മെഡിക്കൽ കോഴയിൽ മുഖം രക്ഷിക്കാൻ ബിജെപി...! കോഴയാരോപണം കേന്ദ്ര ഏജൻസി അന്വേഷിച്ചേക്കും..!

  • By: Anamika
Subscribe to Oneindia Malayalam

തിരുവനന്തപുരം: സ്വകാര്യ മെഡിക്കല്‍ കോളേജ് അനുവദിക്കാന്‍ ബിജെപി നേതാക്കള്‍ കോടികള്‍ കോഴ വാങ്ങിയെന്ന ആരോപണം കേന്ദ്ര ഏജന്‍സി അന്വേഷിച്ചേക്കും. സംസ്ഥാനത്തും ദേശീയ തലത്തിലും ബിജെപിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് കോഴ വിവാദം. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള സന്ധിയില്ലാ പോരാട്ടം നടത്തുന്നു എന്ന് അവകാശവാദം ഉയര്‍ത്തുന്ന ബിജെപിക്ക് മുഖം രക്ഷിച്ചേ മതിയാവൂ. അതുകൊണ്ടു തന്നെ കോഴയാരോപണം കേന്ദ്ര നേതൃത്വം ഏതെങ്കിലും കേന്ദ്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്നാണ് സൂചന.

നടിയുടെ ദൃശ്യങ്ങള്‍ കയ്യിലുള്ള ആ വിഐപി ഒടുവില്‍ പുറത്ത്..! വെളിപ്പെടുത്തലിൽ കേരളം ഞെട്ടുന്നു...!

bjp

അന്വേഷണം വേണം എന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരനും എംടി രമേശും കേന്ദ്ര നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോഴയില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതിനകം തന്നെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് കഴിഞ്ഞു. മെഡിക്കല്‍ കോളേജിന് അനുമതിക്കായി ബിജെപി നേതാക്കള്‍ 5 കോടിയിലധികം രൂപ കൈക്കൂലി വാങ്ങിയെന്നാണ് പാര്‍ട്ടിയുടെ തന്നെ അന്വേഷണക്കമ്മീഷന്‍ കണ്ടെത്തിയത. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ നാളെ ചേരാനിരുന്ന ബിജെപി കോര്‍കമ്മിറ്റി റദ്ദാക്കിയിരിക്കുകയാണ്. കേന്ദ്ര തീരുമാനം വന്ന ശേഷം വിഷയത്തില്‍ ചര്‍ച്ചയാവാം എന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് യോഗം മാറ്റിയത് എന്നാണ് അറിയുന്നത്.

English summary
National Agency may investigate Medical College Scam.
Please Wait while comments are loading...