കാഴ്ചപരിമിതിയെ അതിജീവിച്ച ഫാത്തിമ അന്‍ഷിക്ക് ദേശീയ പുരസ്‌കാരം
മേലാറ്റൂര്‍: കാഴ്ചപരിമിതിയെ അതിജീവിച്ച ബഹുമുഖ പ്രതിഭയായ ഫാത്തിമ അന്‍ഷിക്ക് ദേശീയ പുരസ്‌കാരം. കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ ശ്രേഷ്ഠ ബാലിക പുരസ്‌കാരമാണ് ഫാത്തിമ അന്‍ഷിയെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് അധികൃതര്‍ അന്‍ഷിയെ വിവരം അറിയിക്കുന്നത്.
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ പൂര്‍ണമായും കംപ്യൂട്ടറിന്റെ സഹായത്തോടെ എഴുതി സമ്പൂര്‍ണ എ പ്ലസ് വിജയം നേടി ചരിത്രം കുറിച്ച അന്‍ഷി സംസ്ഥാന സര്‍ക്കാരിന്റെ പ്രഥമ 'ഉജ്ജ്വലബാല്യം' പുരസ്‌കാരവും തേടിയെത്തിയിരുന്നു.

എടപ്പറ്റയിലെ തൊടുകുഴിക്കുന്നുമ്മല്‍ അബ്ദുള്‍ബാരി-ഷംല ദമ്പതിമാരുടെ ഏകമകളായ ഫാത്തിമ മേലാറ്റൂര്‍ ആര്‍.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്. അകക്കണ്ണിന്റെ വെളിച്ചത്തില്‍ പഠനത്തിലും സംഗീതത്തിലും മികച്ച പ്രകടനം കാഴ്ചവെച്ചതും നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുന്നതടക്കമുള്ള നിരവധി ശ്രദ്ധേയവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതുമാണ് അന്‍ഷിയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദി പ്രോജക്ട് വിഷന്‍ എന്ന അന്താരാഷ്ട്ര സംഘടനയുടെ കേരളത്തിലെ അംബാസഡറാണ്. പന്ത്രണ്ടോളം വിദേശ ഭാഷകള്‍ ഫാത്തിമ പഠച്ചുവരുന്നുണ്ട്.












Click it and Unblock the Notifications