കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലാലിസത്തിന് മാത്രമല്ല, കുഞ്ഞാലി മരയ്ക്കാര്‍ സിനിമക്കും സര്‍ക്കാര്‍ പണം

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഇപ്പോള്‍ ഓണ്‍ലൈന്‍ ലോകത്തെ പ്രശ്‌നം മോഹന്‍ലാലിന്റെ ലാലിസം മാത്രമല്ല. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലി മരയ്ക്കാറിന്റെ പ്രമോഷനും സര്‍ക്കാര്‍ ചെലവില്‍ ചെയ്തില്ലേ എന്നാണ് ചോദ്യം.

ലാലിസത്തിന് മാത്രം ഒരു കോടി എണ്‍പത് ലക്ഷം ചെലവാക്കിയപ്പോള്‍ ,ലാല്‍ കുഞ്ഞാലി മരക്കാര്‍ ആയി എത്തിയ വാര്‍ ക്രൈ എന്ന പരിപാടിക്ക് മാത്രം സര്‍ക്കാര്‍ നല്‍കിയത് 20 ലക്ഷം രൂപയാണ്.

Lalisom

റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പത്ത് പൈസ ചെലവില്ലാതെ ചെയ്തുവെന്നാണ് ആരോപണം. മാത്രമല്ല 20 ലക്ഷം അങ്ങോട്ട് വാങ്ങുകയും ചെയ്തു. ഇത് മോശമല്ലേ എന്നാണ് ചോദ്യം. ഇതിന് സര്‍ക്കാരും കൂട്ടുനില്‍ക്കാന്‍ കാരണമെന്തെന്നും ചോദ്യമുയരുന്നു.

Mohanlal Kunjali Marakkar

പരിപാടി സംവിധാനം ചെയ്ത വ്യക്തിക്ക് സര്‍ക്കാര്‍ കൊടുത്തത് 45 ലക്ഷം രൂപയാണ്. കലാസംവിധായകന് മാത്രം അഞ്ച് ലക്ഷം രൂപ കൊടുത്തിട്ടുണ്ട്. 101 കലാകാരന്‍മാരെ അണിനിരത്തി മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നടത്തിയ വാദ്യമേളത്തിന് കൊടുത്തതാകട്ടെ വെറും 5.5 ലക്ഷം രൂപയും.

കലാകാരന്‍മാരുടെ ഭക്ഷണം, താമസം, ഗതാഗതം തുടങ്ങി എല്ലാം ഉള്‍പ്പെടെയാണ് മട്ടന്നൂരിന് ഈ തുക കൊടുത്തത്. എന്നാല്‍ ലാലിസത്തിന്റെ അണിയറക്കാര്‍ക്കും കലാകാരന്‍മാര്‍ക്കും താമസത്തിനും ഗതാഗതത്തിനും ആയി 20 ലക്ഷം രൂപയും നല്‍കിയെന്നറിയുമ്പോഴാണ് കണ്ണ് തള്ളുക.

മട്ടന്നൂരിന്റെ വാദ്യമേളത്തിന് വെറും അഞ്ചര ലക്ഷം കൊടുത്തപ്പോള്‍ കുഞ്ഞാലി മരയ്ക്കാറുടെ പ്രമോഷന് 20 ലക്ഷം. ഇങ്ങനെ പണം വാങ്ങിക്കുമ്പോള്‍ മോഹന്‍ലാലെങ്കിലും ചിന്തിക്കേണ്ടിയിരുന്നു എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാന്‍ പറ്റുമോ?

English summary
National Games inauguration stage used for Mohanlal's film promotion: Allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X