കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നവരാത്രിയ്ക്ക് നാടൊരുങ്ങി,അനന്തപുരി ഉത്സവലഹരിയില്‍

  • By Meera Balan
Google Oneindia Malayalam News

ചിങ്ങമാസത്തെ യാത്രയാക്കിയാണ് ഇത്തവണ ഓണം എത്തിയത്. ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പുകള്‍ അവസാവനിയ്ക്കും മുന്‍പ് തന്നെ നാടും നഗരവും അക്ഷരപൂജയ്‌ക്കൊരുങ്ങുകയാണ്. കേരളം നവരാത്രി ആഘോഷങ്ങളിലേയ്ക്ക് കടക്കുകയാണ്. തെക്കന്‍ കേരളത്തില്‍ തിരുവിതാം കൂറിലെ നവരാത്രി ആഘോഷങ്ങള്‍ ഇപ്പോഴും പ്രധാനമാണ്.

തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മുന്നിലുള്ള നവരാത്രി മണ്ഡപത്തിലാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ആദ്യം തിരുവിതാം കൂറിന്റെ ഭാഗമായിരുന്ന പദ്മനാഭപുരത്തായിരുന്നു നവരാത്രി ആഘോഷങ്ങള്‍ നടന്നത്. എന്നാല്‍ സ്വാതി തിരുനാള്‍ മഹാരാജാവാണ് തിരുവനന്തപുരത്തേയ്ക്ക് നവരാത്രി ആഘോഷങ്ങള്‍ മാറ്റിയത്. രാജഭരണം അവസാനിച്ചെങ്കിലും ഇന്നും പഴയ രാജകീയ ആചാരങ്ങളോട് കൂടിത്തന്നെയാണ് നവരാത്രി ആഘോഷങ്ങള്‍ക്ക് കേരളത്തില്‍ തുടക്കമാവുന്നത്.

കേരളത്തില്‍ നവരാത്രി

കേരളത്തില്‍ നവരാത്രി

കേരളത്തില്‍ നവരാത്രി ആരംഭിയ്ക്കുന്നതിന് മുന്നോടിയാി പദ്മനാഭപുരം കൊട്ടാര(ഇപ്പോള്‍ കന്യാകുമാരി ജില്ലയില്‍)ത്തില്‍ നിന്ന് നവരാത്രി പൂജയ്ക്കുള്ള വിഗ്രഹങ്ങള്‍ കേരളത്തിലേയ്ക്ക് ഘോഷയാത്രയായി എത്തിയ്ക്കുന്നതോടെ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഇത്തവണ ഒക്ടോബര്‍ രണ്ടിനാണ് പദ്മനാഭപുരത്ത് നിന്നും ഘോഷാത്ര ആരംഭിച്ചത്.

ഘോഷയാത്ര

ഘോഷയാത്ര

പദ്മനാഭപുരത്ത് നിന്നും സരസ്വതി ദേവിയുടേയും, വേളിമലയില്‍ നിന്ന് മുരുകന്റെയും ശുചീന്ദ്രത്ത് നിന്ന് മുന്നൂറ്റിനങ്കയുടേയും വിഗ്രഹങ്ങളാണ് ഘോഷയാത്രയായി എത്തിയ്ക്കുന്നത്. ഇത്തവണത്തെ നവരാത്രി ഘോഷയാത്രയ്ക്ക് ഒക്ടോബര്‍ 2 ബുധനാഴ്ച തുടക്കമായി. പദ്മനാഭപുരത്ത് നിന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ വിഎസ് ശിവകുമാര്‍, കെസി ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഘോഷയാത്ര കേരളത്തിലേയ്ക്ക് പുറപ്പെട്ടത്.

ശ്രീ പദ്മനാഭന്റെ മണ്ണില്‍

ശ്രീ പദ്മനാഭന്റെ മണ്ണില്‍

ഒക്ടോബര്‍ 2 ന് ആരംഭിയ്ക്കുന്ന ഘോഷയാത്ര ഒക്ടോബര്‍ നാല് വെള്ളിയാഴ്ച തിരുവന്തപുരത്ത് എത്തിയ്ക്കും. കുഴിത്തുറയിലും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്നിലും ഇറക്കി പൂജ നടത്തിയശേഷമാണ് വിഗ്രഹങ്ങള്‍ പത്മനാഭ സ്വാമിക്ഷേത്രത്തില്‍ എത്തിയ്ക്കുക. ഒക്ടോബര്‍ അഞ്ച് ശനിയാഴ്ചയാണ് നവരാത്രിപൂജ ആരംഭിയ്ക്കുന്നത്.

