൽ ഉത്പ്പാദിപ്പിക്കുന്നത്‌. കോവിഡ്‌ വന്ന് ഒന്നരക്കൊല്ലം പിന്നിട്ടിട്ടും ഈയ്യൊരു മുന്നൊരുക്കം കേന്ദ്രസർക്കാർ നടത്തിയില്ലെന്നത്‌ പറയാതെ വയ്യ.
- എം വി ജയരാജൻ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+