Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്താണ് കലാഭവന്‍ മണിക്ക് സംഭവിച്ചത്? സിബിഐ തുറന്നുപറയണം, സിനിമയുടെ ക്ലൈമാക്‌സിന് പിന്നില്‍

കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം കലാപ്രേമികളെ ഞെട്ടിക്കുന്നതായിരുന്നു. മലയളാക്കര ഒന്നടങ്കം സങ്കടത്തോടെ കേട്ട വാര്‍ത്തയായിരുന്നു അത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അധികം വൈകാതെ തന്നെ നടന്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്താണ് കലാഭവന്‍ മണിക്ക് സംഭവിച്ചത്?

ഈ ചോദ്യം ഇന്നും ബാക്കിയാണ്. കേസ് പോലീസ് അന്വേഷിച്ചെങ്കിലും എവിടെയുമെത്തിയില്ല. പിന്നീട് ഹൈക്കോടതി ഇടപെട്ട് സിബിഐക്ക് വിട്ടു. സിബിഐ അന്വേഷണത്തിലും കാര്യമായ തുമ്പ് ലഭിച്ചില്ലെന്നാണ് വിവരം. പക്ഷേ, എന്താണ് സംഭവിച്ചതെന്ന് ചോദിക്കുകയാണ് സംവിധായകന്‍ വിനയന്‍....

മണിക്ക് സംഭവിച്ചത്

മണിക്ക് സംഭവിച്ചത്

എന്താണ് കലാഭവന്‍ മണിക്ക് സംഭവിച്ചത്. അന്വേഷണ സംഘം ഇക്കാര്യം തുറന്നുപറയണം. ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയുടെ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംവിധായകന്‍ വിനയന്‍ ഇങ്ങനെ ആവശ്യപ്പെട്ടത്. കലാഭവന്‍ മണിയുടെ കഥ പറയുന്ന ചിത്രമാണ് ചാലക്കുടിക്കാരന്‍ ചങ്ങാതി.

തന്റെ യുക്തിക്കനുസരിച്ച്

തന്റെ യുക്തിക്കനുസരിച്ച്

സിനിമയില്‍ നായകന്‍ കൊല്ലപ്പെടുകയാണ്. ക്ലൈമാക്‌സ് സംബന്ധിച്ച് എല്ലാവര്‍ക്കും സംശയമുണ്ടായിരുന്നു. സിബിഐ വിനയനെ വിളിച്ചുവരുത്തുകയും ചെയ്തു. എന്നാല്‍ തന്റെ യുക്തിക്കനുസരിച്ചാണ് അങ്ങനെ ചിത്രീകരിച്ചതെന്ന് വിനയന്‍ പറഞ്ഞു.

യാഥാര്‍ഥ്യം അറിയാന്‍

യാഥാര്‍ഥ്യം അറിയാന്‍

യാഥാര്‍ഥ്യം അറിയാന്‍ മണിയുടെ ആരാധകര്‍ക്ക് അവകാശമുണ്ട്. കേസ് അന്വേഷണം പൂര്‍ത്തിയാകാത്തതില്‍ വിഷമമുണ്ട്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിയുടെ ബന്ധുക്കള്‍ സിനിമ കണ്ടിട്ടില്ല. അവര്‍ക്ക് അതിന് സാധിക്കില്ലെന്നാണ് പറഞ്ഞതെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

മറ്റു ഭാഷകളിലേക്ക്

മറ്റു ഭാഷകളിലേക്ക്

സിനിമയില്‍ പാടാന്‍ മണിയുടെ സഹോദരന്‍ എത്തിയിരുന്നു. വിഷമം സഹിക്കാനാകാതെ അദ്ദേഹം തലകറങ്ങി വീണ സംഭവവുമുണ്ടായെന്ന് വിനയന്‍ പറഞ്ഞു. കന്നഡ, തമിഴ് ഭാഷകളില്‍ റിമേക്ക് ചെയ്യാനും ആലോചിക്കുന്നുണ്ടെന്നും വിയന്‍ പറഞ്ഞു. വളരെ വിഷമത്തോടെയാണ് ഓരോ രംഗവും അഭിനയിച്ച് തീര്‍ത്തതെന്ന് സിനിമയില്‍ മണിയുടെ പിതാവായി വേഷമിട്ട സലീം കുമാര്‍ പറഞ്ഞു.

സിബിഐ ചോദ്യം ചെയ്തു

സിബിഐ ചോദ്യം ചെയ്തു

സിബിഐ സംഘം സംവിധായകന്‍ വിനയനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. കലാഭവന്‍ മണിയുടെ ജീവതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന സിനിമയില്‍ മരണവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുകയാണ് സിബിഐയുടെ ലക്ഷ്യം.

മരണവും സിനിമയും

മരണവും സിനിമയും

തിരുവനന്തപുരം ഓഫീസില്‍ വിളിച്ചുവരുത്തിയാണ് വിനയന്റെ മൊഴിയെടുത്തത്. കലാഭവന്‍ മണിയുടെ മരണം കൊലപാതകമായിട്ടാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തെ ചര്‍ച്ചയായിരുന്നു. തനിക്ക് പറയാനുള്ളത് അന്വേഷണ സംഘത്തെ അറിയിക്കുമെന്ന് വിനയന്‍ പ്രതികരിക്കുകയുമുണ്ടായി. തൊട്ടുപിന്നാലെയാണ് വിനയന്റെ മൊഴി സിബിഐ എടുക്കുന്നത്.

രണ്ടര വര്‍ഷം പിന്നിട്ടു

രണ്ടര വര്‍ഷം പിന്നിട്ടു

തന്റെ യുക്തിക്കനുസരിച്ചാണ് ക്ലൈമാക്‌സ് ചിത്രീകരിച്ചതെന്ന് വിനയന്‍ പറയുന്നു. കലാഭവന്‍ മണിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു വിനയന്‍. മണിയുടെ ശ്രദ്ധേയമായ പല ചിത്രങ്ങളും വിനയന്‍ സംവിധാനം ചെയ്തതാണ്. 2016 മാര്‍ച്ചിലാണ് കലാഭവന്‍ മണി മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം രംഗത്തുവന്നിരുന്നു.

Recommended Video

cmsvideo
    കലാഭവന്‍ മണിയുടെ മരണം കൊലപാതകമോ? | Oneindia Malayalam
    സംശയം തീരാതെ ബന്ധുക്കള്‍

    സംശയം തീരാതെ ബന്ധുക്കള്‍

    കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ ആരോപിച്ചിരുന്നത്. വിഷമദ്യം അകത്ത് ചെന്നതാണ് മരണ കാരണമെന്ന് ലാബ് റിപ്പോര്‍ട്ട് വന്നിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ ലഭിച്ചില്ല. കേസ് അന്വേഷണം എവിടെയുമെത്തിയില്ല. തുടര്‍ന്നാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+