കണ്ണൊക്കെ മഞ്ഞ നിറമായി; ഐസിയുവില്‍ ആയി; എല്ലാവരും ശ്രദ്ധിക്കണം; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ട്രാജഡി

അഭിനയത്തിലും നൃത്തത്തിലും ഒരു പോലെ പ്രതിഭ തെളിയിച്ചിട്ടുള്ള കലാകാരിയാണ് ദേവിചന്ദന. യൂട്യൂബില്‍ ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ കൂടിയാണ് ദേവിചന്ദന.

ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ദേവിചന്ദന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് ദേവിചന്ദന പുതിയ വീഡിയോ പങ്കുവെക്കുന്നത്. ഓണത്തിന് പുതിയ വീഡിയോസ് ഒന്നും കണ്ടില്ലല്ലോ എന്നും എവിടെയാണെന്നും ചോദിച്ച് നിരവധി പേര്‍ സന്ദേശം അയച്ചിരുന്നു. ഒരു മാസമായി ആശുപത്രിയിലായിരുന്നുവെന്നും വലിയൊരു പ്രതിസന്ധി ഘട്ടം കടന്നാണ് ഇപ്പോള്‍ തിരിച്ചുവന്നതെന്നും താരം വെളിപ്പെടുത്തി.

Devi Chandana

ദേവിചന്ദനയുടെ വാക്കുകള്‍: ശ്വാസംമുട്ടല്‍ ആണെന്ന് കരുതി വെച്ചുകൊണ്ടിരുന്നു. പക്ഷേ ഹോസ്പിറ്റലില്‍ ചെന്ന് പരിശോധിച്ചപ്പോഴാണ് അത് ഹെപ്പറ്റൈറ്റിസ് എ ആണെന്ന് തിരിച്ചറിഞ്ഞത്. ഐസിയുവില്‍ ആയി. രണ്ടാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വീട്ടില്‍ തിരിച്ചെത്തിയത്.

കോവിഡ് വന്നപ്പോള്‍ അതാണ് ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടം എന്നാണ്. അതു കഴിഞ്ഞപ്പോള്‍ എച്ച്1എന്‍ 1 വന്നു. അപ്പോള്‍ വിചാരിച്ചത് കോവിഡ് എത്രയോ ഭേദമായിരുന്നു എന്നാണ്. ഹെപ്പറ്റൈറ്റിസ് എ വന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഗുണപാഠമായിരുന്നു. എല്ലാവരും ചോദിച്ചത്, ഇതെവിടുന്ന് കിട്ടി എന്നായിരുന്നു. വെള്ളത്തില്‍ നിന്നാണോ ഭക്ഷണത്തില്‍ നിന്നാണോ എന്നൊക്കെ ഒരുപാട് പേര്‍ ചോദിച്ചു.

ഞങ്ങള്‍ മൂന്നാറിന് ട്രിപ്പ് പോയി വന്ന് കഴിഞ്ഞ മാസം 26-ാം തീയതി രാത്രിയില്‍ അഡ്മിറ്റ് ആയതാണ്. അട്ട ചുരുണ്ടു കിടക്കുന്നതുപോലെയാണ് ബെഡില്‍ ചുരുണ്ട് കിടന്നത്. സംസാരം ഇല്ല, എഴുന്നേല്‍ക്കുന്നില്ല, ഭക്ഷണം കഴിക്കുന്നത് വളരെ കുറവ്. ഭക്ഷണം കഴിക്കാന്‍ വേണ്ടി എഴുന്നേല്‍ക്കുമ്പോള്‍ ഛര്‍ദ്ദിക്കും. അതുകൊണ്ട് ഭക്ഷണം കാണുമ്പോള്‍ തന്നെ പേടിയാണ്. ആകെ വല്ലാത്തൊരു അവസ്ഥയായിരുന്നു.

കണ്ണൊക്കെ മഞ്ഞ നിറമായി. ഈ അസുഖത്തെക്കുറിച്ച് അന്ന് വലിയ ധാരണയില്ലായിരുന്നു. മൂന്നാര്‍ ഒക്കെ പോയതുകൊണ്ട് തണുപ്പിന്റെയാണെന്ന് കരുതി. കോവിഡ് ഒക്കെ കഴിഞ്ഞതു കൊണ്ട് തണുപ്പത്ത് ചെറിയ ബുദ്ധിമുട്ടുകള്‍ വരാറുണ്ട്. എന്നാല്‍ സംഭവം അതൊന്നുമല്ലായിരുന്നു. ലിവര്‍ ബള്‍ജ് ചെയ്തതു കൊണ്ട് ശ്വാസംമുട്ടല്‍ വന്നതാണ്.

