Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ ഗെയിംസ്; സൂപ്പര്‍താരം ചോദിച്ചത് ഒരു കോടി?

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനെത്താന്‍ മലയാളത്തിലെ ഒരു സൂപ്പര്‍താരം ഒരു കോടി രൂപ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. വി ശിവന്‍ കുട്ടി എംഎല്‍എയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ദേശീയ ഗെയിംസ് നടത്തിപ്പിനെ വിമര്‍ശിച്ച അദ്ദേഹം പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനെ ഗെയിംസുമായി ബന്ധപ്പെട്ട ഒരു കാര്യവും അറിയിക്കുന്നില്ലെന്നും ആക്ഷേപം ഉന്നയിച്ചു.

ദേശീയ ഗെയിംസ് അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുകയാണ്. ഒരു സൂപ്പര്‍താരം ഒരു കോടി രൂപയാണ് ഉദ്ഘാടന ചടങ്ങിനെത്താന്‍ പ്രതിഫലമായി ആവശ്യപ്പെട്ടത്. മലയാളികളാണ് അദ്ദേഹത്തെ സൂപ്പര്‍താരമാക്കിയതെന്ന് മറന്നുകൊണ്ടാണ് ഇത്രയും തുക ചോദിച്ചതെന്ന് ശിവന്‍ കുട്ടി പറഞ്ഞു. പ്രതിപക്ഷ നേതാവിനെ സര്‍ക്കാര്‍ വിശ്വാസത്തിലെടുക്കുന്നില്ലെന്നും ഗെയിംസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ അവഗണിക്കുകയാണെന്നും ശിവന്‍കൂട്ടി ചൂണ്ടിക്കാട്ടി.

national-games-kerala

ഗെയിംസ് നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് യുഡിഎഫ് നേതാക്കളും പ്രതിപക്ഷ കക്ഷികളും ആരോപിച്ചിരുന്നു. 600 കോടിയിലധികം രൂപ ചെലവു പ്രതീക്ഷിക്കുന്ന ഗെയിംസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ മിക്ക കായിക ഇനങ്ങള്‍ക്കും ആവശ്യമായ സൗകര്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇനിയും ഒരുക്കിയിട്ടില്ല.

കേവലം 2 കോടി രൂപയില്‍ താഴെമാത്രം ചെലവുവരുന്ന റണ്‍ കേരള റണ്‍ എന്ന കൂട്ടയോട്ട പരിപാടിക്ക് സര്‍ക്കാരിന്റെ ഇഷ്ടക്കാരായ മലയാള മനോരമയ്ക്ക് 10 കോടി രൂപയ്ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. ഇവന്‍ മാനേജ് മെന്റ് കമ്പനികള്‍ കുറഞ്ഞ തുകയ്ക്ക് പരിപാടി നടത്താന്‍ തയ്യാറായിട്ടും അക്കാര്യം മറച്ചുവെച്ചാണ് മനോരമയ്ക്ക് കരാര്‍ നല്‍കിയതെന്ന് വിഎസ് അച്യുതാനന്ദന്‍ അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+