കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് പുണ്യം: മോഡി

  • By Aswathi
Google Oneindia Malayalam News

കൊല്ലം: മാതാ അമൃതാനന്ദമയി ലോകത്തിലെ അമൃതധാരയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി. മനഷ്യ സേവനത്തിന് സര്‍ക്കാര്‍ എന്താണോ ചെയ്യുന്നത് അതാണ് അമ്മയും ചെയ്യുന്നത്. മുഖ്യമന്ത്രിയോ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയോ ആയല്ല, മറിച്ച് അമ്മയുടെ ഭക്തനായാണ് താന്‍ അമൃതപുരിയിലെത്തിയതെന്നും മോഡി പറഞ്ഞു.

മാതാ അമൃതാനന്ദജമയിയുടെ അറുപതാം പിറന്നാളിന്റെ ഭാഗമായി അമൃതപുരിയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി. അമൃതാനന്ദമയിയുടെ കാലത്ത് ജീവിക്കാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണ്. ഇന്ത്യയുടെ നല്ല നാളെയ്ക്കുള്ള ശിലാസ്ഥാപനമാണ് ഈ പിറന്നാള്‍. ഭാരതത്തിന്റെ ഭവ്യമായ ദൗത്ത്യത്തിന്റെ പരമ്പരയുടെ ഭാഗമാണ് അമ്മ. അധ്യാത്മികതയില്‍ മാത്രം ഒതുക്കി നിര്‍ത്തിയാലും അമ്മയുടെ പ്രാധാന്യം കുറയുന്നില്ല-മോഡി പറഞ്ഞു.

മലയാളത്തിലാണ് മോഡി പ്രസംഗം ആരംഭിച്ചത്. രാവിലെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് ശേഷം കവടിയാര്‍ കൊട്ടാരത്തില്‍ ഉത്രാടം തിരുന്നാള്‍ മാര്‍ത്താണ്ഡ വര്‍മ്മയെയും സന്ദര്‍ശിച്ചു. പരസ്പരം ഉപഹാരങ്ങല്‍ കൈമാറിയും കുടുംബാംഗങ്ങള്‍ക്കൊപ്പം ഫോട്ടോകളെടുത്തും ഏകദേശം അരമണിക്കൂര്‍ അവിടെ തങ്ങിയതിന് ശേഷമാണ് മോഡി അമൃതാപുരിയിലേയ്ക്ക് പുറപ്പെട്ടത്.

അനന്തന്റെ ചിത്രം

അനന്തന്റെ ചിത്രം

തിരുവനന്തപുരം കവടിയാല്‍ കൊട്ടാരത്തിലെത്തിയ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയ്ക്ക് പത്മനാഭസ്വാമിയുടെ ചിത്രം നല്‍കുന്നു

രാജാവിന്റെ സ്വീകരണം

രാജാവിന്റെ സ്വീകരണം

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ തിരുവിതാംകൂര്‍ രാജാവ് മാര്‍ത്താണ്ഡ വര്‍മ സ്വീകരിക്കുന്നു.

രാജകൊട്ടാരത്തില്‍

രാജകൊട്ടാരത്തില്‍

നരേന്ദ്രമോഡി രാജകുടുംബാംഗങ്ങളോടൊപ്പം

ജനനായകനും രാജാവും

ജനനായകനും രാജാവും

മോഡി മാര്‍ത്താണ്ഡ വര്‍മ്മ രാജാവുമായി ചര്‍ച്ച നടത്തുന്നു

 സമ്മാനം

സമ്മാനം

മോഡിയ്ക്ക് സമ്മാനമായി പുസ്തകം നല്‍കുന്നു.

മോഡിയെത്തുന്നു

മോഡിയെത്തുന്നു

മോഡി ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെത്തുന്നു

പ്രാര്‍ത്ഥന

പ്രാര്‍ത്ഥന

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ മോഡി പ്രാര്‍ത്ഥിക്കുന്നു

തിരുവനന്തപുരത്ത്

തിരുവനന്തപുരത്ത്

27ന് വൈകിട്ട് 7.30ഓടെയാണ് മോഡി പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരത്തെത്തിയത്.

ലോകസഭാ തിരഞ്ഞെടുപ്പ്

ലോകസഭാ തിരഞ്ഞെടുപ്പ്

മസ്‌ക്കറ്റ് റോഡില്‍ നടന്ന ബിജെപി ഭാരവാഹികളുടെ യോഗത്തില്‍ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളാണ് ചര്‍ച്ച ചെയ്തത്.

അമൃതാനന്ദമായി

അമൃതാനന്ദമായി

മാതാ അമൃതാനന്ദമയിയുടെ അറുപാതാം പിറന്നാളാഘോഷത്തിന് വേണ്ടിയാണ് മോഡി കേരളത്തിലെത്തിയത്.

മടക്കം

മടക്കം

രണ്ട് ദിവസത്തെ കേരള സന്ദര്‍ശനത്തിന് ശേഷം 26ന് ഉച്ചയോടെ മോഡി മടങ്ങും.

English summary
BJP's prime ministerial candidate Narendra Modi addressed the 60th birthday celebrations of spiritual leader and humanitarian Mata Amritanandamayi Devi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X