ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

അന്തിക്കള്ള് വിറ്റ് തുടങ്ങിയ ജീവിതം.. പൂമ്പാറ്റ സിനിക്ക് തട്ടിപ്പിന് കൂട്ടായി സാത്താൻ സേവയും!

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തൃശൂര്‍: പലരില്‍ നിന്നായി ലക്ഷക്കണക്കിന് പണവും സ്വര്‍ണവും തട്ടിയ കേസില്‍ അറസ്റ്റിലായിരിക്കുന്ന പൂമ്പാറ്റ സിനിയെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. നാക്ക് കൊണ്ട് ആളുകളെ വളച്ചെടുത്ത് പണം തട്ടി കോടീശ്വരിയായതാണ് പൂമ്പാറ്റ സിനി. വെറും പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള സിനിയുടെ തട്ടിപ്പില്‍ വീണത് വമ്പന്മാരടക്കമാണെന്നോര്‍ക്കുക. സിനിയുടെ ജീവിതം ദുരൂഹതകള്‍ നിറഞ്ഞതാണ്. സാത്താന്‍ സേവ അടക്കമുള്ളയുമായി പൂമ്പാറ്റ സിനിക്ക് ബന്ധമുണ്ടെന്നാണ് വാര്‍ത്തകള്‍.

  വമ്പൻ സ്രാവും മാഡവുമില്ല, സാക്ഷിയായി മഞ്ജുവില്ല.. ദിലീപിനെതിരെ തെളിവുണ്ടെന്ന് ആവർത്തിച്ച് പോലീസ്

  പല പേരുകൾ.. പല വേഷങ്ങൾ.. കേരളത്തെ ഞെട്ടിച്ച് പൂമ്പാറ്റ സിനി.. സരിതയൊക്കെ ചെറുത്!

  തുടക്കം അന്തിക്കള്ള് വിറ്റ്

  തുടക്കം അന്തിക്കള്ള് വിറ്റ്

  അന്തിക്കള്ള് വിറ്റാണ് സിനി ലാലു എന്ന യുവതി ആദ്യമൊക്കെ വയറ്റിപ്പിഴപ്പിന് വഴി കണ്ടെത്തിയിരുന്നത്. കള്ള് ചെത്തുകാരെ സോപ്പിട്ടാണ് തനിക്ക് വേണ്ട കള്ള് സംഘടിപ്പിക്കാറ്. പിന്നീട് ഒരു ചെത്തുകാരനുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. ആ ബന്ധത്തിലൊരു മകളും സിനിക്കുണ്ട്. ഭര്‍ത്താവ് മരിച്ച ശേഷം ജീവിക്കാന്‍ വേണ്ടി നടത്തിയ ചെറിയ തട്ടിപ്പുകളിലൂടെയാണ് സിനി ലാലു പൂമ്പാറ്റ സിനിയായി വളര്‍ന്നത്.

  തട്ടിപ്പുകളുടെ പെരുന്നാൾ

  തട്ടിപ്പുകളുടെ പെരുന്നാൾ

  തൃശൂരിലും എറണാകുളത്തുമെല്ലാമായി എണ്ണമറ്റ തട്ടിപ്പുകള്‍ നടത്തി കോടികളുണ്ടാക്കിയിട്ടുണ്ട് സിനി. റിയല്‍ എസ്റ്റേറ്റില്‍ വലിയൊരു പങ്ക് നിക്ഷേപം നടത്തിയിട്ടുണ്ട്. വന്‍കിട ഫ്‌ളാറ്റുകളിലും വില്ലകളിലുമാണ് സിനിയുടെ താമസം. വിലകൂടിയ ആഡംബര കാറില്‍ മാത്രമേ യാത്ര പതിവുള്ളൂ. മദ്യവും മയക്കുമരുന്നും കലര്‍ന്ന ജീവിതമായിരുന്നുവത്രേ സിനിയുടേത്.

  ലഹരിക്ക് അടിമ

  ലഹരിക്ക് അടിമ

  സിനിയുടെ കൊച്ചിയിലെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ പാന്‍ ഉല്‍പ്പന്നങ്ങളുടെ വലിയൊരു ശേഖരം കണ്ടെത്തിയിരുന്നു. വില്‍പ്പനയ്ക്കുള്ളതാവും എന്നാണ് പോലീസ് ആദ്യം കരുതിയത്. എന്നാല്‍ സിനി സ്ഥിരമായി പാനും മറ്റ് ലഹരി ഉത്പന്നങ്ങളും കഴിക്കുന്നയാളാണ്. എല്ലായ്‌പ്പോഴും വായില്‍ ഹാന്‍സ് ഉണ്ടാകുമത്രേ. വെള്ളമടിയുടെ കാര്യത്തിലും ഒട്ടും മോശമല്ല.

