നടി ആക്രമിക്കപ്പെട്ട സംഭവം: കലാഭവന്‍ മണിയെ ഫോണില്‍ വിളിച്ച് നാദിര്‍ഷ..!!

  • By: Anamika
Subscribe to Oneindia Malayalam

കോഴിക്കോട്: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്നതായാണ് സൂചനകള്‍. കൂടുതല്‍ പേരെ പോലീസ് ചോദ്യം ചെയ്യുമെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നുമാണ് അറിയുന്നത്. കേസില്‍ സംശയത്തിന്റെ മുനയിലുള്ളത് നടന്‍ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും ആണെന്നിരിക്കേ ഇരുവരേയും വീണ്ടും ചോദ്യം ചെയ്‌തേക്കുമെന്നും സൂചനയുണ്ട്. അതിനിടെ നാദിര്‍ഷയുടെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. അന്തരിച്ച നടന്‍ കലാഭവന്‍ മണിയെക്കുറിച്ചുള്ളതാണ് നാദിര്‍ഷയുടെ പോസ്റ്റ്.

nadirsha

നാദിര്‍ഷ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ഞാന്‍ ഇന്ന് ഒന്നും ഓര്‍ക്കാതെ, എന്റെ പ്രിയസുഹൃത്ത് കലാഭവന്‍ മണിയുടെ ഫോണിലേക്ക് വെറുതേ വിളിച്ച് നോക്കി. അവന്‍ ഉണ്ടായിരുന്നെങ്കില്‍ ഞങ്ങളുടെ നിരപരാധിത്വം തെളിയിക്കുവാന്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നേനെ. മിസ് യു ഡാ. ദിലീപിന്റേയും നാദിര്‍ഷയുടേയും അടുത്ത സുഹൃത്തായിരുന്നു കലാഭവന്‍ മണി. മിമിക്രി കാലഘട്ടം മുതലുള്ള ബന്ധമാണ് ഇവരുടേത്. നാദിര്‍ഷയുടേയും ദിലീപിന്റേയും മറ്റൊരു ഉറ്റ സുഹൃത്തായ സലീം കുമാര്‍ ദിലീപിന് വേണ്ടി രംഗത്ത് വന്നതും ആക്രമിക്കപ്പെട്ട നടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടതും വന്‍ വിവാദമായിരുന്നു. പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞാണ് സലിം കുമാർ തടിയൂരിയത്. 

നാദിർഷയുടെ ഫേസ്ബുക്ക് പോസ്റ്റ്

English summary
Nadirsha's facebook post remembering actor Kalabhavan Mani.
Please Wait while comments are loading...