Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേശീയ പാത നിർമ്മാണത്തില്‍ ഗൗരവമായ പിഴവ്: നിതിൻ ഗഡ്കരിയെ നേരില്‍ കണ്ട് ഇടി മുഹമ്മദ് ബഷീർ

കേരളത്തിലെ ദേശീയ പാത തകർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരില്‍ കണ്ട് ഇടി മുഹമ്മദ് ബഷീർ എംപി. 'ദേശീയപാത 66 ൽ കൂരിയാട് ഭാഗത്ത് ഉണ്ടായ തകർച്ച സംബന്ധിച്ച് ഇന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ നേരിൽ കണ്ട് അപകടത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കത്ത് നൽകി.' ഇടി മുഹമ്മദ് ബഷീർ എംപി പറഞ്ഞു.

നിർമ്മാണം നടക്കുന്ന ഈ ഭാഗത്ത് ഉണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. നിർമ്മാണത്തിലെ ഗൗരവമായ പിഴവുകൾ കൊണ്ടാണ് റോഡ് തകർന്നതെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രിയോട് പറഞ്ഞു. ഇത്തരത്തിൽ സംഭവങ്ങൾ ആവർത്തിക്കുന്നുണ്ടെങ്കിലും ദേശീയപാത അതോറിറ്റി അതിനെ ഗൗരവത്തോടെ കാണുന്നില്ല.ദേശീയ പാത 66 ന്റെ നിർമ്മാണത്തെ കുറിച്ച് ക്രമക്കേടും അപാകതയും ഉണ്ടായെന്ന പരാതിയെക്കുറിച്ചു അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു.

et-muhammed-1

കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള പാതയിൽ ഇത്തരത്തിലുള്ള അപകടങ്ങൾ പതിവായിരികയാണെന്നും ഇത് സംസ്ഥാനമാകെയുള്ള പ്രശ്നമാണെന്നും വ്യക്തമാക്കി. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും പരിഗണിച്ചുള്ള നിർമ്മാണം ആവശ്യമാണെന്നും, മൺസൂൺ കാലത്ത് വിള്ളലുകളും തകരാറുകളും പതിവാകുന്നതായും ചൂണ്ടിക്കാട്ടി. അന്വേഷണം നടത്തി കരാറുകാർക്കെതിരെ കർശന നടപടികൾ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നൽകിയെന്നും ഇടി മുഹമ്മദ് ബഷീർ പറഞ്ഞു.

അതേസമയം, 'ദേശീയ ദുരന്ത പാതയായി മാറരുതേ എന്ന പ്രാർത്ഥന മാത്രമാണ്' ഉള്ളതെന്നാണ് എംകെ മുനീർ അഭിപ്രായപ്പെട്ടത്. കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുപോലെ അവകാശവാദമുന്നയിച്ച് നിർമ്മിക്കുന്ന ദേശീയപാതയുടെ അവസ്ഥ ആശങ്കയുണർത്തുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട് ജില്ലയിലെ തലപ്പാടി മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാതയിൽ പാലങ്ങളും സർവീസ് റോഡുകളുമടക്കം തകർന്നു വീണത് ഈ നിർമ്മാണത്തിലെ ഗുരുതരമായ അപാകതകൾക്ക് അടിവരയിടുന്നു. മലപ്പുറം ജില്ലയിലെ കൂരിയാട് ഇതിന് ഒടുവിലത്തെ ഉദാഹരണം മാത്രമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളം ഒരു മൺസൂൺ സംസ്ഥാനമാണെന്ന പ്രാഥമിക യാഥാർത്ഥ്യം പോലും പരിഗണിക്കാതെ നടത്തിയ നിർമ്മാണങ്ങളാണ് ഈ ദുരവസ്ഥയ്ക്ക് പ്രധാന കാരണം. ഇത് കേവലം നിർമ്മാണത്തിലെ പിഴവ് മാത്രമല്ല, ദീർഘകാലാടിസ്ഥാനത്തിലുള്ള ആസൂത്രണത്തിന്റെയും പഠനത്തിന്റെയും അഭാവം കൂടിയാണ് വ്യക്തമാക്കുന്നത്.
ഉയർന്ന നിർമ്മാണച്ചെലവ് വന്നിട്ടും റോഡുകൾ പെട്ടെന്ന് തകരുന്നത് പൊതുജനങ്ങളുടെ ജീവനും സ്വത്തിനും കനത്ത ഭീഷണിയാണ്. ഈ വിഷയത്തിൽ വിശദമായ അന്വേഷണവും ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ കർശന നടപടിയും അനിവാര്യമാണെന്നും ലീഗ് നേതാവ് ചൂണ്ടിക്കാട്ടി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+