  ബ്ലൌസിൽ പാൻ പാക്കറ്റ്

  ബ്ലൌസിൽ പാൻ പാക്കറ്റ്

  പോലീസ് സ്‌റ്റേഷനില്‍ പൂമ്പാറ്റ സിനിയെ ദേഹപരിശോധന നടത്തിയപ്പോഴാണ് പോലീസ് ഞെട്ടിയത്. സിനിയുടെ ബ്ലൗസിനുള്ളില്‍ നിന്നും അരഡസനോളം പാന്‍ പാക്കറ്റുകളാണ് പോലീസിന് ലഭിച്ചത്. സൗന്ദര്യം മറയാക്കി ആയിരുന്നു സിനി നടത്തിയ തട്ടിപ്പുകളെല്ലാം. അതുകൊണ്ട് തന്നെ ബ്യൂട്ടിപാര്‍ലറിലെ സ്ഥിരം സന്ദര്‍ശക കൂടിയായിരുന്നു ഈ സ്ത്രീ.

  സൌന്ദര്യമാണ് ആയുധം

  സൌന്ദര്യമാണ് ആയുധം

  നഗരത്തിലെ വന്‍കിട ബ്യൂട്ടി പാര്‍ലറുകള്‍ ഇവരുടെ സ്ഥിരം കേന്ദ്രമായിരുന്നു. സൗന്ദര്യം നിലനിര്‍ത്തുന്നതിന് വേണ്ടി വില കൂടിയ മദ്യം മാത്രമേ പൂമ്പാറ്റ സിനി കഴിച്ചിരുന്നുള്ളൂ. പണം ചിലവഴിക്കുന്നതില്‍ ഒരു നിയന്ത്രണവും ഇവര്‍ക്കില്ലായിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സിനിയുടെ ഡ്രൈവറുടെ ശമ്പളം ഒരു ലക്ഷമാണത്രേ.

  ജോലിക്കാർക്ക് വൻ ശമ്പളം

  ജോലിക്കാർക്ക് വൻ ശമ്പളം

  തൃശൂരില്‍ ഓട്ടോ ഓടിച്ചിരുന്ന ആളാണ് ഇപ്പോള്‍ സിനിയുടെ ഡ്രൈവര്‍. ഒരു വര്‍ഷമായി സിനിക്കൊപ്പം ജോലി നോക്കുന്നു. ഓട്ടോ ഡ്രൈവര്‍മാരുടേത് പോലെ വെയില്‍ കൊണ്ട ലക്ഷണമൊന്നും ഇല്ലല്ലോ എന്ന് പോലീസ് ഇയാളോട് ചോദിച്ചു. എല്ലായ്‌പ്പോഴും എസിയിലാണ് എന്നായിരുന്നുവത്രേ മറുപടി. ഡ്രൈവര്‍ക്ക് മാത്രമല്ല, വീട്ടിലെ ജോലിക്കാര്‍ക്കും കനത്ത ശമ്പളമാണ് സിനി കൊടുത്തിരുന്നു.

  തട്ടിപ്പ് പുറത്ത് പറയാതിരിക്കാൻ

  തട്ടിപ്പ് പുറത്ത് പറയാതിരിക്കാൻ

  സിനിയും കൂട്ടരും തട്ടിപ്പുകാരാണെന്ന് ഡ്രൈവര്‍ക്കും വീട്ടിലെ മറ്റ് ജോലിക്കാര്‍ക്കും അറിയാം. ഈ വിവരം പുറത്ത് പറയാതിരിക്കാനാണേ്രത ജോലിക്കാരെ വന്‍ ശമ്പളം നല്‍കി പോറ്റുന്നത്. തീര്‍ന്നില്ല. പൂമ്പാറ്റ സിനിയെക്കുറിച്ചുള്ള ഏറ്റവും ദുരൂഹമായ കാര്യം അവര്‍ ചാത്തന്‍ സേവ ചെയ്തിരുന്നുവെന്ന സൂചനയാണ്.

  പിടിക്കപ്പെടാതിരിക്കാൻ സാത്താൻ സേവ

  പിടിക്കപ്പെടാതിരിക്കാൻ സാത്താൻ സേവ

  തങ്ങള്‍ നടത്തുന്ന തട്ടിപ്പ് പൊളിയാതിരിക്കാനും പോലീസിന്റെ പിടിയില്‍ അകപ്പെടാതിരിക്കാനും വേണ്ടി മാസം തോറും പൂമ്പാറ്റ സിനി ചാത്തന്‍ സേവ നടത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ താമസിക്കുന്ന വീടുകളിലെ മുറികളില്‍ സ്വന്തമായി ചെറിയ ക്ഷേത്രം നിര്‍മ്മിക്കുകയും ചാത്താന്‍ സേവയും പൂജയും നടത്തുകയും ചെയ്യുക പതിവായിരുന്നുവെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

