കേദല്‍ അപകടനില പിന്നിട്ടു, മരുന്നുകളോട് പ്രതികരിച്ചുവെന്ന് ഡോക്ടര്‍മാര്‍, സെല്ലില്ലേക്ക് മാറ്റി

  • Written By: Vaisakhan
Subscribe to Oneindia Malayalam

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സന്‍ രാജ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു. ജയിലില്‍ വച്ച് ഭക്ഷണം കഴിക്കുന്നതിനിടെയാണ് അപസ്മാര ബാധയെ തുടര്‍ന്ന് ശ്വാസനാളത്തില്‍ ഭക്ഷണം കുരുങ്ങി കേഡലിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ ഘട്ടത്തില്‍ മരുന്നുകളൊന്നും ഫലം കണ്ടിരുന്നില്ല.

1

അബോധാവസ്ഥയിലായിരുന്നു കേഡലിന് ന്യൂമോണിയ ബാധ കൂടി വന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നായിരുന്നു കരുതിയിരുന്നത്. ഡോക്ടര്‍മാരുടെ തീവ്രമായ പരിചരണത്തിലൂടെയാണ് കേഡലിന് മരുന്നുകളോട് പ്രതികരിക്കാനായത്. കേദലിന് നന്നായി മാറ്റമുണ്ടായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് കേഡലിനെ ആശുപത്രിയിലെ പ്രത്യേക സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ഇയാള്‍ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

2

ഭക്ഷണത്തോട് അമിത ആസക്തിയാണ് കേഡലിനുള്ളതെന്ന് ജയില്‍ ജീവനക്കാര്‍ പറയുന്നു. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനായിരുന്നു ഇയാള്‍ വീട്ടില്‍ കൂട്ടക്കൊലപാതകം നടത്തിയത്. പിതാവ്, മാതാവ്, സഹോദരി, ബന്ധുവായി സ്ത്രീ എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. ആസ്ട്രല്‍ പ്രൊജക്ഷന്റെ പരീക്ഷണത്തിന് വേണ്ടിയാണ് കൊലപാതകമെന്നായിരുന്നു കേഡലിന്റെ മൊഴി. പിന്നീട് കുടുംബപ്രശ്‌നമാണ് ഇതിനിടയാക്കിയതെന്ന് പറയുകയും ചെയ്തു. ഇയാള്‍ക്ക് മാനസിക രോഗമുള്ളതായി പോലീസ് പറഞ്ഞിരുന്നു. ജയിലില്‍ ആരോടും സംസാരിക്കാത്ത പ്രകൃതമാണ് ഇയാള്‍ക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

English summary
nandankodu murder case culprit kedal recovering from death

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്