നരേന്ദ്ര മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ്, 2024 എളുപ്പമാകില്ല, കാരണങ്ങള്‍ ഇവ, സര്‍വേ റിപ്പോര്‍ട്ട്
ദില്ലി: പ്രധാനമന്ത്രി നരേന്ദ മോദിയുടെ ജനപ്രീതിയില്‍ വന്‍ ഇടിവ്. കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടുന്നതില്‍ മോദി വന്‍ പരാജയമെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. യുഎസ് ഡാറ്റ ഇന്റലിജന്‍സ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടന്റാണ് സര്‍വേ നടത്തിയത്. ഇവര്‍ ലോകത്തുള്ള പല നേതാക്കളുടെ റേറ്റിംഗ് ട്രാക്ക് ചെയ്യുന്നുണ്ട്. 2014ലും 2019ലും വന്‍ ഭൂരിപക്ഷത്തോടെ അധികാരം പിടിച്ച മോദിക്ക് ശക്തനെന്ന ഇമേജ് നഷ്ടപ്പെടുന്നുവെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് അദ്ദേഹത്തിന് എളുപ്പമാകില്ലെന്നാണ് വ്യക്തമാകുന്നത്.

ദേശീയതയില്‍ ഊന്നിയുള്ള രാഷ്ട്രീയ നേതാവെന്ന മോദിയുടെ ഇമേജ് രണ്ടാം തരംഗത്തില്‍ വെല്ലുവിളികളെയാണ് നേരിട്ടതെന്നും, അതില്‍ മോദി പരാജയപ്പെട്ടുവെന്നും സര്‍വേ ചൂണ്ടിക്കാണിക്കുന്നു.ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 25 മില്യണ്‍ കടന്നിരിക്കുകയാണ്. മോദി വന്‍ പരാജയമാണെന്ന് രണ്ടാം തരംഗത്തില്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. കൊവിഡ് നേരിടുന്നതിനുള്ള മുന്നൊരുക്കം തീരെയുണ്ടായില്ലെന്ന് അദ്ദേഹത്തിനെ പിന്തുണയ്ക്കുന്നവര്‍ തന്നെ പറയുന്നു. ഇവരില്‍ പലരും മോദിയെ കൈവിട്ടതായി സര്‍വേ പറയുന്നു. മോദിയുടെ മൊത്തം റേറ്റിംഗ് 63 ശതമാനമാണ്. ഇത് ഓരോ ആഴ്ച്ചയും കുറഞ്ഞുവരികയാണ്. ഇപ്പോഴുള്ളതില്‍ മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ റേറ്റിംഗാണ്.
ജനപ്രീതിയില്‍ മോദിയെ ഓരോ ആഴ്ച്ചയിലും കൂടുതല്‍ പേര് കൈവിട്ട് വരികയാണെന്ന് ഈ സര്‍വേ പറയുന്നു.ഏപ്രിലില്‍ 22 പോയിന്റുകളാണ് മോദിയുടെ റേറ്റിംഗ് ഇടിഞ്ഞത്. വലിയ നഗരങ്ങളില്‍ കേസുകള്‍ വര്‍ധിക്കുന്നതാണ് മോദിക്കെതിരെയുള്ള രോഷത്തിന് കാരണം. ദില്ലിയിലെ ആശുപത്രികളില്‍ വന്‍ തോതിലാണ് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ആശുപത്രികളില്‍ കിടക്കയോ, ഓക്സിജന്‍ സൗകര്യങ്ങളോ ഇല്ല. പാര്‍ക്കിംഗ് മേഖലയില്‍ വരെ ആളുകള്‍ മരിച്ച് വീണിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞുവീഴുന്ന കാഴ്ച്ചകളും മോദിക്കെതിരെയുള്ള വികാരമായി മാറിയിട്ടുണ്ട്.
Recommended Video
സോഷ്യല്‍ മീഡിയയിലും വന്‍ രോഷമാണ് മോദിക്കെതിരെ ഉയരുന്നത്. ഇന്ത്യയുടെ ആരോഗ്യ മേഖലയെ ശരിക്കും തുറന്ന് കാണിക്കാന്‍ രണ്ടാം തരംഗത്തിന് സാധിച്ചു. അതാണ് ജനങ്ങളെ സ്വാധീനിച്ചിരിക്കുന്നത്. മോദി ഒന്നും ചെയ്തില്ലെന്ന തോന്നല്‍ ശക്തമായി. സ്വന്തം കാര്യം സ്വയം നോക്കേണ്ട അവസ്ഥയിലായി ജനങ്ങളെന്ന് പി ചിദംബരം കുറ്റപ്പെടുത്തുന്നു. കേന്ദ്രം കൊവിഡിനെ നേരിടുന്നതില്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫെബ്രുവരിക്ക് ശേഷം നഗരമേഖലയില്‍ നടന്ന സര്‍വേകളില്‍ കേന്ദ്ര സര്‍ക്കാര്‍ പരിപൂര്‍ണ പരാജയമാണെന്ന് ജനങ്ങള്‍ പറഞ്ഞിരുന്നു. സര്‍വേയിലെ 59 ശതമാനം പേരാണ് മോദി സര്‍ക്കാര്‍ മികച്ചതാണെന്ന് പറഞ്ഞത്. നേരത്തെ ഇത് 89 ശതമാനമായിരുന്നു.
-
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും'












Click it and Unblock the Notifications