Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ ലവ് ജിഹാദിനൊപ്പം നാർക്കോട്ടിക് ജിഹാദും;സഹായം നൽകാൻ പ്രത്യേക സംഘമെന്ന് പാലാ ബിഷപ്പ്

തിരുവനന്തപുരം; കേരളത്തിൽ ലവ് ജിഹാദിനൊപ്പം തന്നെ നർക്കോട്ടിക്ക് ജിഹാദും നടക്കുന്നുണ്ടെന്ന് പാലാ രൂപതാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്.ഇതിന് സഹായം നൽകാൻ കേരളത്തിൽ പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നും ബിഷപ്പ് മാർ ജോസഫ് ആരോപിച്ചു. കുറവിലങ്ങാട് പള്ളിയിലെ തിരുനാളുമായി ബന്ധപ്പെട്ടുള്ള പ്രസംഗത്തിലാണ് ബിഷപ്പിന്റെ വിവാദ പ്രസംഗം.

കേരളത്തിൽ യുവജനങ്ങൾക്കിടയിൽ മറ്റൊരു കാലത്തും നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രശ്‌നങ്ങളും പ്രതിസന്ധികളും കൂടിവരികയാണ്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ രണ്ടു കാര്യങ്ങളാണ് ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദും. ലക്ഷ്യം സാധിക്കുന്നതിന് വേണ്ടി ഒരു വ്യക്തി നടത്തുന്ന തീവ്ര പരിശ്രമത്തിനേയാണ് ജിഹാദ് എന്ന് പറയുന്നത്. കേരളം തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമായി മാറുന്നതായും തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകള്‍ ഇവിടെയ ഉണ്ടെന്നും മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റ പറഞ്ഞിട്ടുണ്ട്, ബിഷപ്പ് പറയുന്നു.

pala-1631174036.jpg -Properties

ലോകത്തില്‍ നീതിയും സമാധാനവും ഇസ്ലാം മതവും സ്ഥാപിക്കാന്‍ യുദ്ധവും സമരവുമൊക്കെ ചെയ്യണമെന്ന തീവ്രവാദമാണ് ചുരുക്കം ചില ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്നത്. വര്‍ഗീയതയും വിദ്വേഷവും വെറുപ്പും മതസ്പര്‍ദ്ധയും അസഹിഷ്ണുതയും വളര്‍ത്താന്‍ ശ്രമിക്കുന്ന ജിഹാദി തീവ്രവാദികള്‍ ലോകമെമ്പാടും ഉണ്ട്. കേരളത്തിലും ഉണ്ട്. ജനാധിപത്യ രാജ്യത്ത് ആയുധമെടുത്ത് മറ്റ് മതസ്തരെ നശിപ്പിക്കുക എളുപ്പമല്ലെന്ന തിരിച്ചറിവിൽ ജിഹാദികൾ ആരും എളുപ്പത്തിൽ തിരിച്ചറിയാത്ത മറ്റ് മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ജിഹാദികളുടെ കാഴ്ചപ്പാടിൽ അമുസ്ലീങ്ങൾ നശിപ്പിക്കപ്പെടേണ്ടവരാണ്. അതിനായി അവര് ഉപയോഗിക്കുന്ന മാർഗമാണ് ലൗ ജിഹാദും നർക്കോട്ടിക്ക് ജിഹാദും.

ദുരുപയോ​ഗിക്കുക, മതം മാറ്റുക, തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോ​ഗിക്കുക, വിശ്വാസ ത്യാ​ഗം ചെയ്യിക്കുക, സാമ്പത്തിക നേട്ടം ഉണ്ടാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ നേടാനാണ് മറ്റു മതത്തിൽ പെട്ട പെൺകുട്ടികളെ പ്രണയിച്ചോ മറ്റു മാർ​ഗങ്ങളിലൂടെയോ ജിഹാദികൾ വശത്താക്കുന്നത്. കേരളത്തിൽ ക്രിസ്ത്യൻ മതത്തലും ഹിന്ദു മതത്തിലും ഉള്ള ചില പെൺകുട്ടികൾ എങ്ങവെ തീവ്രവാദ ക്യാമ്പുകളുടെ ഭാഗമായി എന്നത് ഗൗരവതരമായി പഠിക്കേണ്ട വിഷയമാണ്.

