Get Updates
Get notified of breaking news, exclusive insights, and must-see stories!

നിസാമിന് 'വിഐപി' പരിഗണന നല്‍കുന്നവര്‍ രാജ്യം കാക്കുന്ന സൈനികനോട് ചെയ്തത്

കോട്ടയം: രാജ്യം കാക്കുന്ന സൈനികരോട് ഇന്ത്യക്കാര്‍ക്ക് ഒരു പ്രത്യേക ബഹുമാനമുണ്ട്. പലപ്പോഴും പല വാര്‍ത്തകളിലൂടെയും സൈനികകരോടുള്ള ഇന്ത്യക്കാരുടെ ആദരം നാം കണ്ടറിഞ്ഞതാണ്. എന്നാല്‍ കേരളത്തിലെ പൊലീസ് ഒരു നാവികനോട് പെരുമാറിയത് കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും. ബീഡി വ്യവസായിക്ക് പോലും വിഐപി പരിഗണന കിട്ടുമ്പോഴാണ് നാവികന് നേരെ പൊലീസ് അതിക്രമം.

കോട്ടയത്തത്ത് മുണ്ടക്കയത്താണ് ലഫ്റ്റനന്റ് കമാന്‍ഡര്‍ക്ക് പൊലീസ് മര്‍ദ്ദനം ഏറ്റത്. ചോറ്റി ഇളയടത്ത് മഠം കലേഷ് മോഹന്‍ എന്ന നാവിക ഉദ്യോഗസ്ഥനാണ് മുണ്ടക്കയം പൊലീസിന്റെ ക്രൂര മര്‍ദ്ദനം. അവധിക്ക് നാട്ടിലെത്തിയ നാവികനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി ക്രൂരമായി മര്‍ദ്ദിച്ചതായി മാതാവ് പരാതി നല്‍കി. മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്.

Beating

ദില്ലിയിലെ ഡ്യൂട്ടി സ്ഥലത്തേയ്ക്ക് പോകാനൊരുങ്ങവെയാണ് എസ്‌ഐയും സംഘവും വീട്ടിലെത്തി കലേഷിനെ മര്‍ദ്ദിച്ചത്. തടയാന്‍ ശ്രമിച്ച അമ്മയേയും സുഹൃത്തിനേും പൊലീസ് മര്‍ദ്ദിച്ചു. കൈയ്യില്‍ വിലങ്ങിട്ട് വീടിന്റെ ഗേറ്റിലും ജീപ്പിന്റെ കമ്പിയിലും ബന്ധിച്ച ശേഷം അടിവയറ്റില്‍ തൊഴിക്കുകയായിരുന്നെന്ന് പരാതിയില്‍ പറയുന്നു.

വിലങ്ങ് വച്ച് ജീപ്പില്‍ കയറ്റി കൊണ്ട് പോയ നാവികനെ സെല്ലില്‍ ഉടുതുണി പോലും ഇല്ലാതെ വിലങ്ങണിയിച്ച് നിര്‍ത്തി. കുടിക്കാന്‍ വെള്ളവും ഭക്ഷണവും നല്‍കിയില്ല. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തെന്നും പരാതിയില്‍ പറയുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് ആശുപത്രിയിലാണ് നാവികന്‍. മുഹമ്മദ് നിസാം എന്ന കൊലയാളിയായ വ്യവസായിയെ വിലങ്ങണിയിക്കാന്‍ പോലും ആദ്യം മടിച്ച കേരള പൊലീസാണ് നാവികനെ തല്ലിച്ചതച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+