കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയപാതാ സ്ഥലമേറ്റെടുപ്പ്: മലപ്പുറം എആര്‍ നഗറില്‍ പോലീസും നാട്ടുകാരും ഏറ്റുമുട്ടി!! ലാത്തിച്ചാര്‍ജ്

എആര്‍ നഗറില്‍ സംഘര്‍ഷം

Google Oneindia Malayalam News

വേങ്ങര: ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എആര്‍ നഗറില്‍ വമ്പന്‍ സംഘര്‍ഷം. പോലീസും നാട്ടുകാരും ഏറ്റുമുട്ടുകയും പലര്‍ക്കും സാരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരുന്നതിനിടെയാണ് ഇവിടെ സംഘര്‍ഷമുണ്ടായിരിക്കുന്നത്. പോലീസിന് നേരെ പ്രദേശവാസികള്‍ കല്ലെറിഞ്ഞതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഇതേ തുടര്‍ന്ന് സമരക്കാര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയായിരുന്നു.

സൽമാൻ ഖാൻ ജയിലിൽ തന്നെ; ഒരു രാത്രി കൂടി കിടന്നേ മതിയാവൂ... കോടതി കനിഞ്ഞില്ല, ജാമ്യഹർജിയിൽ വിധി വൈകുംസൽമാൻ ഖാൻ ജയിലിൽ തന്നെ; ഒരു രാത്രി കൂടി കിടന്നേ മതിയാവൂ... കോടതി കനിഞ്ഞില്ല, ജാമ്യഹർജിയിൽ വിധി വൈകും

1

പോലീസിനെതിരെ കല്ലെറിയാന്‍ സ്ത്രീകളടക്കം മുന്നിലുണ്ടായിരുന്നു. അതേസമയം ലാത്തിച്ചാര്‍ജില്‍ കുട്ടികളടക്കം നിരവധി പേര്‍ക്ക് മര്‍ദനമേറ്റിട്ടുണ്ട്. പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പോലീസിന്റെ ഗ്രനേഡ് പ്രയോഗം ഞെട്ടിച്ചതായി നാട്ടുകാര്‍ പറഞ്ഞു. കണ്ണീര്‍വാതകവും പോലീസ് പ്രയോഗിച്ചിട്ടുണ്ട്. പോലീസുകാര്‍ വീടുകളില്‍ കയറി മര്‍ദിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്ന് വീണത് ആശങ്കയിടയാക്കിയിട്ടുണ്ട്. ഈ കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സമരക്കാര്‍ റോഡുകളില്‍ യറുകള്‍ കൂട്ടിയിട്ട് കത്തിച്ചത് പോലീസിനെ ചൊടിപ്പിച്ചെന്നാണ് സൂചന.

2

ഇവിടെയുള്ള സര്‍വേ നടപടികള്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. നിലവിലെ ദേശീയപാത ഉപേക്ഷിച്ച് പുതിയ 50 മീറ്റര്‍ ഭൂമി പുതുതായി എടുക്കുകയാണ് ചെയ്യുന്നത്. നിലവിലെ ദേശീയപാത വികസിക്കുമ്പോള്‍ ഒരു ക്ഷേത്രത്തിന്റെയും പള്ളിയുടെയും സ്ഥലം നഷ്ടമാകുമെന്നാണ് പറഞ്ഞാണ് ഇവിടെ പുതിയ അലൈന്‍മെന്റ് നിശ്ചയിച്ചത്. അതേസമയം പ്രതിഷേധം തുടരുന്നുണ്ടെങ്കിലും ഈ ഭാഗത്ത് സര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. കനത്ത പോലീസ് സുരക്ഷയും ഈ ഭാഗത്തുണ്ട്.

നീരവ് മോദി ഹോങ്കോങില്‍!! വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ, ചെെന സമ്മതിക്കുമോ?നീരവ് മോദി ഹോങ്കോങില്‍!! വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ, ചെെന സമ്മതിക്കുമോ?

തെറിവിളിച്ചു.. ആക്രമിച്ചു.. തീയിട്ടു.. ചിത്രലേഖയോട് കലിപ്പ് തീരാതെ സിപിഎം! ഭൂമിയും പിടിച്ചെടുത്തു!തെറിവിളിച്ചു.. ആക്രമിച്ചു.. തീയിട്ടു.. ചിത്രലേഖയോട് കലിപ്പ് തീരാതെ സിപിഎം! ഭൂമിയും പിടിച്ചെടുത്തു!

English summary
National Highway Land Acquisition Conflict In Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X