   ആത്മഹത്യയ്ക്ക് പിന്നിലും

  ആത്മഹത്യയ്ക്ക് പിന്നിലും

  വ്യക്തി ജീവിതം പോലെ പൂമ്പാറ്റ സിനിയുടെ തട്ടിപ്പുകളും വ്യത്യസ്തമാണ്. ആലപ്പുഴയിലെ റിസോര്‍ട്ട് ഉടമയെ വലയിലാക്കിയ സിനി ഇയാള്‍ക്കൊപ്പം നഗ്നചിത്രങ്ങള്‍ പകര്‍ത്തി. ഈ ചിത്രം കാട്ടി സിനിയുടെ കൂട്ടാളികള്‍ ഇയാളില്‍ നിന്നും ലക്ഷങ്ങള്‍ പിടുങ്ങി. പലപ്പോഴായി കൈക്കലാക്കിയത് 50 ലക്ഷത്തോളം വരുമത്രേ. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു. മരിക്കുമ്പോഴും പണി തന്നത് സിനി തന്നെയാണ് എന്ന് ഇയാള്‍ അറിഞ്ഞിരുന്നില്ലത്രേ.

  തട്ടിയത് ലക്ഷങ്ങൾ

  തട്ടിയത് ലക്ഷങ്ങൾ

  കാണാന്‍ തെറ്റില്ലാത്തതും വാചകമടിയിലെ മിടുക്കുമാണ് സിനിക്ക് തട്ടിപ്പ് എളുപ്പമാക്കിയത്. തൃശൂരിലെ പ്രമുഖ ജ്വല്ലറി ഉടമയുടെ 17 ലക്ഷമാണ് ഒറ്റയടിക്ക് പൂമ്പാറ്റ സിനി തട്ടിയെടുത്തത്.എറണാകുളത്തെ ജ്വല്ലറി ഉടമയ്ക്ക് പോയത് 95 പവന്‍ സ്വര്‍ണമാണ്.വനിതാ പോലീസ് ആണെന്നും മകളുടെ വിവാഹമാണ് എന്നും പറഞ്ഞാണ് 95 പവന്‍ സ്വര്‍ണം സിനി തട്ടിയെടുത്തത്. തൃശൂരിലെ ജ്വല്ലറിയില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥയാണ് എന്ന് പറഞ്ഞ് 16 ലക്ഷത്തിന്റെ സ്വര്‍ണം തട്ടി.

  തട്ടിപ്പ് പല വിധം

  തട്ടിപ്പ് പല വിധം

  കോടികൾ വിലയുള്ള പുരാതനമായ നടരാജ വിഗ്രഹം എന്ന് വിശ്വസിപ്പിച്ച് പലരില്‍ നിന്നായി തട്ടിയത് 30 ലക്ഷമാണ്. ഇതേ വഴിയില്‍ കോടികള്‍ മൂല്യമുള്ള ഗണപതി വിഗ്രഹമെന്ന് വിശ്വസിപ്പിച്ച് തട്ടിയത് 11 ലക്ഷത്തോളമാണ്. നെടുമ്പാശ്ശേരി വഴി നികുതി വെട്ടിച്ച് എത്തുന്ന സ്വര്‍ണം വില കുറച്ച് നല്‍കാം എന്ന് പറഞ്ഞ് പലരില്‍ നിന്നും തട്ടിയെടുത്തത് 25 ലക്ഷം. സ്ഥലം വില്‍ക്കാനുണ്ടെന്നും ആലുവ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഭാര്യയെന്നും പറഞ്ഞ് തട്ടിയെടുത്തത് 15 ലക്ഷം.

  പലനാൾ കള്ളൻ പിടിയിൽ

  പലനാൾ കള്ളൻ പിടിയിൽ

  എല്ലാ തട്ടിപ്പുകളും സിനിയാണ് ആസൂത്രണം ചെയ്തിരുന്നത്. സിനിയ്ക്ക് കൂട്ടായി തൃശൂര്‍ സ്വദേശി ബിജുവും അരിമ്പൂര്‍ സ്വദേശി ജോസുമുണ്ട്. ശ്രീജ, ശാലിനി, ഗായതി, മേഴ്‌സി എന്നിങ്ങനെ പല പേരുകളിലായിരുന്നു സിനി ആളുകളെ സമീപിച്ചിരുന്നത്. ആഡംബര കാറിലെ യാത്രയും വിലകൂടിയ വേഷവുമൊക്കെയാവുമ്പോൾ സ്വാഭാവികമായും ആരും സിനിയെ സംശയിച്ചിരുന്നില്ല. ഒടുക്കം തൃശൂരിലെ ജ്വല്ലറി ഉടമയിൽ നിന്നും പണവും സ്വർണവും തട്ടിയ കേസിലാണ് സിനിയും കൂട്ടാളികളും പോലീസ് പിടിയിലായിരിക്കുന്നത്.

  English summary
  Poombata Sini's life is very much mysterious, says reports

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more