തിരഞ്ഞെടുപ്പ് ഫലം 
മധ്യപ്രദേശ് - 230
PartyLW
CONG1150
BJP1051
IND40
OTH50
രാജസ്ഥാൻ - 199
PartyLW
CONG7822
BJP5815
IND93
OTH86
ഛത്തീസ്ഗഡ് - 90
PartyLW
CONG5114
BJP143
BSP+71
OTH00
തെലങ്കാന - 119
PartyLW
TRS483
TDP, CONG+318
AIMIM07
OTH13
മിസോറാം - 40
PartyLW
MNF026
IND08
CONG05
OTH01
 • search

ജനങ്ങളെ നെട്ടോട്ടമോടിച്ച പ്രധാനമന്ത്രി; മോദിയെ കൊട്ടി പ്രതിപക്ഷം; നവംബര്‍ എട്ട് 'ഫൂള്‍സ് ഡേ'

 • By Ashif
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കോഴിക്കോട്: നോട്ട് നിരോധനത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ അതുമൂലമുണ്ടായ പ്രതിസന്ധികള്‍ ഓര്‍മിപ്പിക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സോഷ്യല്‍ മീഡിയയില്‍ കൊണ്ടുപിടിച്ച തമാശകളും അനുകൂല-പ്രതികൂല പ്രചാരണങ്ങളും നടക്കുന്നു. ഈ വേളയില്‍ അന്ന്, അതായത് 2016 നവംബര്‍ എട്ടിലെ സാഹചര്യം ഓര്‍ക്കുകയാണിവിടെ. പിന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെ ആഘോഷങ്ങളും...

  വാട്‌സ്ആപ്പ് വഴി പുരുഷനെ തേടുന്ന വീട്ടമ്മ; കുളിച്ചൊരുങ്ങി 17 കാരികള്‍!! കൂട്ടുനിന്ന് മാതാവ്

  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രതീക്ഷിത പ്രഖ്യാപനം ഉടനെയുണ്ടാകുമെന്ന് സൂചനകള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നു. രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന അടുത്ത വിവരം വരുന്നു. കേന്ദ്ര മന്ത്രിസഭ ചേരുന്നു. രാത്രി എട്ടുമണിക്ക് തന്നെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തു. 2016 നവംബര്‍ എട്ട് സംഭവ ബഹുലമായിരുന്നു. നോട്ട് നിരോധനം പ്രഖ്യാപിച്ചു.

  കോടികള്‍ കൈയില്‍ വച്ചവര്‍

  കോടികള്‍ കൈയില്‍ വച്ചവര്‍

  1000, 500 രൂപാ നോട്ടുകള്‍ അസാധുവാക്കി. അതുവരെ കോടികള്‍ കൈയില്‍ വച്ചവരുടെ നെഞ്ച് തകര്‍ന്നു. പലരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു. കുറച്ചുദിവസം കഴിഞ്ഞാല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന് ചില സമാധാനിച്ചു. ഒരു വര്‍ഷം പിന്നിടുമ്പോള്‍ നവംബര്‍ എട്ടിന് കോലം മാറിയിരിക്കുന്നു. ഇന്ന് വ്യത്യസ്ത പേരിലാണ് ഈ ദിവസം അറിയപ്പെടുന്നത്.

  വിവരം കാട്ടുതീ പോലെ

  വിവരം കാട്ടുതീ പോലെ

  2016 നവംബര്‍ എട്ടിന് രാത്രി മോദി നോട്ട് നിരോധനം പ്രഖ്യാപിച്ചു. വിവരം കാട്ടുതീ പോലെ രാജ്യമൊട്ടുക്കും വ്യാപിച്ചു. അതുവരെ ഈ നോട്ടുകള്‍ സ്വീകരിച്ച കടയുടമകള്‍ വരെ വാങ്ങാന്‍ മടിച്ചു. നൂറ് രൂപ തന്നേക്കൂ, 500 വേണ്ട അതായിരുന്നു എല്ലായിടത്തും മറുപടി. ഈ നോട്ടുകള്‍ എന്തു ചെയ്യുമെന്ന് ചോദിച്ച് പ്രശ്‌നമുണ്ടാക്കിയവര്‍ നിരവധി.

  നോട്ട് മാറല്‍

  നോട്ട് മാറല്‍

  ബാങ്കുകളില്‍ നോട്ട് മാറല്‍ മാമാങ്കമായിരുന്നു പിന്നീട്. ക്യൂ നിന്ന് തലകറങ്ങി വീണ വാര്‍ത്തകള്‍ ഒന്നിനു പിറകെ ഒന്നായി വന്നു തുടങ്ങി. മോദിക്കെതിരേ മനമുരുകിയവരും കുറവല്ലായിരുന്നു. എന്നാല്‍ 50 ദിവസത്തെ ഇടവേള കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവിനകം കൈയിലുള്ള 1000, 500 രൂപാ നോട്ടുകള്‍ മാറിയെടുക്കാന്‍ അവസരം നല്‍കി. അതോടെ എല്ലാവരും ബാങ്കിലേക്ക് ഓടി. പക്ഷേ, അവിടെ പണില്ലാത്തത് വിനയായി.

  തലയില്‍ കൈ വച്ചു

  തലയില്‍ കൈ വച്ചു

  പുതിയ നോട്ടുകള്‍ മതിയായ അളവില്‍ ബാങ്കുകളില്‍ എത്തിയില്ല. മിക്ക ബാങ്കുകളും ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തി. എന്നിട്ടും ആളുകളും ക്യൂവും കുറഞ്ഞില്ല. പിന്നീട് എത്തിയതാകട്ടെ 2000 ത്തിന്റെ നോട്ടും. ജനം തലയില്‍ കൈ വച്ചു. ചില്ലറ ആവശ്യത്തിന് എന്തു ചെയ്യുമെന്ന് ജനം ഒന്നടങ്കം ചോദിച്ചു.