ഏറ്റവും സങ്കടം വന്നത് ഓണസമയത്ത് എന്റെ കുഞ്ഞുമക്കളുടെ അരങ്ങേറ്റം ഗുരുവായൂരില്‍ വച്ചിരിക്കുകയായിരുന്നു. അതിനു പോകാന്‍ പറ്റിയില്ല. പനച്ചിക്കാട് പോഗ്രാം ഉണ്ടായിരുന്നു. എണീക്കാന്‍ പോലും വയ്യായിരുന്നു. മൂന്നാഴ്ചയോളം ഫോണ്‍ കയ്യിലെടുത്തില്ല. ഒരുപാട് പേര് വിളിച്ച് പ്രാര്‍ത്ഥിച്ചു. എല്ലാവര്‍ക്കും നന്ദി.

രോഗം അറിയാതെ പോയതാണ് പ്രശ്‌നമായത്. ചിലരൊക്കെ വളരെ ലാഘവത്തോടെ ചോദിച്ചു. മഞ്ഞപ്പിത്തം അല്ലേ. അതിന് ഇത്ര മാത്രം കാര്യമാക്കേണ്ടതുണ്ടോ എന്ന് ചിലരൊക്കെ ചോദിച്ചു. അത്രയും കെയര്‍ എടുത്തതുകൊണ്ടാണ് ഇപ്പോള്‍ കുറഞ്ഞുവരുന്നത്.

പുറത്ത് ട്രാവല്‍ ചെയ്യുന്നവര്‍ വെള്ളവും ഭക്ഷണവും ഒക്കെ വളരെ ശ്രദ്ധിക്കണം. ആശുപത്രിയില്‍
ആശുപത്രിയില്‍ ചെന്നപ്പോഴാണ് അവര്‍ പറഞ്ഞത്. ഒരുപാട് കേസുകള്‍ വരുന്നുണ്ട്. ഹെപ്പറ്റൈറ്റിസ് ബി ഒക്കെ പോസിറ്റീവായി കോമയില്‍ പോയ കേസുകള്‍ ഉണ്ട്. വളരെ സൂക്ഷിക്കണം എല്ലാവരും. പ്രത്യേകിച്ച് സ്ട്രീറ്റ് ഫുഡ് കഴിക്കുന്നവര്‍. തിളപ്പിച്ച് ആറിച്ച വെള്ളം മാത്രം ഉപയോഗിക്കുക.

രണ്ടാഴ്ച ഭക്ഷണം കാണാന്‍ വയ്യായിരുന്നു. വെള്ളം കാണാന്‍ വയ്യ, കരിക്ക് കുടിച്ചാല്‍ പോലും ഛര്‍ദിക്കും. അങ്ങനെയൊരു സ്റ്റേജില്‍ നിന്നാണ് തിരിച്ച് ഇത്രയും എത്തിയത്. ഇത് വന്നു കഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്. ക്ലോസ് കോണ്‍ടാക്ട് വന്നാല്‍ ഇത് പകരും. റൂമിന്റെ പുറത്തൊക്കെ നോ വിസിറ്റേഴ്‌സ് എന്ന് പറഞ്ഞ് ഒട്ടിച്ചുവച്ചു. കോവിഡ് പോലെ തന്നെയായിരുന്നു. എല്ലാവരും ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കണം.

അമ്മയിലെ പുതിയ പാനലിലെ എല്ലാവരും അംഗങ്ങളും വിളിച്ചിരുന്നു. എല്ലാവരും പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് പറഞ്ഞു. കുഞ്ഞുങ്ങളുടെ അരങ്ങേറ്റമാണ് ഏറ്റവും ടെന്‍ഷന്‍ ആയത്. എല്ലാം മാറിപ്പോയി. എങ്കിലും അവരുടെ പേരന്‍സ് ഒക്കെ വിളിച്ച് ധൈര്യം തന്നു. അരങ്ങേറ്റം എപ്പോള്‍ വേണമെങ്കിലും നടത്താം എന്ന് പറഞ്ഞു. ഒരുപാട് പേര് പ്രാര്‍ത്ഥിച്ചു. ഈ കാലവും കടന്നു പോകും. വീണ്ടും ഞങ്ങള്‍ വരും.

ചെറിയ അശ്രദ്ധകൊണ്ടു പോലും രോഗം തിരിച്ചു വരാന്‍ സാധ്യതയുണ്ട്. എന്നെ സംബന്ധിച്ച് ഇതൊരു ട്രാജഡി തന്നെയായിരുന്നു. ലൈഫിലെ ചില പാഠങ്ങള്‍ ആണിത്. ഒരുപാട് ഓടി നടക്കുമ്പോള്‍ ബോഡിക്ക് റസ്റ്റ് വേണം. എല്ലാവര്‍ക്കും ബുദ്ധിമുട്ടുള്ള കാലം വരും. ഇതും കടന്നു പോകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+