രാഷ്ട്രീയ സംഘര്‍ഷം; മനുഷ്യാവകാശ കമ്മീഷന്‍ വരുന്നു, ബിജെപി ഓഫീസ് ആക്രമണം പ്രധാനം

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ അക്രമസംഭവങ്ങള്‍ ദേശീയ തലത്തില്‍ പ്രധാന ചര്‍ച്ചയാണ്. ദേശീയ തലത്തില്‍ വിഷയം കത്തിക്കാന്‍ ബിജെപി ശ്രമിക്കുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ബിജെപി ഓഫീസിന് നേരെയുണ്ടായ ആക്രമണവും ആര്‍എസ്എസ് പ്രാദേശിക നേതാവിന്റെ മരണവും സംബന്ധിച്ച് അന്വേഷിക്കാന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനത്തെത്തും.

Crimeinnoida

ചൊവ്വാഴ്ച തലസ്ഥാനത്തെത്തുന്ന ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പ്രതിനിധികളുടെ പ്രധാന ലക്ഷ്യം ഈ രണ്ട് സംഭവങ്ങളുടെ അന്വേഷണമാണ്. സംസ്ഥാനത്ത് രാഷ്ട്രീയ അക്രമങ്ങള്‍ വര്‍ധിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിരിക്കെയാണിത്.

നാല് ദിവസം കമ്മീഷന്‍ പ്രതിനിധികള്‍ സംസ്ഥാനത്തുണ്ടാകും. കൊല്ലപ്പെട്ട ആര്‍എസ്എസ് കാര്യവാഹക് രാജേഷിന്റെ വീട് ചിലപ്പോള്‍ സംഘം സന്ദര്‍ശിക്കും. കമ്മീഷന്റെ പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘമാണ് വരുന്നത്.

അന്വേഷണവുമായി സഹകരിക്കണമെന്നും തെളിവുകള്‍ കൈമാറണമെന്നും കമ്മീഷന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്്. കഴിഞ്ഞദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കേരളത്തിലെത്തി രാജേഷിന്റെ വീട് സന്ദര്‍ശിച്ചിരുന്നു. കൂടുതല്‍ ബിജെപി നേതാക്കള്‍ കേന്ദ്രത്തില്‍ നിന്നു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിഷയം ദേശീയ തലത്തില്‍ കൂടുതല്‍ സജീവമാക്കാനാണ് ബിജെപിയുടെ ഉദ്ദേശം.

English summary
NHRC come to Kerala on Tuesday
Please Wait while comments are loading...