പെൺകുട്ടികളെ വശത്താക്കാൻ വിദഗ്ദ പരിശീലനം നേടിയവരാണ് ജിഹാദികൾ.കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് പറയുന്ന രാഷ്ട്രീയക്കാരെല്ലാം കണ്ണടച്ച് ഇരുട്ടാക്കാൻ ശ്രമിക്കുകയാണ്. അതിന് ശ്രമിക്കുന്ന സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ,മാധ്യമ പ്രവർത്തകർക്ക് അവരുടേതായ നിക്ഷിപ്ത താത്പര്യമുണ്ടെന്നും ബിഷപ് ആരോപിച്ചു.

അമുസ്ലീങ്ങളായ യുവാക്കളെ മയക്കുമരുന്നിന് അടിമയാക്കി ജീവിതം നശിപ്പിക്കുന്ന രീതിയിലാണ് നർക്കോട്ടിക്സ് ജിഹാദ്. വർധിച്ചുവരുന്ന കഞ്ചാവ്,മയക്കുമരുന്ന് കച്ചവടങ്ങൾ ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്. തീവ്ര നിലപാട് പുലർത്തു്ന്ന ജിഹാദികൾ നടത്തുന്ന ഹോട്ടലുകളും, ഐസ്ക്രീ പാർലറും മറ്റും കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന്, കഞ്ചാവ് വിൽപ്പനകൾ നടത്തുകയും യുവാക്കളെ വഴിതെറ്റിക്കുകയും ചെയ്യുന്നതെന്നും ബിഷപ്പ് ആരോപിച്ചു.

അതേസമയം ബിഷപ്പിന്റെ പ്രസംഗത്തിനെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ലൗ ജിഹാദ്, നാര്‍കോട്ടിക് ജിഹാദ് ആരോപണത്തിന്റെ തെളിവുകള്‍ പാലാ ബിഷപ്പ് വെളിപ്പെടുത്തണമെന്ന് ഇ.കെ സമസ്ത ആവശ്യപ്പെട്ടു. 'ലൗ ജിഹാദ്, നാർകോട്ടിക് ജിഹാദ് ആരോപണത്തിൻ്റെ തെളിവുകൾ പാലാ ബിഷപ്പ് വെളിപ്പെടുത്തണം. അതിന് കഴിയില്ലെങ്കിൽ അദ്ദേഹം നാർകോട്ടിക് അടിച്ചതെവിടെ നിന്നെന്ന് തുറന്നു പറയണം. രണ്ടും നടക്കില്ലെങ്കിൽ ഈ വിഷ സർപ്പത്തെ പിടിച്ച് കൂട്ടിലടക്കണം',ഇകെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍ പറഞ്ഞു.

Recommended Video

cmsvideo
    കേരളം; ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദുമുണ്ടെന്ന ആരോപണവുമായി പാലാ രൂപത

    പാലാ ബിഷപ്പിന്‍റെ പ്രസ്താവന സമൂഹത്തിൽ സ്പർധയുണ്ടാക്കാനുള്ള ശ്രമമാണെന്ന്​ അതിരൂപത സംരക്ഷണ സമിതി വക്താവ് ഷൈജു ആന്‍റണി പ്രതികരിച്ചു. ലൗ ജിഹാദ്​ പൊളിഞ്ഞപ്പോൾ ക്രിസംഘികൾക്ക് പുതിയ​ ഒരൂ ചൂണ്ടയിട്ട്​ കൊടുക്കുകയാണ് ബിഷപ്പ്​. ഇക്കാര്യത്തിൽ സർക്കാർ മിണ്ടാതിരിക്കുന്നത് അപകടമാണെന്നും ഷൈജു കുറ്റപ്പെടുത്തി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+