  തിരിച്ചെത്തിയ നോട്ട്

  തിരിച്ചെത്തിയ നോട്ട്

  കിട്ടിയ 2000 കൊണ്ട് ജനങ്ങള്‍ വലഞ്ഞു. പിന്നീട് 500 രൂപയുടെ പുതിയ നോട്ടുകള്‍ എത്തി പ്രശ്‌നങ്ങള്‍ ക്രമേണ പരിഹരിച്ചു. അതോടെ തിരിച്ചെത്തിയ നോട്ടിന്റെ എണ്ണം ചോദിച്ച് പ്രതിപക്ഷം ബഹളം തുടങ്ങിയിരുന്നു. വിപണിയിലുള്ള നോട്ടുകളുടെ 95 ശതമാനവും തിരിച്ചെത്തി.

  ഈ ചോദ്യം ബാക്കി

  ഈ ചോദ്യം ബാക്കി

  പക്ഷേ, മോദിയും കേന്ദ്ര സര്‍ക്കാരും ബിജെപിയും പറഞ്ഞ കള്ളപ്പണവും കള്ളനോട്ടും എവിടെ എന്ന ചോദ്യം ബാക്കിയായി. നേരത്തെ വിപണിയിലുണ്ടായിരുന്ന അത്ര തന്നെ നോട്ടുകള്‍ ഇനി കടലാസ് രൂപത്തില്‍ ഇറക്കില്ലെന്നായി പിന്നീട് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റല്‍ മണിയെ പ്രോല്‍സാഹിപ്പിക്കുകയായിരുന്നു ലക്ഷ്യം.

  നാട്ടിന്‍പുറത്ത് എന്ത്

  നാട്ടിന്‍പുറത്ത് എന്ത്

  പക്ഷേ, നാട്ടിന്‍പുറത്ത് എന്ത് ഡിജിറ്റല്‍ മണി എന്ന ചോദ്യം ഉയര്‍ന്നു കേട്ടു. എങ്കിലും കേന്ദ്രവും മോദിയും പിന്നോട്ട് പോയില്ല. മുന്നോട്ട് തന്നെ. എന്നാല്‍ നോട്ട് നിരോധനം രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്ന പഠന റിപ്പോര്‍ട്ടുകളും ഇറങ്ങി. ഈ സാഹചര്യത്തിലാണ് വാര്‍ഷികം വന്നിരിക്കുന്നത്.

  ദിനങ്ങള്‍ ആചരിക്കുന്നു

  ദിനങ്ങള്‍ ആചരിക്കുന്നു

  കള്ളപ്പണ നിരോധന ദിനമായി ആചരിക്കുകയാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും. മുസ്ലിം യൂത്ത് ലീഗ് വിഡ്ഢി ദിനമായി ആചരിക്കുന്നു. ഇടതുപക്ഷമുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം കരിദനവും ആചരിക്കുകയാണ്. നവംബര്‍ എട്ടിന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിക്ക് വിഡ്ഢി പട്ടം ചാര്‍ത്താനാണ് യൂത്ത് ലീഗിന്റെ തീരുമാനം. മണ്ടന്‍ തീരുമാനങ്ങള്‍ക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനമെന്ന് പാര്‍ട്ടി നേതാക്കള്‍ അറിയിച്ചു.

  ഗുണം ചെയതില്ലേ?

  ഗുണം ചെയതില്ലേ?

  എങ്കിലും നോട്ട് നിരോധനം പല കാര്യങ്ങളും ഗുണം ചെയ്‌തെന്ന വാദവുമുണ്ട്. ജനങ്ങള്‍ ഡിജിറ്റല്‍ മണി സംവിധാനത്തിലേക്ക് കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടു. ഗവണ്‍മെന്റിന്റെ വരുമാനം വര്‍ധിച്ചു. കൂടുതല്‍ പേര്‍ ടാക്‌സ് റഡാറിലേക്ക് വന്നു. നോട്ട് നിരോധനം യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കിയതോടെ കള്ളപ്പണവും ബാങ്കിനുള്ളിലേക്ക് വന്നു. വിപണിയില്‍ എത്ര നോട്ടുണ്ടെന്ന് ഏകദേശ കണക്ക് സര്‍ക്കാറിന് ലഭിച്ചു.

  അതിര്‍ത്തികള്‍ ശാന്തം

  അതിര്‍ത്തികള്‍ ശാന്തം

  1000ന്റെയും 500ന്റെയും കള്ളനോട്ടുകള്‍ പാകിസ്താനില്‍ നിന്നു വ്യാപകമായി ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് ഒഴുകുകയും കൂടിക്കലരുകയും ചെയ്തിരുന്നു. പണം ബാങ്കില്‍ മാത്രം സ്വീകരിച്ചതിനാല്‍ ഈ പണമെല്ലാം ഒഴിവാക്കപ്പെട്ടുവെന്നതും നേട്ടമാണ്. കശ്മീരിലെ അസ്ഥിരതയ്ക്ക് കാരണം കള്ളപ്പണമാണെന്ന ആക്ഷേപം നിലനിന്നിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തില്‍ കശ്മീരില്‍ സംഘര്‍ഷം കുറഞ്ഞ സാഹചര്യവുമുണ്ടായി.

  English summary
  Narendra Modi's Note Ban after one year, Analysis

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more