Get Updates
Get notified of breaking news, exclusive insights, and must-see stories!

നാദാപുരം പീഡനം; പ്രതികളെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ വാരിയെറിയുന്നു

കോഴിക്കോട്: നാദാപുരം പാറക്കടവ് ദാറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ നാലരവയസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസ് അട്ടിമറിക്കാന്‍ പിന്നണിയില്‍ തിരക്കിട്ടശ്രമം നടക്കുന്നതായി റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടവരെയും പണം നല്‍കി സ്വാധീനിക്കാനാണ് ഒരുസംഘം രംഗത്തിറങ്ങിയിരിക്കുന്നതെന്നാണ് വിവരം. പീഡനത്തിന് ഇരയായ കുട്ടിയുടെ മാതാപിതാക്കളെ പണം നല്‍കിയും ഭീഷണിപ്പെടുത്തിയും ഒതുക്കാനും ശ്രമം നടക്കുന്നുണ്ട്.

പ്രതികള്‍ക്കുവേണ്ടി ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് പണവുമായി പോലീസിനെ സമീപിച്ചതായി നാട്ടുകാരില്‍ ചിലര്‍ ആരോപിക്കുന്നു. പെണ്‍കുട്ടിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ പേരോട് സഖാഫിക്കെതിരെ കേസെടുത്ത് അറസ്റ്റുമായി മുന്നോട്ട് പോകരുതെന്നും നേതാവ് അഭ്യര്‍ത്ഥിച്ചിരുന്നു. ചില പോലീസുകാര്‍ പ്രതിഭാഗത്തെ സഹായിക്കുന്ന നിലപാട് കൈക്കൊണ്ടതായും ആരോപണമുണ്ട്.

womam-abuse

അന്വേഷണ ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ണായക രേഖകള്‍ ചോര്‍ത്തി സ്‌കൂള്‍ മാനേജ്‌മെന്റിന് എത്തിച്ച പോലീസുകാരനെതിരെ അന്വേഷണം നടത്തിയേക്കും. നേരത്തെ കേസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ബസ് ക്ലീനര്‍ മുനീറിന്റെ കുറ്റസമ്മത മൊഴി അടക്കമുള്ള നിര്‍ണായക വിവരങ്ങളാണ് ഇയാള്‍ പ്രതിഭാഗത്തിനും സ്‌കൂള്‍ മാനേജ്‌മെന്റിനും ചോര്‍ത്തി നല്‍കിയത്.

നിലവില്‍ പിടിയിലായ വിദ്യാര്‍ത്ഥികളെ പ്രതിസ്ഥാനത്തുനിന്നും നീക്കി ബസ് ക്ലീനറെ പ്രതിയാക്കാനും ഗൂഢാലോചന നടത്തിയിരുന്നു. ക്ലീനറെ സ്വാധീനിച്ച് പ്രതിയാക്കാനാണ് ആദ്യം ശ്രമിച്ചിരുന്നതെങ്കിലും വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിപ്പെടുത്തിയതായും ക്ലീനര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഉന്നത രാഷ്ടീയ നേതാക്കളുമായി അടുത്തബന്ധമുള്ളവരാണ് പ്രതികളായ വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+