വിഗ്രഹങ്ങള്‍ക്ക് വരവേല്‍പ്പ്

വിഗ്രഹങ്ങള്‍ക്ക് വരവേല്‍പ്പ്

നവരാത്രി മണ്ഡപത്തിന് മുന്നില്‍ വച്ച് ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയാണ് വിഗ്രഹങ്ങള്‍ക്ക് വരവേല്‍പ്പ് നല്‍കുന്നത്. സരസ്വതി ദേവിയുടെ വിഗ്രഹത്തിനെ നവരാത്രി മണ്ഡപത്തിലേയ്ക്ക് മുരുകനെ ആര്യശാല ക്ഷേത്രത്തിലേയ്ക്കും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലേയ്ക്കുമാണ് കൊണ്ടു പോകുന്നത്.

 നവരാത്രി

നവരാത്രി

ഒന്‍പത് രാത്രികള്‍ നീണ്ട് നില്‍ക്കുന്ന ദേവീ പൂജയാണ് നവരാത്രി. ആദ്യത്തെ മൂന്ന് ദിനങ്ങള്‍ ദേവിയെ പാര്‍വ്വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും , അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും പൂജിയ്ക്കും.

സരസ്വതീ പൂജ

സരസ്വതീ പൂജ

കേരളത്തില്‍ സരസ്വതീ പൂജയ്ക്കാണ് പ്രധാന്യം നല്‍കുന്നത്. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നവരാത്രി ആഘോഷിയ്ക്കുന്നത്. ഒന്‍പത് രാത്രിയും ഒന്‍പത് പകലും നീണ്ട് നില്‍ക്കുന്ന പൂജയില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിയ്ക്കുക

തിരുവിതാം കൂറില്‍

തിരുവിതാം കൂറില്‍

1838 ലാണ് പദ്മനാഭപുരത്ത് വച്ച് അവസാനമായി നവരാത്രി പൂജ നടന്നത്. 1839 മുതല്‍ അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതി തിരുനാള്‍ മഹാരാജാവാണ് തിരുവനന്തപുരത്തേയ്ക്ക് നവരാത്രി ആഘോഷങ്ങള്‍ മാറ്റിയത്.

വെള്ളക്കുതിര

വെള്ളക്കുതിര

കോട്ടയ്ക്കത്ത് നിന്ന് മഹാരാജാവ് ആറ് വെള്ളക്കുതിരകളെ പൂട്ടിയ സ്വര്‍ണരഥത്തിലാണ് പൂജപ്പുര മണ്ഡപത്തില്‍ പോകുന്നത്. മുരുകന്റെ വിഗ്രഹത്തിന് മുന്നില്‍ അസ്ത്രവിദ്യയ്ക്ക് തുടക്കം കുറിയ്ക്കുന്നതിനായിരുന്നു ഈ യാത്ര. ഇന്നും വിജയ്ദശമി ദിനത്തില്‍ സ്വാതി തിരുനാളും ആറ് വെള്ളക്കുതിരകളെ പൂട്ടിയ രഥവും ഈ നാട്ടുകാര്‍ ഓര്‍മ്മിയ്ക്കുന്നു.

 വിജയ ദശമി

വിജയ ദശമി

തിമ്മയ്ക്ക് മേല്‍ നന്മ വിജയം നേടുന്ന ദിനം. സരസ്വതീ ദേവിയുടെ കടാക്ഷം ചൊരിയപ്പെടുന്ന ഈ ദിനത്തിലാണ് വിദ്യാരംഭത്തിന് തുടക്കം കുറിയ്ക്കുന്നത്. പൂജ വച്ച പുസ്തങ്ങളെ പ്രാര്‍ത്ഥനയോടെ തൊട്ട് വന്ദിച്ച് പുതിയ തുടക്കം. കേരളത്തില്‍ അങ്ങോളം ഇങ്ങോളമുള്ള ക്ഷേത്രങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നതും വിജയദശമിയ്ക്കാണ്

ഹരിശ്രീ

ഹരിശ്രീ

അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിയ്ക്കുന്നത് വിജയ ദശമി ദിനത്തിലാണ്. ആയിരക്കണക്കിന് കുട്ടികളാണ് ഈ ദിനത്തില്‍ വിദ്യാരംഭം കുറിയ്ക്കുന്നത്.


English summary
Navratri is a festival dedicated to the worship of the Hindu deity Durga. The word Navaratri literally means nine nights in Sanskrit, nava meaning nine and ratri meaning nights. During these nine nights and ten days, nine forms of Shakti/Devi are worshiped.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X